ഓങ്ങ് സാന്‍ സൂചി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
1991-ലെ സമാധാനത്തിനുള്ള നോബല്‍ സമ്മാനം നേടിയ മ്യാന്‍മറിലെ ജനാതിപത്യ മുന്നണി നേതാവ്. ജനാധിപത്യ പ്രക്ഷോഭത്തിനു നേതൃത്വം നല്‍കിയതിന്റെ പേരില്‍ 10 വര്‍ഷമായി വീട്ടുതടങ്കലില്‍ കഴിയുന്നു. ജനാധിപത്യത്തിനു വേണ്ടി ഗാന്ധിയന്‍ ശൈലിയില്‍ പോരാടുന്ന ഇവര്‍ ഒരു ബുദ്ധമത വിശ്വാസിയാണ്. 1948-ല്‍ പൂര്‍ണസ്വാതന്ത്ര്യം നേടിയ മ്യാന്‍മാര്‍ 1962 മുതല്‍ പട്ടാളഭരണത്തിലാണ്.
[തിരുത്തുക] ആദ്യകാലം
1945 ജൂണ്‍ 19 ബെര്‍മയിലെ യാങ്ങുണ്‍-ഇല്‍, സ്വാതന്ത സമര വക്താവായിരുന്ന ഔങ്ങ് സാന്‍ -ന്റെയും ക്യിന്‍ ക്യിയുടെയും മകളായി ജനിച്ചു. 1947 -ല്‍ പിതാവിന്റെ നിര്യാണത്തിനു ശേഷം മാതാവിനോടൊപ്പം യാങ്ങുണ്‍-ഇല്‍ താമസിച്ചു വളര്‍ന്നു. കത്തലിക്ക് സ്കൂളില്‍ വിദ്യാഭ്യാസത്തിനു ശേക്ഷം, ഭാരതത്തിലെ ബെര്‍മയുടെ പ്രതിനിധിയായി എത്തിയ അമ്മയോടൊപ്പം ദില്ലിയില്‍ താമസിച്ച് ലേഡി ശ്രീ റാം കോളേജില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. പിന്നീട് ഓക്സ്-ഫൊര്‍ഡില്‍ നിന്ന് ധനത്രത്തിലും, രാജ്യത്രത്തിലും ബിരുധവും നേടി. 1972 -ല്‍ ഭൂട്ടാനില്‍ താമസമാക്കിയ മൈക്കിള്‍ ഏറിസുമായുള്ള വിവാഹം നടന്നു. 1973 -ല്‍ മൂത്തപുത്രന്‍ അലെക്സാന്‍ഡറിനും 1977-ല്‍ ഇളയപുത്രന്‍ കിമിനും ജന്മം നല്‍കി.
[തിരുത്തുക] രാഷ്ട്രീയപ്രവര്‍ത്തനം
രോഗബാധിതയായി കഴിയുന്ന അമ്മയെ പരിചരിക്കാന്‍ 1988 ബെര്‍മയില്‍ തിരിച്ചെത്തി. അന്നു ഭരിച്ചിരുന്ന സോഷ്യലിസ്റ്റ് മുന്നണി നേതാവ് രാജിവച്ച്തിനെ തുടര്‍ന്നു രാജ്യത്തെന്‍പാടും സമരം പൊട്ടിപുറപ്പെടുകയും സൈന്യ ഭരണകൂടം ജുന്റ നിലവില്‍ വരുകയും ചെയ്തു. മഹാത്മാ ഗാന്ധിയുടെ അഹിംസാ തത്വത്തില്‍ പ്ര്ജോതിതയായി ജുന്റക്കെതിരായുള്ള സമരത്തില്‍ പ്രവര്‍ത്തിച്ചു . 27 സെപ്റ്റംബര്‍ 1988 ജുന്റക്കെതിരായി നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി എന്ന മുന്നണി സ്താപിച്ചു. 20 ജൂലൈ 1989 സേനാ ഭരണകൂടത്താല്‍ "രാജ്യം വിട്ടുപോയാല്‍ സ്വാതന്ത്ര ആക്കാം" എന്ന **-ല്‍ വീട്ടുതടങ്കില്‍ അടക്കപ്പ്പെട്ടു. എങ്കിലും ബെര്‍മ്മ വിട്ടുപോകാന്‍ സൂ ക്യി കൂട്ടാക്കിയില്ല.
1990-ലെ തിരഞ്ഞെടുപ്പില്‍ "നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി" വന്‍പിച്ച ഭൂരിപക്ഷത്തോടെ വിജയിച്ചു എങ്കിലും ജുന്റ ഭരണകൂടം ഭരണം വിട്ടുകൊടുത്തില്ല. ഇത് അന്താരാഷ്ട്ര ശ്രദ്ധപിടിച്കു പറ്റുകയും അതിന്റെ പേരില്‍ സൂ ക്യി-ക്ക് 1991 സമാധാനത്തിനുള്ള നോബല്‍ സമ്മാനം ലഭിക്കുകയും ചെയ്തു. സൂ ക്യിക്കു വേണ്ടി അലെക്സാന്‍ഡറും കിം ഉം നോബല്‍ സമ്മാനം സ്വീകരിച്ചു. 1995-ല്‍ വീട്ടുതടങ്കില്‍ നിന്ന് മോചിതയായി എങ്കിലും കുടുംബത്തെ സന്ദര്‍ശിക്കാന്‍ ബെര്‍മ്മ വിട്ടുപോയാല്‍ തിരിച്ചു വരാന്‍ അനുവധിക്കില്ല എന്ന് ജുന്റ ഭരണകൂടം വ്യക്തമാക്കി. 1997 ഭര്‍ത്താവ് മൈക്കിള്‍ രോഗബാധിതനായി കിടപ്പിലായപ്പോഴും അദ്ദേഹത്തെ പരിചരിക്കാന്‍ ലണ്ടനില്‍ പോയാല്‍ തിരിച്ചു വരാണുള്ള വിസാ ജുന്റ ഭരണകൂടം നിഷേധിച്ചു. പിന്നീട് സൂ ക്യി അദ്ദേഹത്തെ കണ്ടില്ല. മൈക്കിള്‍ 1999 മാര്‍ച്ചില്‍ നിര്യാതനായി.