See also ebooksgratis.com: no banners, no cookies, totally FREE.

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
Privacy Policy Cookie Policy Terms and Conditions
ഷെനൂദാ തൃതീയന്‍ മാര്‍പാപ്പ - വിക്കിപീഡിയ

ഷെനൂദാ തൃതീയന്‍ മാര്‍പാപ്പ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഷെനൂദാ തൃതീയന്‍
അലക്സാന്ത്രിയാ മാര്‍‍പാപ്പ
പൂര്‍വാശ്രമം നാസീര്‍ ഗയേദ്
പാപ്പാസന ആരംഭം 1971, നവംബര്‍‍ 14(36 വര്‍ഷമായി)
പാപ്പാസന അവസാനം തുടരുന്നു
മുന്‍‍ഗാമി കൂറിലോസ്‍ ആറാമന്‍ മാര്‍‍പാപ്പ
ജനിച്ചതു് ഓഗസ്റ്റ് 3 1923 (1923-08-03) (പ്രായം 84)
ഈജിപ്തിലെ അസ്യൂതില്‍‍
ഷെനൂദാ നാമധാരികളായ മാര്‍പ്പാപ്പമാര്‍

നൂറ്റിപ്പതിനേഴാമത്തെ കോപ്റ്റിക് ഒര്‍ത്തഡോക്സ് അലക്സാന്ത്രിയന്‍ മാര്‍പാപ്പ. ഇപ്പോള്‍ ചുമതലയില്‍ തുടരുന്നു‍

1923 ല്‍ ജനിച്ച അദ്ദേഹം 1954-ല്‍ ദയറാപട്ടക്കാരനും 1962-ല്‍ മെത്രാപ്പോലീത്തയും ആയി. 1971 നവംബര്‍‍ 14-നു് ഷെനൂദാ തൃതീയന്‍ എന്ന പേരില്‍‍ അലക്സാന്ത്രിയന്‍ മാര്‍പാപ്പയായി സ്ഥാനാരോഹണം ചെയ്തു.

അലക്സാന്ത്രിയന്‍ മാര്‍പാപ്പയും വിശുദ്ധ മര്‍‍ക്കോസിന്റെ സിംഹാസനത്തിന്റെ പാത്രിയര്‍ക്കീസും എന്നാണു് സ്ഥാനികനാമം.

ഉള്ളടക്കം

[തിരുത്തുക] പരീക്ഷണഘട്ടങ്ങള്‍

ഷെനൂദാ തൃതീയന്റെ ഭരണകാലത്തു് അലക്സാന്ത്രിയന്‍ പാപ്പാസനത്തിനു് നിരവധി പ്രതിസന്ധികളെ നേരിടേണ്ടി വന്നു.

[തിരുത്തുക] എത്തിയോപ്പിയന്‍ പ്രശ്നം

1974-ല്‍ എത്തിയോപ്പിയയിലെ ഹെയ്‍ലി സെലാസി ചക്രവര്‍‍ത്തിയെ നിഷ്കാസനം ചെയ്തു് ഭരണം പിടിച്ചടക്കിയ മെങ്ഗിസ്തു ഹെയ്‍ലി മര്‍‍യമിന്റെ മാര്‍‍ക്സിസ്റ്റ് ഡെര്‍‍ഗ്, എത്തിയോപ്പിയന്‍ പാത്രിയര്‍‍ക്കീസ് പ.ആബൂനാ തിയോഫിലോസിനെ പുറത്താക്കി പകരം മറ്റൊരാളെ നിയമിച്ചതു് ഷെനൂദാ തൃതീയന്‍ പാപ്പ അംഗീകരിച്ചില്ല. സഹോദരീസഭയായ എത്തിയോപ്പിയന്‍ സഭയുടെ തലവനായ എത്തിയോപ്പിയന്‍ പാത്രിയര്‍‍ക്കീസ് പ.ആബൂനാ തിയോഫിലോസ് തന്നെയാണെന്നു് പാപ്പ പ്രഖ്യാപിച്ചു. ഹെയ്‍ലി സെലാസി ചക്രവര്‍‍ത്തിയും പ.ആബൂനാ തിയോഫിലോസും വധിയ്ക്കപ്പെട്ടുവെന്നറിഞ്ഞിട്ടും നിലപാടു് മാറ്റിയില്ല.

മാര്‍‍ക്സിസ്റ്റ് ഡെര്‍‍ഗ് ഭരണത്തിന്റെ തകര്‍ച്ചയ്ക്കു് ശേഷം സ്വതന്ത്രമായി നിയമിയ്ക്കപ്പെട്ട എത്തിയോപ്പിയന്‍ പാത്രിയര്‍‍ക്കീസ് പ.ആബൂനാ പൗലോസുമായി അലക്സാന്ത്രിയന്‍ സിംഹാസനം നല്ലബന്ധം സ്ഥാപിച്ചു.

[തിരുത്തുക] പാപ്പ വീട്ടുതടങ്കലില്‍

ഈജിപ്തിലെ ഏകാധിപതി അന്‍വര്‍ സാദത്ത് 1981സെപ്തംബര്‍ മൂന്നാം തീയതി ഷെനൂദാ തൃതീയന്‍ മാര്‍പാപ്പയെ നാടുകടത്തി മണലാരണ്യത്തിലെ വിപിഷോയുടെ ആശ്രമത്തില്‍ വീട്ടുതടങ്കലിലാക്കി. അന്‍വര്‍ സാദത്ത് വധിയ്ക്കപ്പെടുകയും ഹൊസ്നി മുബാറക്ക് അധികാരമുറപ്പിയ്ക്കുകയും ചെയ്ത ശേഷം 1985 ജനുവരി രണ്ടിനാണദ്ദേഹം മോചിതനായതു്.

[തിരുത്തുക] എറിത്രിയ

എത്തിയോപ്പിയയില്‍‍ നിന്നു് എറിത്രിയ സ്വതന്ത്രമായതിനെത്തുടര്‍ന്നു് (1993 മെയ് 23)അലക്സാന്ത്രിയന്‍ സിംഹാസനം 1994-ല്‍ എറിത്രിയയിലെ സഭയെ സ്വയംശീര്‍‍ഷകസഭയാക്കി ഉയര്‍‍ത്തിയതു് വിവാദമായെങ്കിലും പിന്നീടു് എത്തിയോപ്പിയന്‍ സഭ അതംഗീകരിച്ചു.

2006-ല്‍ എറിത്രിയയില്‍ പ്രസിഡന്റ് യെശയ്യാസ് എഫ്‍വര്‍‍ക്കി എറിത്രിയാ പാത്രിയര്‍‍ക്കീസ് പ.ആബൂനാ ആന്റോണിയോസിനെ നിഷ്കാസനം ചെയ്തു് പ.ആബൂനാ ദിയസ്കോറസിനെ നിയമിച്ചതു് പാപ്പ അംഗീകരിച്ചില്ല. വീട്ടുതടങ്കലില്‍ കഴിയുന്ന പ.ആബൂനാ ആന്റോണിയോസ് തന്നെയാണു് എറിത്രിയാ പാത്രിയര്‍‍ക്കീസ് എന്നാണു് ഷെനൂദാ തൃതീയന്‍ മാര്‍പാപ്പയുടെ നിലപാടു്. എറിത്രിയന്‍ പ്രസിഡന്റ് യെശയ്യാസ് എഫ്‍വര്‍‍ക്കിയുടെ പ്രേരണകള്‍‍ക്കും സമ്മര്‍ദ്ദങ്ങള്‍ക്കും വഴങ്ങാതെ നില്‍‍ക്കുകയാണദ്ദേഹം.‍

[തിരുത്തുക] ഈജിപ്തിലെ മതസ്വതന്ത്ര്യം

കോപ്റ്റിക് വശ്വാസികള്‍ക്കു് നേരെ മുസ്ലീം മതമൗലികവാദികള്‍ ഇടയ്ക്കിടെ അക്രമം അഴിച്ചുവിടുന്നതു് അലക്സാന്ത്രിയന്‍ പാപ്പാസനം നേരിടുന്ന ദൈനംദിന പ്രശ്നങ്ങളിലൊന്നാണു്.

[തിരുത്തുക] പാലസ്തീന്‍‍ നിലപാടു്

യാസര്‍ അറാഫത്ത് നയിച്ച പാലസ്തീന്‍‍ വിമോചന മുന്നണിയ്ക്കു് ശക്തമായ പിന്തുണ നല്കി. പാലസ്തീന്‍ സ്വതന്ത്രമായതിനു് ശേഷമേ ഊര്‍‍ശലേം (ജറുസലേം) സന്ദര്‍‍ശിയ്ക്കൂ എന്നു് 2002-ല്‍ ഷെനൂദാ മാര്‍പാപ്പ പ്രഖ്യാപിച്ചു.

[തിരുത്തുക] റോമാ സഭയുമായി സൗഹൃദം

1973 മെയ് 4-10 തീയതികളില്‍‍ റോമസന്ദര്‍ശിച്ചു് റോമാ മാര്‍പാപ്പ പൗലോസ് ആറാമനോടൊരുമിച്ചു് സംയുക്ത പ്രസ്താവന നടത്തി. 1500 ആണ്ടിനു് ശേഷം ആദ്യമായി റോമയിലെത്തിയ അലക്സാന്ത്രിയന്‍ മാര്‍പാപ്പയായിരുന്നു ഇദ്ദേഹം. 2000 മെയില്‍ റോമാ മാര്‍പാപ്പ യോഹന്നാന്‍‍ പൗലോസ് രണ്ടാമന്‍ കെയ്റോ സന്ദര്‍‍ശിച്ചു് ഷെനൂദാ തൃതീയനുമായി കൂടിക്കാഴ്ച നടത്തി.

[തിരുത്തുക] ഗ്രന്ഥകാരന്‍

നൂറിലേറെ പുസ്തകങ്ങളുടെ കര്‍‍ത്താവു്. എല്‍ കെറാസ മാസികയുടെ പത്രാധിപര്‍.

[തിരുത്തുക] ആധാരസൂചി

[തിരുത്തുക] പുറമേയ്ക്കുള്ള കണ്ണികള്‍

ആശയവിനിമയം


aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -