അടന്ത
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കഥകളി സംഗീതത്തിലെ ഒരു താളമാണ് അടന്ത. അടന്ത, മുറിഅടന്ത, ചെമ്പ, ചെമ്പട, പഞ്ചാരി, എന്നിവയാണ് പ്രധാന താളങ്ങള്‍. കര്‍ണ്ണാടകസംഗീതത്തിലെ രാഗങ്ങള്‍ക്കും താളങ്ങള്‍ക്കും കഥകളി സംഗീതത്തിലെ രാഗങ്ങളോടും താളങ്ങളോടും സാദൃശ്യമുണ്ട്. കര്‍ണാടക സംഗീതത്തിലെ ഖണ്ഡജാതി അടതാളത്തിന്‍റെ കേരളീയ നാമമാണ് അടന്ത. കേരളീയ താളമേളങ്ങളിലെല്ലാം അടന്തക്കൂറുകള്‍ ധാരാളമായി ആലപിച്ചു വരുന്നു. താളരൂപത്തിനാണ് 'കൂറ്' എന്നുപറയുന്നത്. തായമ്പകയിലെ അടന്തക്കൂറുകള്‍ വിശേഷ പരിഗണന അര്‍ഹിക്കുന്നു.