ഹനുമാന്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
|
ഹനുമാന്‍ അല്ലെങ്കില്‍ ആഞ്ജനേയന്‍, രാമായണത്തിലെ ഒരു പ്രധാന കഥാപാത്രമായ വാനരനാണ്. ഹൈന്ദവ വിശ്വാസമനുസരിച്ച് സപ്തചിരംജീവികളില്‍ ഒരാളുമാണ് ഹനുമാന്‍. രാക്ഷസരാജാവായ രാവണന്റെ തടവില്‍ നിന്നും രാമന്റെ ഭാര്യയായ സീതയെ കണ്ടെടുക്കാനുള്ള ദൌത്യത്തില്‍ രാമനു വേണ്ടി ദൂതു പോയതാണ് ഹനുമാന്‍ ചെയ്ത കൃത്യങ്ങളില്‍ പ്രധാനപ്പെട്ടത്. രാമ-രാവണയുദ്ധത്തില്‍ ദാരുണമായി മുറിവേറ്റ രാമന്റെ സഹോദരന്‍ ലക്ഷ്മണനെ സുഖപ്പെടുത്തുന്നതിനായി ഹനുമാന്‍ ഹിമാലയത്തിലേക്കു പറക്കുകയും, ഔഷധസസ്യങ്ങള്‍ നിറഞ്ഞ പര്‍വ്വതം വഹിച്ചുകൊണ്ട് തിരികെ വരികയും ചെയ്തു. സംശയാതീതമായ ദൃഢഭക്തിയുടെ ഉത്തമോദാഹരണമായി ഹനുമാന്‍ പരക്കെ അംഗീകരിക്കപ്പെടുന്നു. ഒരു വാനരരൂപത്തില്‍ ആരാധിക്കപ്പെടുന്ന ഇദ്ദേഹം, തന്റെ ശക്തികൊണ്ടും, രാമനോടുള്ള വിശ്വാസ്യതകൊണ്ടും ഹിന്ദു വിശ്വാസത്തില്‍ പ്രധാനപ്പെട്ടൊരു ദേവനായി അറിയപ്പെടുന്നു.
[തിരുത്തുക] ജീവിതം
[തിരുത്തുക] മാതാപിതാക്കള്‍
അഞ്ജന എന്ന വാനരയുടെ പുത്രനായി ത്രേതായുഗത്തിലാണ് ഹനുമാന്‍ ജനിച്ചത്. അഞ്ജനയാകട്ടെ ഒരു ശാപത്താല്‍ വാനരയാവേണ്ടി വന്ന ഒരു അപ്സരസ് ആയിരുന്നു. ശിവന്റെ ഒരു അവതാരത്തേ പ്രസവിക്കുമ്പോള്‍ പഴയ രൂപം തിരിച്ച് കിട്ടും എന്നതായിരുന്നു ശാപമോക്ഷം. അഞ്ജനയുടെ ഭര്‍ത്താവ് കേസരി എന്ന ഒരു ശക്തനായ ഒരു വാനരനായിരുന്നു. ഇദ്ദേഹം മുനിമാരെ ഉപദ്രവിച്ചിരുന്ന ഒരു ഭീകരനായ ആനയെ കൊന്നതിനാലാണ് ഇദ്ദേഹത്തിന് ഈ പേര് ലഭിച്ചത്.
കേസരിയോടൊത്ത് അഞ്ജന, ശിവന്‍ തന്റെ പുത്രനായി ജനിക്കണം എന്ന് വളരെ കഠിനമായി പ്രാര്‍ത്ഥിച്ചിരുന്നു. ഇതില്‍ സംപ്രീതനായ ശിവന്‍ ഈ വരം അവര്‍ക്ക് നല്‍കി. അങ്ങിനെ ശിവനാണ് ഹനുമാനായി ജനിച്ചതെന്നാണ് ഹൈന്ദവ വിശ്വാസം.
ഹിന്ദു ദൈവങ്ങള്‍ |
---|
ഗണപതി | ശിവന്‍ | ബ്രഹ്മാവ് | വിഷ്ണു | ദുര്‍ഗ്ഗ | ലക്ഷ്മി | സരസ്വതി | ഭദ്രകാളി | രാമന്‍ | ഹനുമാന്‍ | ശ്രീകൃഷ്ണന്‍ | സുബ്രമണ്യന്‍ | ഇന്ദ്രന്‍ | ശാസ്താവ്| കാമദേവന്‍ | യമന്‍ | കുബേരന്‍ | സൂര്യദേവന്‍ |