പാര്‍ക്കിന്‍സണ്‍സ് രോഗം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പാര്‍ക്കിന്‍സണ്‍സ് മസ്തിഷ്ക നാഡീവ്യൂഹത്തെ ബാധിക്കുന്ന ഒരു രോഗമാണ്.ഇതു ചലനശേഷിയേയും സംസാരശേഷിയേയും ബാധിക്കുന്നു."Movement disorders" വിഭാഗത്തില്‍ പെടുത്താവുന്ന ഒരു രോഗമാണിത്. മാംസപേശികള്‍ അയവില്ലാതാവുക, വിറയല്‍ അനുഭവപ്പെടുക, ചലനശേഷി കുറയുക(bradykinesia), ചിലരുടെ കാര്യത്തില്‍ ചലനശേഷി പൂര്‍ണ്ണമായും നശീക്കുക(akinesia),ഇവയെല്ലാമാണ് ഈ രോഗത്തിന്റെ സ്വഭാവങ്ങള്‍.
തലച്ചോറിലുള്ള ഡോപാമിന്‍ എന്ന രാസവസ്തുവിന്റെ ഉല്പാദനം കുറയുന്നതാണു ഈ രോഗത്തിനു കാരണം. ചലനവ്യൂഹത്തിന്റെ പ്രതികരണശേഷി കുറയുകയാണു പാര്‍കിന്‍സണ്‍സിന്റെ പ്രധാന ലക്ഷണം. രണ്ടാമതായി ചിന്താശക്തി കുറയുന്നു. ഈ രോഗം ഒരു മാറാരോഗമായാണു ഇപ്പോള്‍ കണക്കാക്കപ്പെടുന്നതു.
ഉള്ളടക്കം |
[തിരുത്തുക] ലക്ഷണങ്ങള്‍
പ്രധാനമായി ഇതു ചലനശേഷിയെ ബാധിക്കുന്നു. ചിന്താശക്തി കുറയുകയും ഭാവത്തിലും പെരുമാറ്റത്തിലും വ്യത്യാസം ഉണ്ടാ വുകയും ചെയ്യുന്നു.ഈ ലക്ഷണങ്ങളും രോഗത്തിന്റെ വളര്‍ച്ചയും ഓരോരുത്തരിലും ഓരോ വിധമാണു.
[തിരുത്തുക] യാന്ത്രിക ലക്ഷണങള്‍
- നാലുമുതല് ഏഴു ഹെറ്ട്സുവരെ അളവില് വിറയല്‍ ഉണ്ടാവാം. അവയവങ്ങള്‍ വിശ്രമാവസ്തയിലുള്ളപ്പോള്‍ ഇതു കൂടുകയും ചലനാവസ്തയിലുള്ളപ്പോള്‍ കുറയുകയും ചെയ്യുന്നു.
- മസിലുകള്ക്കു ഇറുക്കം അനുഭവപ്പെടുന്നതിനാല് വിറയലും ചേറ്്ന്നു പിന്നിലേയ്കു ചലിക്കാത്ത പല്ചക്രം പോലെ അനുഭവപ്പെടുന്നു.
- വേഗത കുറയുക, അല്ലെങ്കില് ചലനം തന്നെ നിലക്കുക, ഇവയെല്ലാം എല്ലാ പ്റവറ്തികളേയും ബാധിക്കുന്നു.
- ഹൃസ്വപാദചലനങ്ങളും പാദം തറയില്‍നിന്നും പൊക്കി വെക്കാനുള്ള ഒരു പ്രേരണയും(Gait) വഴിയിലുള്ള ചെറിയ തടസ്സങള്പോലും രോഗി വീഴാന് കാരണമാകുന്നു.
- നടക്കുമ്പോള്‍ ഉള്ള കയ്യിന്റെ ചലനം(ആട്ടം) കുറയുന്നു.
- കഴുത്തും മറ്റവയവങളും തിരിക്കുമ്പോള് മാംസപേശികളുടെ ഇറുക്കം കാരണം പല പടികളായാണു ഇതു സാധ്യമാകുന്നതു.
- മുന്നിലേക്കു കുനിഞുള്ള ഒരു അവസ്തയില് ഇരിക്കുന്നു.
[തിരുത്തുക] പ്രമുഖ പാര്‍ക്കിന്‍സണ്‍ രോഗികള്‍
- മുഹമ്മദ് അലി - ബോക്സര്‍
- ചാള്‍ട്ടണ്‍ ഹെസ്സന്‍ - ഹോളിവുഡ്ഡ് നടന്‍
- ജോണ്‍ പോള്‍ - മാര്‍പാപ്പ
- പവനന്‍
[തിരുത്തുക] ആധാരസൂചിക
- ↑ William Plumber (1997-01-07). The World's Champion. www.people.com. Retrieved on June 24, 2006.