വിക്കിപീഡിയ:വിക്കി സമൂഹം/aid-summary
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
[തിരുത്തുക] താരകലേഖനയജ്ഞം
ലേഖനങ്ങളെ തിരഞ്ഞെടുത്ത ലേഖനങ്ങളുടെ ഗണത്തിലേക്ക് ഉയര്‍ത്താനുള്ള യജ്ഞമാണിത്. ഓരോ മാസവും ഓരോ ലേഖനം ഈ യജ്ഞത്തിലുണ്ടാകും. പ്രസ്തുത ലേഖനം കഴിവതും കുറ്റമറ്റതാക്കാനും പൂര്‍ത്തീകരിക്കാനുമുള്ള യജ്ഞത്തില്‍ പങ്കാളിയാവുക.
ഈ മാസത്തെ ലേഖനം:ബെംഗലൂരു
കര്‍ണാടക സംസ്ഥാനത്തിന്റെ തലസ്ഥാനമാണ് ബെംഗലൂരു. കര്‍ണ്ണാടകത്തിലെ തെക്കു കിഴക്കന്‍ സമതലങ്ങളിലാണു ഇതു സ്ഥിതി ചെയ്യുന്നത്. ഇന്ത്യയിലെ മൂന്നാമത്തെ ജനനിബിഡമായ നഗരവും അഞ്ചു വലിയ തലസ്ഥാന നഗരങ്ങളിലുമൊന്നായ ഇവിടെ ഏകദേശം 65 ലക്ഷം പേര്‍ വസിക്കുന്നു.
വലിയ വ്യവസായങ്ങളുടെയും, സോഫ്റ്റ്‌വെയര്‍, എയ്റോസ്പേസ്, വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളുടെ ആസ്ഥാന നഗരം കൂടിയാണ് ബാംഗ്ലൂര്‍. ഇന്ത്യയുടെ സിലിക്കണ്‍ വാലി എന്നാണ് ബാംഗ്ലൂര്‍ അറിയപ്പെടുന്നത്. ഇന്ത്യയിലെ ഒരു വലിയ സാമ്പത്തിക സ്രോതസ്സായി ബാംഗ്ലൂര്‍ മാറുകയും, ലോകത്തില്‍ വ്യവസായം തുടങ്ങാന്‍ പറ്റിയ ഏറ്റവും നല്ല നഗരമായി സി.എന്‍.എന്‍. ബാംഗ്ലൂരിനെ തിരഞ്ഞെടുക്കുകയും ചെയ്തിരുന്നു.