മധ്യധരണ്യാഴി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
യൂറോപ്പ്, ആഫ്രിക്ക, ഏഷ്യ എന്നുവയാല്‍ ചുറ്റപ്പെട്ട ഉള്‍ക്കടല്‍ ആണ് മധ്യധരണ്യാഴി ( Mediterranean Sea ). കിഴക്കേയറ്റം മുതല്‍ പടിഞ്ഞാറേയറ്റം വരെ 3700 കി. മി. നീളമുള്ള ഇതിന്റെ വിസ്ത്രുതി ഏകദേശം 2512000 ച. കി. മി. ആണ്. 5150 മീറ്റര്‍ പരമാവധി ആഴമുള്ള ഇതിനെ പടിഞ്ഞാറുഭാഗത്ത് ജിബ്രാള്‍ട്ടര്‍ കടലിടുക്ക് അറ്റ്ലാന്റിക് മഹാസമുദ്രവുമായി ബന്ധിപ്പിക്കുന്നു. വടക്കുകുഴക്കുഭാഗത്ത് മാര്‍മരകടല്‍, ഡാര്‍ഡനല്ലസ്സ്, ബോസ്ഫറസ് കടലിടുക്കുകള്‍ കരിങ്കടലുമായും തെക്കുകിഴക്കുഭാഗത്ത് സൂയസ് കനാല്‍ ചെങ്കടലുമായും ഇതിനെ ബന്ധിപ്പിക്കുന്നു. സിസിലിക്കും ആഫ്രിക്കയ്ക്കും ഇടയിലുള്ള ഒരു സമുദ്രാന്തര്‍ തിട്ട ഈ കടലിനെ പൂര്‍വ്വ പശ്ചിമഭാഗങ്ങളായി വിഭജിക്കുന്നു. ഇവ വീണ്ടും അഡ്രിയാറ്റിക്, ഏജിയന്‍, ടിറേനിയന്‍, അയോണിയന്‍, ലിലൂറുയന്‍ എന്നീ കടലുകളായി വിഭജിക്കപ്പെട്ടിരിക്കുന്നു. മജോര്‍ക്ക, കോഴ്സിക്ക, സാര്‍ഡീനിയ, സിസിലി, ക്രീറ്റ്, സൈപ്രസ്, റോഡ്‌സ് എന്നിവയാണ് ഇതിലുള്ള പ്രധാന ദ്വീപുകള്‍. റോണ്‍പോ, നൈല്‍ എന്നീ പ്രശസ്ത നദികള്‍ മെഡിറ്ററേനിയന്‍ കടലിലാണ് പതിക്കുന്നത്. ‘ലൈറ്റ്‌ഹൌസ് ഓഫ് മെഡിറ്ററേനിയന്‍’ എന്നറിയപ്പെടുന്നത് സ്‌ട്രോംബോലി അഗ്നിപര്‍വ്വതമാണ്.