കെന്റക്കി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കെന്റക്കി അമേരിക്കന്‍ ഐക്യനാടുകളിലെ ഒരു സംസ്ഥാനമാണ്. കോമണ്‍വെല്‍ത്ത് ഓഫ് കെന്റക്കി എന്നാണ് ഔദ്യോഗികനാമം. 1792 ജൂണ്‍ ഒന്നിന് പതിനഞ്ചാമത്തെ സംസ്ഥാനമായാണ് ഐക്യനാടുകളില്‍ അംഗമായത്. ഭൂവിസ്തീര്‍ണ്ണതില്‍ അമേരിക്കയിലെ 37-മതും ജനസംഖ്യയില്‍ 26-മതും വലിയ സംസ്ഥാനമാണ് കെന്റക്കി.അമേരിക്കന്‍ ഐക്യനാടുകളിലെ നാലു കോമണ്‍വെല്‍ത്ത് സംസ്ഥാനങ്ങളില്‍ ഒന്നാണു കെന്റക്കി.
കിഴക്ക് വെര്‍ജീനിയ, വെസ്റ്റ് വെര്‍ജീനിയ, പടിഞ്ഞാറ് മിസോറി, ഇല്ലിനോയി, തെക്ക് ടെന്നിസി, വടക്ക് ഇന്ത്യാന, ഒഹായോ എന്നിവയാണ് സമീപ സംസ്ഥാനങ്ങള്‍. അമേരിക്കയില്‍ ഏറ്റവുമധികം കൃഷിഫാമുകള്‍ ഉള്ള സംസ്ഥാനമാണിത്. കന്നുകാലികള്‍, കുതിരകള്‍, പുകയില, പാലുല്പന്നങ്ങള്‍ എന്നിവയുടെ ഉല്പാദനത്തില്‍ മുന്‍നിരയിലാണീ സംസ്ഥാനം.
ഫ്രാങ്ക്ഫര്‍ട്ട് ആണ് കെന്റക്കിയുടെ തലസ്ഥാനം. ലൂയിവില്‍ ഏറ്റവും വലിയ നഗരവും.ലെക്സിങ്ടണ്‍,കോവിങ്ടണ്‍,റിച്ച്മണ്ട്,നിക്കോളാസ്‌വില്,ഒവെന്‍സ്ബറൊ തുടങ്ങിയവയാണ് മറ്റു പ്രമുഖ നഗരങ്ങള്‍.