പരാദ സസ്യങ്ങള്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മറ്റു സസ്യങ്ങളില്‍ വളരുകയും, ആഹാരവും ജലവും അവയില്‍ നിന്നു വലിച്ചെടുത്ത് ജീവിക്കുന്ന സസ്യങ്ങളാണ് പരാദസസ്യങ്ങള്‍ (Parasites). ഇത്തിള്‍, മൂടില്ലാത്താളി എന്നീ സസ്യങ്ങള്‍ പരാദങ്ങള്‍ക്കുദാഹരണമാണ്. ചന്ദനമരം ഭാഗികമായി ഒരു പരാദസസ്യമാണ്. ലോകത്തിലെ ഏറ്റവും വലിയ പൂവായ റഫ്ലേഷ്യയും ഒരു പരാദസസ്യമാണ്.
വാസത്തിനുമാത്രം മറ്റു സസ്യങ്ങളെ ആശ്രയിക്കുന്ന സസ്യങ്ങളാണ് എപ്പിഫൈറ്റുകള്‍(Epiphytes).