ലത്തീന്‍ കത്തോലിക്കാ സഭ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മദ്ധ്യകാലത്ത് കൊല്ലത്തെത്തിയ ലത്തീന്‍ മിഷനറിമാരാണ് കേരളത്തിലെ ആരാധനയ്ക്കു ആദ്യമായി ലത്തീന്‍ ആരാധനക്രമം നടപ്പാക്കിയത്.9 ആഗസ്റ്റ് 1329 ന് കൊല്ലം ആസ്ഥാനമായി ഇന്ത്യയിലെ ആദ്യ രൂപത നിലവില്‍ വന്നു[1]. ജൊര്‍ഡാനസ് കാറ്റലാനിയായിരുന്നു ആദ്യ ബിഷപ്പ്. പോര്‍ട്ടുഗീസുകാരുടെ സ്വാധീനത്തില്‍ കീഴില്‍ ഈ വിഭാഗക്കാര്‍ വലിയൊരു സമൂഹമായി ഉയര്‍ന്നു. സെ. സേവ്യര്‍ ( സേവ്യര്‍ പുണ്യവാളന്‍), പോര്‍ട്ടുഗീസ് സഹായം എന്നിവ കേരളത്തിലെ ഒരു വിഭാഗം സഭയെ ലത്തീന്‍ സഭയാക്കി മാറ്റിയെന്നു പറയാം. .[2] ലത്തീനും സുറിയാനിയും ഭാഷകള്‍ ആണ്. എന്നാല്‍ ഇന്ത്യയിലെ ഒരിടത്തും ഇത് സംസാരഭാഷയല്ല. പണ്ട് കേരളത്തിലെ ലത്തീന്‍ കത്തോലിക്ക പള്ളികളിലും കുര്‍ബാനയും ആരാധനയും ലത്തീന്‍ ഭാഷയിലായിരുന്നു നടത്തിയിരുന്നത്. കേരളത്തിലെ കത്തോലിക്കര്‍ ഈ ഭാഷകളുടെ അടിസ്ഥാനത്തില്‍ ലത്തീന്‍ കത്തോലിക്കരെന്നും സുറിയാനി കത്തോലിക്കരെന്നും വിഭജിക്കപ്പെട്ടിരിക്കുന്നു. [3]
[തിരുത്തുക] കേരളത്തിലെ ലത്തീന്‍ രൂപതകള്‍
- വരാപ്പുഴ അതിരൂപത
( 1659 മലബാര്‍ അപ്പസ്ത്തോലിക് വികാര്യത്ത്, 1709 വരാപ്പുഴ അപ്പസ്ത്തോലിക് വികാര്യത്ത്, 1 സെപ്റ്റമ്പര്‍ 1886 മുതല്‍ അതിരൂപത )
-
- കൊച്ചി രൂപത ( 4 ഫെബ്രുവരി 1558 )
- കോഴിക്കോട് രൂപത ( 12 ജൂണ്‍ 1923 )
- വിജയപുരം രൂപത ( 14 ജൂലൈ 1930 )
- കോട്ടപ്പുറം രൂപത ( 3 ജൂലൈ 1987 )
- കണ്ണൂര്‍ രൂപത ( 05 നവംബര്‍ 1998 )
- തിരുവനന്തപുരം അതിരൂപത ( 1 ജൂലൈ 1937 രൂപത നിലവില്‍ വന്നു, 3 ജൂണ്‍ 2004 മുതല്‍ അതിരൂപത )
- കൊല്ലം രൂപത ( 9 ആഗസ്റ്റ് 1329, ഇന്ത്യയിലെ ആദ്യ രൂപത )
- ആലപ്പുഴ രൂപത ( 19 ജൂണ്‍ 1952 )
- പുനലൂര്‍ രൂപത ( 21 ഡിസംബര്‍ 1985 )
- നെയ്യാറ്റിന്‍കര രൂപത ( 14 ജൂണ്‍ 1996 )