മാന്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മാന്‍ |
||||||||||||
---|---|---|---|---|---|---|---|---|---|---|---|---|
പുള്ളി മാന്‍
|
||||||||||||
ശാസ്ത്രീയ വര്‍ഗീകരണം | ||||||||||||
|
||||||||||||
|
||||||||||||
Capreolinae/Odocoileinae |
സെര്‍വിഡായ് കുടുംബത്തില്‍പ്പെടുന്ന ഒരു സസ്തനിയാണ് മാന്‍. ആര്‍ടിയോഡാക്ടൈല(Artiodactyla) നിര(Order)യില്‍ പെടുന്നതും അതുമായി ബന്ധപ്പെട്ട കുടുംബത്തിലേയും മറ്റു ചില മൃഗങ്ങളെയും മാന്‍ എന്നു വിളിക്കാറുണ്ട്.[അവലംബം ചേര്‍ക്കേണ്ടതുണ്ട്]
[തിരുത്തുക] ഇനങ്ങള്‍
- കലമാന്‍
ഇതിനെ മലമാന്‍ എന്നും മ്ലാവ് എന്നും പറയാറുണ്ട്. ഇംഗ്ലീഷില്‍ “സംബാര്‍“ (Sambar) എന്നു അറിയപ്പെടുന്നു. ഇന്ത്യയില്‍ കാണുന്ന ഏറ്റവും വലിയ മാന്‍ ഇനം ഇതാണ്‍. അരണ്ട തവിട്ടുനിറത്തില്‍ കാണുന്ന ഇതിനു നീണ്ട കാലുകളും ചെറിയ വാലുമാണ്‍. ആണിനു മാത്രമേ കൊമ്പുള്ളൂ-മൂന്ന് കവരങ്ങളുള്ള കൊമ്പ്. കേരളത്തിലെ കാടുകളും കാലാവസ്ഥയും ഈ ജീവിക്ക് അനുയോജ്യമാണ്‍.
- പുള്ളിമാന്‍
ചെമ്പ് നിറത്തില്‍ കാണുന്ന ഈ മാനിനു ശരീരത്തില്‍ വെളുത്ത പുള്ളികള്‍ കാണാം. ഇംഗ്ലീഷില്‍ ചിറ്റല്‍(chital), സ്പോറ്റെഡ് ഡീര്‍(spotted deer) എന്നു അറിയപ്പെടുന്നു. കേരളത്തില്‍ വയനാട്, മറയൂര്‍, പറമ്പികുളം ഭാഗങ്ങളില്‍ മാത്രമേ ഈ ജീവിയുള്ളു.
- കേഴമാന്‍
തവിട്ടു നിറം, ആണ്മാനുകളില്‍ രണ്ട് കവരങ്ങളുള്ള കൊമ്പുണ്ട്. വളരെ ഉച്ചത്തില്‍ കുരയ്ക്കുന്നതിനാല്‍ ഇംഗ്ലിഷില്‍ ഇതിനെ “ബാര്‍ക്കിങ് ഡീര്‍“(barking deer) എന്നു വിളിക്കുന്നു.
ഇതിനെ കൂരന്‍ എന്നും കൂരന്‍ പന്നി എന്നും പേരുണ്ട്. തവിട്ടു നിറമുള്ള ശരീരത്തില്‍ വെള്ള വരകളുണ്ട്. കാണാന്‍ കാട്ടുപന്നിയുടെ കുഞ്ഞിനെ പോലെ തോന്നും. ഇംഗ്ലിഷില്‍ “മൌസ് ഡീര്‍“(mouse deer) എന്നു അറിയപ്പെടുന്നു.
[തിരുത്തുക] സവിശേഷതകള്‍
മാനുകള്‍ക്ക് പശുകുടുംബവുമായി അടുത്ത ബന്ധമുണ്ട്. പ്രധാന വ്യത്യാസങ്ങള്‍- മാനിന്‍റെ കൊമ്പ് പശുവിന്‍റേതു പോലെ പൊള്ളയല്ല. ആണ്ടോടാണ്ട് അവ പൊഴിയുകയും പുതിയത് മുളച്ചുവരുകയും ചെയ്യുന്നു. കണ്ണോട് ചേര്‍ന്ന് വലിയൊര്‍ കണ്ണുനീര്‍ ഗ്രന്ഥിയുണ്ട്.
[തിരുത്തുക] അവലംബം
വി.സദാശിവന്‍ രചിച്ച “വന്യജീവി പരിപാലനം”