ചെമ്പരത്തി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചെമ്പരത്തിപ്പൂവ് |
||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|
ശാസ്ത്രീയ വര്‍ഗീകരണം | ||||||||||||||
|
||||||||||||||
|
||||||||||||||
Hibiscus rosa-sinensis L. |
സമശീതോഷ്ണമേഖലകളില്‍ കാണുന്ന ഒരു കുറ്റിച്ചെടി ആണ് ചെമ്പരത്തി. ഒരു അലങ്കാരസസ്യമായി ധാരാളം നട്ടുവളര്‍ത്താറുണ്ട്. വലിപ്പമുള്ള, ചുവന്ന, മണമില്ലാത്ത പൂക്കളാണ് സാധാരണയായി ചെമ്പരത്തിയുടേതെങ്കിലും വൈവിധ്യമാര്‍ന്ന ധാരാളം നിറങ്ങളിലുള്ള പൂക്കളോടുകൂടിയ ഇനങ്ങളും, സങ്കരയിനം സസ്യങ്ങളും കണ്ടുവരുന്നു. വെള്ള, മഞ്ഞ, ഓറഞ്ച്, കടുംചുവപ്പ്, ശ്വേതരക്തവര്‍ണ്ണത്തിന്റെ (പിങ്ക്) വിവിധ നിറഭേദങ്ങളോടും ഒറ്റയും ഇരട്ടയുമായ ഇതളുകളുമുള്ള പൂക്കളോടും കൂടിയ സസ്യങ്ങളുമുണ്ട്. ഇതളുകള്‍ ചെറിയ രീതില്‍ കീറിയെടുത്തതുപോലെളുള്ള പൂക്കളോടുകൂടിയവയും കാണാറുണ്ട്.
പരാഗണത്തെ പറ്റി പരാമര്‍ശിക്കുന്ന പാഠപുസ്തകങ്ങളില്‍ ലളിതമായ ഒരു ഉദാഹരണമായി ചെമ്പരുത്തി പൂവ് പരാമര്‍ശിച്ചു കാണുന്നുണ്ട്. മലേഷ്യയുടെ ദേശീയ പുഷ്പമായ ഇവയെ ബുന്‍ഗ റയ എന്ന് മലായ് ഭാഷയില്‍ വിളിക്കുന്നു. മലേഷ്യ, ഫിലിപ്പൈന്‍സ്, കാമറൂണ്‍, റുവാണ്ട, ന്യൂസലാന്റിലെ കൂക്ക് ഐലന്റുകള്‍ മീലനീസ്യയിലെ സൊളമോന്‍ ഐലന്റുകള്‍ തുടങ്ങിയ ധാരാളം രാജ്യങ്ങളുടെ തപാല്‍ മുദ്രകളില്‍ വിവിധതരം ചെമ്പരത്തിയുടെ ചിത്രങ്ങള്‍ ഉപയോഗിക്കുന്നു.
ഉള്ളടക്കം |
[തിരുത്തുക] ഉപയോഗങ്ങള്‍
ചെമ്പരത്തിയുടെ ഇലയും പുവും ചതച്ചുണ്ടാക്കുന്ന ചെമ്പരത്തി താളി കേശ സംരക്ഷണത്തിനു തലയില്‍ തേച്ചുകഴുകാറുണ്ട്. ഹൈന്ദവ പൂജകള്‍ക്ക് ഇതിന്റെ പുഷ്പം ഉപയോഗിക്കാറുണ്ട്.
[തിരുത്തുക] വംശവര്‍ധന
ചെറുകൊമ്പുകള്‍ മുറിച്ചുനട്ടാണ് സാധാരണ ചെമ്പരത്തിയുടെ വംശവര്‍ധന നടത്തുന്നത്. ബീജസങ്കലനത്തിലൂടെ ചെമ്പരത്തിയുടെ കായുകള്‍ ഉണ്ടാക്കാനും കഴിയും. രണ്ടുനിറത്തിലുള്ള ചെമ്പരത്തികളുടെ പൂമ്പൊടികള്‍ സംയോജിപ്പിച്ചുണ്ടാക്കുന്ന കായിലെ വിത്തുകള്‍ കിളിപ്പിച്ചുണ്ടാക്കുന്ന ചെമ്പരത്തിയുടെ പൂവ് വ്യത്യസ്തമായിരിക്കും.
ഏതെങ്കിലും ഒരു പൂവില്‍ നിന്നും പൂമ്പൊടി എടുത്ത് വ്യത്യസ്തമായ മറ്റൊരു ചെമ്പരത്തി ചെടിയിലെ പൂവിന്റെ കേസരിയില്‍ നിക്ഷേപിക്കണം. പൂമ്പൊടി നിക്ഷേപിക്കപ്പെടുന്ന പൂവിലെ പുമ്പൊടിയുമായി കലരാതെ പൂക്കള്‍ വിരിയുന്ന രാവിലെ തന്നെ വളരെ സൂക്ഷമതയോടെ ചെയ്യേണ്ടതാണ്. പ്രാണികളുടെ ശല്യത്തില്‍ നിന്നും ഈ പൂവിനെ സംരക്ഷിക്കണം. ഈ പൂവ്‍ അതിന്റെ കാലാവധി കഴിയുമ്പോള്‍ ഉണങ്ങിപ്പോകുമെങ്കിലും ബീജസങ്കലനം നടന്നിട്ടുണ്ടെങ്കില്‍ അതിന്റെ അടിഭാഗത്തുള്ള കവചത്തിനുള്ളില്‍ ചെമ്പരത്തി കായ വളരാന്‍ തുടങ്ങും.
മൂന്നാഴ്ചക്കുള്ളില്‍ ഈ കായ വിളഞ്ഞ് പാകമാകും. ഈ കായുടെ ഉള്ളില്‍ വെണ്ട വിത്തിനു സമാനമായ കറുത്ത വിത്തുകള്‍ ഉണ്ടാവും. ഈ വിത്തുകള്‍ പാകി മുളപ്പിച്ച് പുതിയതരം ചെമ്പരത്തികള്‍ ഉണ്ടാക്കാം. കൊമ്പുകള്‍ മുറിച്ചുനട്ടുണ്ടാവുന്ന ചെടികളേക്കാള്‍ താമസിച്ചു മാത്രമെ വിത്തുകളിലൂടെ ഉണ്ടാവുന്ന ചെടികള്‍ പുഷ്പിക്കാറ്റുള്ളു. ഗ്രാഫ്റ്റിംഗീലൂടെയും വിവിധ തരം ചെമ്പരത്തികള്‍ യോജിപ്പിക്കാന്‍ കഴിയും.
[തിരുത്തുക] ചിത്രങ്ങള്‍
[തിരുത്തുക] മറ്റ് ലിങ്കുകള്‍
- Varieties and cultivars of Hibiscus rosa-sinensis L. – discussion of taxonomy
- TSN 21611. Integrated Taxonomic Information System.
- Hibiscus Care and Disease Information
- Description of Hibiscus
ഈ ലേഖനവുമായി ബന്ധപ്പെട്ട കൂടുതല്‍ പ്രമാണങ്ങള്‍ ലഭ്യമാണ്