ഫിദല്‍ കാസ്ട്രോ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഫിദല്‍ കാസ്ട്രോ | |
President of the Council of State and President of the Council of Ministers of Cuba
|
|
Incumbent | |
Assumed office December 2, 1976 Responsibilities transferred as of July 31, 2006 |
|
വൈസ് പ്രസിഡന്റ് | Raúl Castro (First), Juan Almeida Bosque, Abelardo Colome Ibarra, Carlos Lage Davila, Esteban Lazo Hernandez, Jose R. Machado Ventura |
---|---|
മുന്‍ഗാമി | Osvaldo Dorticós Torrado |
പിന്‍ഗാമി | Incumbent |
Prime Minister of Cuba
|
|
In office February 16, 1959 – December 2, 1976 |
|
Preceded by | José Miró Cardona |
Succeeded by | Office abolished |
Secretary-General of the Non-Aligned Movement
|
|
In office September 16, 2006 – present |
|
Preceded by | Datuk Seri Abdullah Ahmad Badawi |
Succeeded by | Incumbent |
|
|
ജനനം | ഓഗസ്റ്റ് 13 1926 Birán, Holguín Province, Cuba |
Political party | Communist Party of Cuba |
Spouse | (1) Mirta Díaz-Balart (divorced 1955) (2) Dalia Soto del Valle |
ക്യൂബയുടെ പ്രസിഡന്റായിരുന്നു ഫിഡല്‍ കാസ്‌ട്രോ. 1926 ആഗസ്റ്റ് 13-നു ജനിച്ചു. 1959-ല്‍ ഫല്‍ഗെന്‍സിയോ ബത്തീസ്‌റ്റായുടെ ഏകാധിപത്യ ഭരണത്തെ വിപ്ലവത്തിലൂടെ അട്ടിമറിച്ചു കൊണ്ട് ഫിഡല്‍ അധികാരത്തിലേയ്ക്കെത്തി. 1965-ല്‍ ക്യൂബന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സെക്രട്ടറിയാവുകയും ക്യൂബയെ കമ്മ്യൂണിസ്റ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക് ആക്കുകയും ചെയ്തു.
ദേശീയത ഉയര്‍ത്തിപ്പിടിച്ചു കൊണ്ട് ബത്തീസ്റ്റാ ഭരണകൂടത്തിനും അമേരിക്കന്‍ കുത്തകകള്‍ക്കും എതിരെ നടത്തിയ വിമര്‍ശനങ്ങളാണ് കാസ്ട്രോയെ ക്യൂബന്‍ രാഷ്ട്രീയത്തില്‍ ശ്രദ്ധേയനാക്കിയത്. തുടര്‍ന്ന് 1953-ല്‍ മൊണ്‍കാഡ ബാരക്കുകളില്‍ വച്ച് ഭരണം അട്ടിമറിക്കാന്‍ ശ്രമിച്ചെങ്കിലും അത് പരാജയപ്പെട്ട് പോലീസ് പിടിയിലായി. തുടര്‍ന്ന് തടവിലായെങ്കിലും, പിന്നീട് ജയില്‍ മുക്തനായി. മെക്സിക്കോയിലേയ്ക്ക് പോയി ഒളിപ്പോരാളികളെ സംഘടിപ്പിച്ച് പരിശീലിപ്പിക്കുകയും 1956 ഡിസംബറില്‍ ക്യൂബയിലേയ്ക്കു പട നയിച്ച് ഭരണം പിടിച്ചെടുക്കുകയും ചെയ്തു. അനുകൂലികളാല്‍ പാവങ്ങളുടെ പടത്തലവനായി അംഗീകരിക്കപ്പെടുകയും പ്രതികൂലികളാല്‍ നിരന്തരം വിമര്‍ശിക്കപ്പെടുകയും ചെയ്യപ്പെട്ടിട്ടുള്ള ഒരു വിപ്ലവ കാരിയാണ് ഫിഡല്‍.
[തിരുത്തുക] ചെറുപ്പം
ക്യൂബയുടെ തലസ്ഥാനമായ ഹവാനയില്‍ നിന്ന് 800 കി.മി. അകലെയുള്ള ബിറാനിലെ ഒരു ധനിക കര്‍ഷകകുടുംബത്തിലാണ്‍ കാസ്ട്രോ ജനിച്ചത്. എയ്ഞ്ജല്‍ കാസ്ട്രോ അര്‍ഗീസാണ്‍ പിതാവ്, അമ്മ ലിനാ റുസ് ഗൊണ്‍സാല്‍വസ്.
[തിരുത്തുക] കാസ്ട്രോയും ചെ ഗുവേരയും
മെക്സിക്കോയില്‍ തന്നെ അനുകൂലിക്കുന്നവരെ സഹായിക്കുന്നതിനിടയിലാണ്‍ കാസ്ട്രോയുടെ സഹോദരന്‍ ചെ ഗുവേരയുമായി പരിചയപ്പെടുന്നത്. അദ്ദെഹം ചെ ഗുവേരയെ കാസ്ട്രോയ്ക്ക് പരിചയപ്പെടുത്തി. കാസ്ട്രോയോടൊത്ത് ഗറില്ലാ യുദ്ധം നയിച്ച ചെ ഗുവേര ക്യൂബയുടെ പ്രതിരോധമന്ത്രിയായി. എങ്കിലും ബാക്കി രാജ്യങ്ങളെ സ്വേഛാധിപത്യത്തില്‍നിന്നും മോചിപ്പിക്കാതെ തനിക്കു വിശ്രമമില്ല എന്നു വിശ്വസിച്ച് ചെ ഗുവേര പ്രതിരോധമന്ത്രിപദം ഉപേക്ഷിച്ച് വീണ്ടും ബൊളീവിയയില്‍ ഒളിയുദ്ധം നയിക്കാന്‍ പോവുകയും കൊല്ലപ്പെടുകയും ചെയ്തു.