സന്ധി (വ്യാകരണം)
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
രണ്ട് പദങ്ങള്‍ കൂടിച്ചേരുമ്പോള്‍ പൂര്‍വ്വപദത്തിന്റെ അന്ത്യവര്‍ണത്തിനോ ഉത്തരപദത്തിന്റെ ആദ്യമോ ഇവയുടെ ഇടയിലോ ഉണ്ടാകുന്ന രൂപഭേദമാണ് സന്ധി എന്ന് വ്യാകരണത്തില്‍ അറിയപ്പെടുന്നത്. ഇങ്ങനെ വ്യത്യാസം വരുന്ന വര്‍ണ്ണങ്ങളുടെ സ്ഥാനവ്യത്യാസമനുസരിച്ച് സന്ധികളെ പദമധ്യസന്ധി, പദാന്ത്യസന്ധി, ഉഭയസന്ധി എന്നിങ്ങനെ മൂന്നായി തിരിക്കാം.
ഉള്ളടക്കം |
[തിരുത്തുക] പദാന്ത്യസന്ധി
രണ്ട് പദങ്ങളുടെ കൂടിച്ചേരലില്‍ പൂര്‍ വ്വപദത്തിന്റെ അവസാനത്തിലാണ് ഉത്തരപദം ചേരുന്നത് എങ്കില്‍ അത്തരം സന്ധികളെ പദാന്ത്യസന്ധി എന്നു പറയുന്നു.
ഉദാ:- പിന്‍ + കാലം = പില്‍ക്കാലം, തിര + ഇല്ല = തിരയില്ല.
[തിരുത്തുക] പദമധ്യസന്ധി
പ്രകൃതിയും പ്രത്യങ്ങളും തമ്മില്‍ ചേര്‍ന്ന് പദങ്ങളുണ്ടാകുന്നു. ഇങ്ങനെ പ്രത്യയങ്ങള്‍ ചേരുന്ന ഭാഗത്ത് ഉണ്ടാകുന്ന സന്ധികളാണ് പദമധ്യസന്ധികള്‍ എന്നറിയപ്പെടുന്നത്.
ഉദാ:-ധനം +എ = ധനത്തെ, ജലം + എ = ജലത്തെ.
[തിരുത്തുക] ഉഭയസന്ധി
പദാന്ത്യത്തിലും പദമധ്യത്തിലും ചേര്‍ന്നുണ്ടാകുന്ന സന്ധികളാണ് ഉഭയസന്ധി എന്നറിയപ്പെടുന്നത്. ഇത്തരം സന്ധിയില്‍ മൂന്ന് പദങ്ങളാണ് ചേരുന്നത്.
ഉദാ:-നെല് + മണി + ഉടെ = നെന്മണിയുടെ, കലം + അറ + ഇല്‍ = കലവറയില്‍.
ഇവയില്‍ തന്നെ സന്ധിചെയ്യുന്ന വര്‍ണ്ണങ്ങളുടെ അടിസ്ഥാനത്തില്‍ സന്ധികള്‍ നാലായി തിരിച്ചിട്ടുണ്ട്. അവ സ്വരസന്ധി, വ്യഞ്ജനസന്ധി, സ്വരവ്യഞ്ജനസന്ധി, വ്യഞ്ജനസ്വരസന്ധി എന്നിങ്ങനെ തരംതിരിക്കാം.
[തിരുത്തുക] സ്വരസന്ധി
തമ്മില്‍ച്ചേരുന്നത് രണ്ടും അതായത് പൂര്‍വ്വപദത്തിന്റെ അവസാനവും ഉത്തരപദത്തിന്റെ ആദ്യവും ചേരുന്നത് സ്വരങ്ങളോ സ്വരവര്‍ണ്ണങ്ങളോ ആണെങ്കില്‍ അത്തരം സന്ധികള്‍ സ്വരസന്ധികള്‍ എന്നറിയപ്പെടുന്നു.
ഉദാ:- ഓട് + ഇല്ല =ഓടിയില്ല, മണി + അറ = മണിയറ.
[തിരുത്തുക] വ്യഞ്ജനസന്ധി
അതുപോലെ പൂര്‍ വ്വപദത്തിന്റെ അവസാനവും ഉത്തരപദത്തിന്റെ ആദ്യവും വരുന്നത് വ്യഞ്ജനങ്ങള്‍ ആണെങ്കില്‍ അത്തരം സന്ധികളെ വ്യഞ്ജനസന്ധികള്‍ എന്നും അറിയപ്പെടുന്നു.
ഉദാ:- കല് + മദം = കന്മദം.
[തിരുത്തുക] സ്വരവ്യഞ്ജനസന്ധി
ഇത്തരം സന്ധികളില്‍ പൂര്‍വ്വപദം സ്വരങ്ങളോ സ്വരവര്‍ണ്ണങ്ങളോ ആയിരിക്കും. അതുപോലെ ഉത്തരപദം വ്യഞ്ജനവും ആയിരിക്കും. ഇങ്ങനെ സ്വരം പിന്നാലെവരുന്ന വ്യഞ്ജനവുമായി സന്ധിചെയ്യുന്നതിന് സ്വരവ്യഞ്ജനസന്ധി എന്ന് പറയുന്നു.
ഉദാ:- പണ + കിഴങ്ങ് = പണക്കിഴങ്ങ്, മടി + ശീല = മടിശ്ശീല.
[തിരുത്തുക] വ്യഞ്ജനസ്വരസന്ധി
ഈ സന്ധിപ്രകാരം പൂര്‍വ്വപദത്തിന്റെ അവസാനത്തേത് വ്യഞ്ജനം ആയിരിക്കും. ഈ വ്യഞ്ജനം ഉത്തരപദത്തിലെ സ്വരവുമായി സന്ധിചെയ്യുന്നതിനെ വ്യഞ്ജനസ്വരസന്ധി എന്ന് പറയുന്നു.
ഉദാ:- കണ്‍ + ഇല്ല = കണ്ണില്ല, മണ്‍ + ഉണ്ട് = മണ്ണുണ്ട്.
മലയാളത്തില്‍ സംസ്കൃത പദങ്ങളുടെ സന്ധികളും ഉപയോഗിക്കുന്നുണ്ട്. സംസ്കൃതത്തില്‍ ഇങ്ങനെ സന്ധികളെ മൂന്നായി തിരിച്ചിരിക്കുന്നു. അവ, സ്വരസന്ധി, വ്യഞ്ജനസന്ധി, വിസര്‍ഗ്ഗസന്ധി എന്നിവയാണ്.
[തിരുത്തുക] ആഗമസന്ധി
രണ്ട് വാക്കുകള്‍ അഥവാ പദങ്ങള്‍ കൂടിച്ചേരുമ്പോള്‍ അതില്‍ ഒന്നോ അതിലധികമോ അക്ഷരങ്ങള്‍ വന്നുചേരുന്നു എങ്കില്‍ അത്തരം സന്ധികളെ ആഗമസന്ധി എന്ന് പറയുന്നു.
ചില ഉദാഹരണങ്ങള്‍
തിരു + അനന്തപുരം = തിരുവനന്തപുരം പന + ഓല = പനയോല
ഈ രണ്ടു പദങ്ങളിലും വ,യ എന്നീ അക്ഷരങ്ങള്‍ ഇടയ്ക്ക് വന്നു.
[തിരുത്തുക] ആദേശസന്ധി
രണ്ട് വാക്കുകള്‍ അഥവാ പദങ്ങള്‍ തമ്മില്‍ ചേരുമ്പോള്‍ അതില്‍ ഒന്നോ അതിലധികമോ അക്ഷരങ്ങളോ വര്‍ണ്ണങ്ങളോ പോയിട്ട് പുതിയ വര്‍ണ്ണങ്ങള്‍ വന്നു ചേരൂന്ന സന്ധിയെ ആദേശസന്ധി എന്ന് പറയുന്നു.
ഉദാഹരണങ്ങള്‍:
മനസ് + ചാഞ്ചല്യം = മനശ്ചാഞ്ചല്യം വിണ്‍ + തലം = വിണ്ടലം.
ഈ രണ്ട് ഉദാഹരണങ്ങളിലും പൂര്‍വ്വപദത്തിലെ അവസാനത്തേയും ഉത്തരപദത്തിലെ ആദ്യത്തേയും അക്ഷരങ്ങള്‍ മാറി പകരം പുതിയ അക്ഷരങ്ങള്‍ വന്നു ചേരുന്നു.
[തിരുത്തുക] ദ്വിത്വസന്ധി
രണ്ട് വാക്കുകള്‍ കൂടിച്ചേരുമ്പോള്‍ രണ്ടാമത്തെ വാക്കിന്‍റെ ആദ്യത്തെ അക്ഷരം ഇരട്ടിക്കുന്ന സന്ധിയെ ദ്വിത്വസന്ധി എന്നുപറയുന്നു.
ഉദാഹരണങ്ങള്‍:
പുര + പുറം = പുരപ്പുറം.
[തിരുത്തുക] ലോപസന്ധി
രണ്ട് പദങ്ങള്‍ തമ്മില്‍ ചേരുമ്പോള്‍ ഇടയ്ക്ക് ഒരു വര്‍ണ്ണം നഷ്ടപ്പെട്ട് ഒരു പദമായി മാറുന്നതിനെ ലോപസന്ധി എന്ന് പറയുന്നു.
ഉദാഹരണങ്ങള്‍:
കൊടുത്തു + ഇല്ല = കൊടുത്തില്ല.
[തിരുത്തുക] ഗുണാദേശം
പൂര്‍വ്വപദത്തിന്റെ അന്ത്യത്തില്‍ അകാരവും, ഉത്തരപദം തുടങ്ങുന്നത് ഇ, ഉ, ഋ എന്നീ സ്വരാക്ഷരങ്ങള്‍ കൊണ്ടുമാണെങ്കില്‍ രണ്ടു പദങ്ങളും ചേര്‍മ്പോള്‍ യഥാക്രമം ഏ, ഓ, അര്‍ എന്നി ആദേശങ്ങള്‍ വരുന്നു. ഇത്തരം സന്ധികളെ ഗുണാദേശം എന്ന് പറയുന്നു.
ഉദാഹരണങ്ങള്‍
ഉപ + ഇന്ദ്രന്‍ = ഉപേന്ദ്രന്‍ ദേവ + ഋഷി = ദേവര്‍ഷി പര + ഉപകാരം = പരോപകാരം