ലയ്ക
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഭൂമിയില്‍ നിന്ന് ശൂന്യാകാശത്ത് എത്തിയ ആദ്യത്തെ ജീവിയാണ് ലയ്ക എന്ന നായ. 1957 നവംബര്‍ മൂന്നിനാണ് ലയ്കയെ സോവിയറ്റ് യൂണിയന്‍ ബാഹ്യാകാശത്തില്‍ എത്തിച്ചത്. സ്ഫുട്നിക്-2 ആയിരുന്നു പേടകം. കുഡ്രിയാവ്ക എന്ന് പേരിട്ടിരുന്ന പെണ്‍ നായയെ ലയ്ക എന്ന് പുനര്‍ നാമകരണം ചെയ്യുകയായിരുന്നു. വിക്ഷേപിച്ച് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ചൂടും സമ്മര്‍ദ്ദവും മൂലം ലയ്ക ചത്തിരുന്നു.