മൈക്കേല്‍ ഫാരഡെ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആധുനിക ശാസ്ത്രം കണ്ട ഭൗതികജ്ഞരിലും രസതന്ത്രജ്ഞരിലും പ്രമുഖനാണ് മൈക്കേല്‍ ഫാരഡെ. വൈദ്യുതിയുടെ പിതാവ് എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്.
ഉള്ളടക്കം |
[തിരുത്തുക] ജനനവും ബാല്യവും
ലണ്ടന്‍ നഗരത്തിനു സമീപമുള്ള ന്യുവിംഗ്ടണില്‍ 1791 സെപെറ്റെംബെര്‍ 22നായിരുന്നു ഫാരഡെയുടെ ജനനം. പിതാവിന്റെ പേര് ജയിംസ് ഫാരഡെ എന്നും മാതാവിന്റെ പേര് മാര്‍ഗരറ്റ് ഫാസ്റ്റ്വെല്‍ എന്നും ആയിരുന്നു.
[തിരുത്തുക] വിദ്യാഭ്യാസം
മൈക്കേലിന് അഞ്ചുവയസ്സുള്ളപ്പോള്‍ കുടുംബം മാഞ്ചെസ്റ്ററിലേക്കു താമസം മാറി. അവിടെ ഒരു പ്രാഥമിക വിദ്യാലയത്തില്‍ ചേര്‍ത്തെങ്കിലും അധികകാലം പഠനം തുടരാന്‍ കഴിഞ്ഞില്ല. വീട്ടിലെ സാമ്പത്തിക സ്തിഥി അത്ര ദയനീയമായിരുന്നു.
[തിരുത്തുക] ജോലിയിലേക്ക്
1804ല്‍ ബ്ലാന്‍ഡ് ഫോര്‍ഡ്സ് സ്ട്രീറ്റില്‍ പുസ്തക വ്യാപാരവും ബൈന്‍ഡിംഗും നടത്തിവന്ന ജോര്‍ജ് റീബൊയുടെ കടയില്‍ ജോലിക്ക് ചേര്‍ന്നു. ഒരിക്കല്‍ ബൈന്‍ഡ് ചെയ്യാനായി കടയില്‍ എത്തിയ 'എന്‍സൈക്ലൊപീഡിയ ബ്രിട്ടാനിക്ക' എന്ന പുസ്തകത്തിന്റെ മൂന്നാം പതിപ്പ് ഫാരഡെയുടെ കൈകളിലെത്തി. അതിലെ വൈദ്യുതിയെപ്പറ്റിയുള്ള ലേഖനം മൈക്കേലിനെ ആകര്‍ഷിച്ചു.
[തിരുത്തുക] ഭൗതികശാസ്ത്രത്തിന്‍റെ ലോകത്തിലേക്ക്
1810ന്‍റെ തുടക്കത്തിലായിരുന്നു അത്. ഫാരഡെയ്ക്ക് അന്ന് 18 വയസ്. ബുക് ഷോപ്പിലെ ഒരു ആവശ്യത്തിനായി ധരുതിയില്‍ പോവുകയായിരുന്നു മെക്കേല്‍. ഒരു മതലിലെ പരസ്യം പെട്ടെന്ന് ശ്രദ്ധയില്‍ പെട്ടു. ഭൗതികദര്‍ശനങ്ങളെപ്പറ്റിയുള്ള പ്രഭാഷണങ്ങളെപ്പറ്റിയായിരുന്നു പരസ്യത്തില്‍. സിറ്റി ഫിലോസഫിക്കല്‍ സൊസൈറ്റിയായിരുന്നു സംഘാടകര്‍. ഈ പ്രഭാഷണങ്ങളില്‍ പങ്കെടുത്ത് മൈക്കേല്‍ കുറിപ്പുകള്‍ തയ്യാറാക്കി. 1812ല്‍ ഇവ പുസ്തകരുപത്തില്‍ പ്രസിദ്ധീകരിച്ചു.
[തിരുത്തുക] ഭൗതികജ്ഞനെന്ന നിലയിലേക്ക്
1821 ഒക്‍ടൊബറില്‍ വൈദ്യുതകാന്തികപ്രഭാവത്തെ സംബന്ധിക്കുന്ന ലേഖനം പ്രസിദ്ധീകരിച്ചു.
[തിരുത്തുക] രസതന്ത്രത്തിന്‍റെ ലോകത്തിലേക്ക്
1824ല്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ്, ഹൈഡ്രജന്‍ ബ്രോമൈഡ്, ക്ലോറിന്‍ എന്നീ വാതകങ്ങളെ മര്‍ദ്ദം ഉപയോഗിച്ച് ദ്രാവകരൂപത്തിലാക്കാനുള്ള സംവിധാനം കണ്ടെത്തി.