ചവിട്ടുനാടകം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേരളത്തിലെ ക്രൈസ്തവരുടെ ഇടയില്‍ പ്രചാരത്തിലുണ്ടായിരുന്ന ഒരു കലാരൂപമാണ് ചവിട്ടു നാടകം. മദ്ധ്യകാല യൂറോപ്പിലെ നാടകരൂപങ്ങളെ ഉള്ളടക്കത്തിലും അവതരണത്തിലും അനുകരിച്ച് രൂപപ്പെടുത്തിയതാണ് ഈ ദൃശ്യകലാരൂപം.
[തിരുത്തുക] ചരിത്രം
പോര്‍ച്ചുഗീസുകാരുടെ വരവിനുശേഷമാണ് ഈ കല കേരളത്തില്‍ രൂപം കൊണ്ടത്. ഉദയംപേരൂര്‍ സുനഹദേസിനു ശേഷം ക്രൈസ്തവേതരമായ വിശ്വാസാനുഷ്ഠാനങ്ങളില്‍ നിന്നും പുതുവിശ്വാസികളെ അകറ്റി നിറുത്താനായി പല നിയമങ്ങളും കര്‍ശനമായി പാലിക്കുവാന്‍ പുരോഹിതര്‍ നിശ്ചയിച്ചു. കേരളീയമായ ആഘോഷങ്ങളിലും കലാരൂപങ്ങളിലും പുതുവിശ്വാസികള്‍ താല്പര്യം കാണിക്കുന്നതു തടയാന്‍ പുതിയ ആഘോഷങ്ങളും കലാരൂപങ്ങളും വൈദികര്‍ ചിട്ടപ്പെടുത്തി. ക്രൈസ്തവപുരാവൃത്തങ്ങള്‍ ആധാരമാക്കിയുള്ള നാടകരൂപം ഇതിന്റെ ഭാഗമായാണ് സൃഷ്ടിക്കപ്പപ്പെട്ടത്. കാറല്‍മാന്‍ചരിതം, ജനോവാചരിതം എന്നിങ്ങനെയുള്ള ഏതാനും നാടകങ്ങളാണ് അവതരണത്തിനായി എഴുതപ്പെട്ടത്.
[തിരുത്തുക] പ്രത്യേകതകള്‍
തമിഴുകലര്‍ന്ന ഭാഷയാണ് ചവിട്ടുനാടകങ്ങളില് അധികവും ഉപയോഗിക്കുന്നത്. പലകകള്‍ നിരത്തിയ അരങ്ങുകളില്‍ അവതരിപ്പിക്കുന്നതിനാലാകണം തട്ടുപൊളിപ്പന്‍ എന്നും ഇതിനു പേരുണ്ട്.
|