അജ്മീര്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
രാജസ്ഥാനിലെ അജ്മീര്‍ ജില്ലയിലെ ഒരു പട്ടണമാണ് അജ്മീര്‍ (Ajmer) (ഹിന്ദി: अजमेर). എല്ലാ വശവും പര്‍വതങ്ങളാല്‍ ചുറ്റപ്പെട്ട അജ്മീര്‍ ഒരു മനോഹരമായ നഗരമാണ്. ആരവല്ലി മലനിരകളാണ് അജ്മീരിനെ ചുറ്റി നിലകൊള്ളുന്നത്. പ്രിഥ്വിരാജ് ചൗഹാന് ഭരിച്ചിരുന്ന കാലത്തെ പേരായ അജയമേരു എന്നും അജ്മീര്‍ അറിയപ്പെടുന്നു. 2001-ലെ കനേഷുമാരി അടിസ്ഥാനമാക്കി നഗരത്തിലെ ജനസംഖ്യ അഞ്ചു ലക്ഷത്തോളമാണ്. ബ്രിട്ടീഷ് ഇന്ത്യയില്‍ അജ്മീര്‍-മേര്‍വാഡ പ്രവിശ്യയുടെ ഭാഗമായിരുന്നു ഈ നഗരം. ഇന്ത്യ സ്വതന്ത്രമായതിനു ശേഷം 1956 നവംബര്‍ ഒന്നിന് രാജസ്ഥാന്റെ ഭാഗമാകുന്നതുവരെ പ്രത്യേക സംസ്ഥാനമായിരുന്നു.
[തിരുത്തുക] ചരിത്രം
പന്ത്രണ്ടാം നൂടാണ്ടിലെ ചൗഹാന് രാജാക്കന്മാരുടെ തലസ്ഥാനമായിരുന്നു അജ്മീര്‍. മുഗളരുടെ കാലത്ത് സുബാ ആസ്ഥാനമായിരുന്നു. മതസൗഹാര്‍ദ്ധത്തിന്റെ ഒരു ഉത്തമോദാഹരണമാണ് അജ്മീര്‍. പന്ത്രണാം നൂറ്റാണ്ടില്‍ സൂഫി സന്യാസിയായിരുന്ന ഖാജ മുഹിയുദ്ദീന് ജിസ്തി അജ്മീരില്‍ താമസമാക്കി. വിവിധ മതസ്ഥര്‍ ഇദ്ദേഹത്തില്‍ ആകൃഷ്ടരായി സന്ദര്‍ശിച്ചിരുന്നു.
അജ്മീരിനടൂത്തുള്ള പുഷ്കര്‍ എന്ന തടാകം പുരാതനകാലം മുതല്ക്കേ ഒരു തീര്‍ത്ഥാടനകേന്ദ്രമാണ്[1].
[തിരുത്തുക] ആധാരസൂചിക
- ↑ Social Science, Our Pasts-II, NCERT Text Book in History for Class VII, Chapter 6, Towns Traders and Craftspersons, Page 76-77, ISBN 817450724