മണിപ്പൂരി നൃത്തം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളില്‍ നിന്നുള്ള വേണ്ടത്ര തെളിവുകളെ ഉള്‍ക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളില്‍ നിന്നുമുള്ള അവലംബങ്ങള്‍ ചേര്‍ത്ത് ലേഖനം മെച്ചപ്പെടുത്തുക. നിലവാരമില്ലാത്ത വസ്തുതകള്‍ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
രാധാകൃഷ്ണപ്രണയത്തിന്റെ മോഹനഭാവങ്ങളുണര്‍ത്തുന്ന നൃത്തരുപമാണ് മണിപ്പുരി. വടക്കുകിഴക്കേ ഇന്ത്യയിലെ ജനസംസ്കാരത്തിന്റെ ആവിഷ്കാരരൂപങ്ങളില്‍ പ്രധാനമാണിത്. ഹൃദ്യമായ സംഗീതവും അഭിനയവും നൃത്തവും കലര്‍ന്ന ചേതോഹരമായ അനുഭവമാണ് മണിപ്പൂരി.
ഉള്ളടക്കം |
[തിരുത്തുക] ചരിത്രം
ആദ്യകാലങ്ങളില്‍ മണിപ്പുരി ഒരു ശൈവനൃത്തമായിരുന്നു. ശിവനും പാര്‍വ്വതിയും മധുവിധുവിനു തെരെഞ്ഞെടുത്ത പ്രകൃതിരമണീയമായ സ്ഥലമാണ് മണിപ്പൂര്‍ എന്നു വിശ്വസിക്കപ്പെടുന്നു.[1] “ലായ് ഹരോബ” മണിപ്പൂരിലെ ഒരു ശിവപാര്‍വ്വതി നൃത്തമാണ്. പുരോഹിതന്മാരുടെ ഈ നാട്യം പ്രപഞ്ചത്തിന്റെ ആദിസങ്കല്പത്തെപ്പറ്റിയാണ്. ഇതിലെ ഭ്രമരപുഷ്പനൃത്തത്തില്‍ പുഷ്പവും മധുവണ്ണുന്ന വണ്ടും സൃഷ്ടിയെ പ്രതീകാത്മകമായി അവതരിപ്പിക്കുന്നു.
പതിനേഴാം നൂറ്റാണ്ടില്‍ മണിപ്പൂരില്‍ വൈഷ്ണവവിശ്വാസം വളര്‍ന്നുവന്നപ്പോള്‍ മണിപ്പുരി നൃത്തത്തിനു വൈഷ്ണവമായ മാറ്റം ഉണ്ടായി. നാട്യശാസ്ത്രവിധികള്‍ മണിപ്പുരിയെ കൂടുതല്‍ ശാസ്ത്രീയമാക്കിത്തീര്‍ത്തു. രാധാകൃഷ്ണനൃത്തത്തിന്‍ മണിപ്പുരിയില്‍ മുഖ്യസ്ഥാനമുണ്ടായി. ശൈവസ്വാധീനം വിട്ട് മണിപ്പുരി വൈഷ്ണവരീതി സ്വീകരിച്ചതിനു ഉദാഹരണമാണ് രാസലീലാനൃത്തം.
[തിരുത്തുക] നൃത്ത ഇനങ്ങള്‍
- രാസലീല
ഭാഗവത കഥകളും ശ്രീകൃഷ്ണചരിതവും ആണ്‍ രാസലീലയ്ക്ക് ആലംബം. ഇതിന്റെ അവതരണത്തിന്‍ ഏകദേശം പത്തു ണിക്കൂര്‍വരെ വേണ്ടിവരും. ഇതില്‍ നാല്പതോളം നര്‍ത്തകികള്‍ പങ്കെടുക്കുന്നു. കണ്ണാടിച്ചില്ലുകള്‍ പതിച്ച കട്ടി കൂടിയ പാവാടയും, അതിനു മുകളില്‍ ഞൊറികളുള്ള അരപ്പാവാടയും, തലയില്‍ നേര്‍ത്ത മൂടുപടവും ആണ് മണിപ്പുരിനര്‍ത്തകികളുടെ രാസലീലയിലെ വേഷം.
- സങ്കീര്‍ത്തനനൃത്തം
രാസലീലയോളം വളര്‍ന്ന മറ്റൊരു മണിപ്പുരിനൃത്തമാണ് സങ്കീര്‍ത്തനനൃത്തം. ചെണ്ടയും ഇലത്താളവും ഇതിനുപയോഗിക്കുന്നു. ചെണ്ട കൊട്ടി ഇലത്താളം അടിച്ച് പുരുഷന്മാര്‍ രംഗസ്ഥലത്തിന്‍ മദ്ധ്യത്തേക്ക് വട്ടത്തില്‍ കറങ്ങി കളിച്ചു നീങ്ങുന്നു. ഈ നൃത്തത്തില്‍ താണ്ഡവവും ലാസ്യവും സമ്മേളിക്കുന്നുണ്ട്. ശരീരത്തിലെ ഓരോ അംഗത്തിന്റെ ചലനവും നൃത്തഭാഷയാക്കി മാറ്റുന്ന ഒരു നാട്യമാണ് മണിപ്പുരി.
- അസ്രുവിദ്യാനൃത്തം
യുദ്ധമുറകള്‍ ഉള്‍കൊള്ളുന്ന മറ്റൊരു മണിപ്പുരിനൃത്തമാണ് അസ്രുവിദ്യാനൃത്തം.
- ചതുര്‍വിധാഭിനയം
ചതുര്‍വിധാഭിനയത്തിനും മണിപ്പുരിയില്‍ നല്ലൊരു സ്ഥാനമുണ്ട്.
[തിരുത്തുക] അവതരണം
നര്‍ത്തകരുടെ ചലനങ്ങള്‍ക്ക് പ്രകൃതിദൃശ്യങ്ങളുടെ താളാത്മകമായ ചലനങ്ങളോട് സാമ്യമുണ്ട്. നൃത്തവും നൃത്യവും നാട്യവും മണിപ്പുരിയില്‍ സമ്മേളിക്കുന്നു. പരമാത്മാവില്‍ വിലയം പ്രാപിക്കാനുള്ള ജീവാത്മാവിന്റെ ഉള്‍പ്രേരണയാണ്‍ മണിപ്പുരിനൃത്തത്തിന്റെയും ആന്തരികഭാവം. മതപരമായ എല്ലാ ചടങ്ങുകള്‍ക്കുമൊപ്പം മണിപ്പുരിനൃത്തം എക്കാലത്തും ഉണ്ടായിരിക്കും.ഖംബ എന്ന യുവാവിന്റെയും തോയിബി എന്ന രാജകുമാരിയുടെയും പ്രേമദുരന്തകഥ നൃത്തനാടകമായി അവതരിപ്പിക്കാറുണ്ട്.
[തിരുത്തുക] വേഷവിധാനം
ദേവദാസിസമ്പ്രതായമനുസരിച്ച് പന്ത്രണ്ട് മുഴം ചുവപ്പുകര സാരി ഞൊറിഞ്ഞുടുക്കുകയും തുമ്പ് ശിരോവസ്ത്രമാക്കിയുമാണ്‍ വേഷവിധാനം. എന്നാല്‍ കാലം കടന്നുപോകുന്തോറും മണിപുരി നൃത്തത്തില്‍ ആഹാര്യാഭിനയത്തിലും ആംഗികാഭിനയത്തിലും പല പരിഷ്കാരങ്ങളും വരുത്തി. ഇടുപ്പ് മുതല്‍ കന്നങ്കാലുവരെ ഉറപോലേയുള്ള അങ്കവസ്ത്രവും അതിനുമേലേ മിന്നിത്തിളങ്ങുന്ന ഞൊറിവച്ച് വിരിഞ്ഞ ഉടുപ്പും ശിരസ്സില്‍ കൂന്തന്‍ കിരീടം പോലെയുള്ള ശിരോലങ്കാരവും മേത്സാരിയും അണിയുന്നു. [2]
[തിരുത്തുക] ആധാരസൂചിക
|
---|
എട്ടു ഇന്ത്യന്‍ ശാസ്ത്രീയ നൃത്തങ്ങള്‍ |
ഭരതനാട്യം | കഥക് | കഥകളി | കുച്ചിപ്പുടി മണിപ്പൂരി നൃത്തം | മോഹിനിയാട്ടം | ഒഡീസ്സി | സത്രിയ നൃത്തം |