പൊറാട്ട്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേരളത്തിലെ തനതുകലകളില്‍ ഒന്നാണ് പൊറാട്ട്. ഇത് ദൃശ്യകലകള്‍ എന്ന വിഭാഗത്തില്‍ പെടുന്നു. പാണന്‍ എന്ന സമുദായത്തില്‍ പെട്ടെവരാണ് ഇത് അവതരിപ്പിക്കുന്നത്. പുരുഷന്മാരാണ് കഥാപാത്രങ്ങളായി അരങ്ങിലെത്തുന്നത്. ഈ കലാരൂപത്തില്‍ പങ്കെടുക്കുന്ന അംഗങ്ങള്‍ക്ക് പ്രായപരിധി നിശ്ചയിച്ചിട്ടില്ല.
[തിരുത്തുക] പ്രത്യേകതകള്‍
മണ്ണാന്‍ -മണ്ണാത്തി, ചെറുമന്‍-ചെറുമി, കുറവന്‍-കുറത്തി എന്നിങ്ങനെ അനേകം പൊറാട്ടുകള്‍ ഈ കലയിലൂടെ അവതരിപ്പിക്കുന്നു. ഓരോ സമുദായത്തിന്റെ ജീവിതരീതികള്‍ ഫലിതരൂപത്തില്‍ അവതരിപ്പിക്കുന്ന ഇതില്‍ പുരുഷന്മാര്‍ തന്നെയാണ് സ്ത്രീ വേഷവും കെട്ടുന്നത്. നര്‍മ്മസംഭാഷണം, ചടുലമായ നൃത്തം, ആസ്വാദ്യകരമായ പാട്ടുകള്‍ എന്നിവയാണ് ഈ കലാരൂപത്തിന്റെ പ്രത്യേകതകള്‍. കളിയാശാന്‍,ചോദ്യക്കാരന്‍ എന്നിങ്ങനെ രണ്ടുകഥാപാത്രങ്ങളാണ് ഈ കലയിലെ കഥ നിയന്ത്രിക്കുന്നത്. ചോദ്യക്കാരന്‍ വിദൂഷകന്റെ വേഷവും അഭിനയിക്കുന്നു.
[തിരുത്തുക] അരങ്ങ്
കൊയ്ത്തുകഴിഞ്ഞ പാടങ്ങള്‍, ഒഴിഞ്ഞ പറമ്പുകള്‍ എന്നിവിടങ്ങളിലാണ് സാധാരണ പൊറാട്ട് അവതരിപ്പിക്കുന്നത്. ഇതിലേക്കായി നാലു തൂണുകള്‍ നിര്‍ത്തി നടുവില്‍ തിരശ്ശീലയിട്ടാണ് അവതരിപ്പിക്കുന്നത്. വേഷങ്ങള്‍ അതതുസമുദായങ്ങളുടെ സാധാരണ വേഷം തന്നെയായിരിക്കും.
[തിരുത്തുക] പ്രചാരം
ഒന്നര നൂറ്റാണ്ടിലധികം പഴക്കമുള്ള കലയാണ് ഇത്, എങ്കിലും പാലക്കാട് ജില്ലയിലെ ആലത്തൂര്‍, ചിറ്റൂര്‍ എന്നീ താലൂക്കുകളിലും തൃശൂര്‍ ജില്ലയിലെ അപൂര്‍വ്വം ചില പ്രദേശങ്ങളിലും മാത്രമേ പ്രചാരമുള്ളൂ.
|