See also ebooksgratis.com: no banners, no cookies, totally FREE.

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
Privacy Policy Cookie Policy Terms and Conditions
മാണി ദാമോദര ചാക്യാര്‍ - വിക്കിപീഡിയ

മാണി ദാമോദര ചാക്യാര്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മാണി ദാമോദര ചാക്യാര്‍
മാണി ദാമോദര ചാക്യാര്‍

കേരളത്തിലെ പ്രശസ്ത കൂത്ത്-കൂടിയാട്ടം കലാകാരനാണ് മാണി ദാമോദര ചാക്യാര്‍. (ജനനം - 1946) പ്രശസ്ത കൂത്ത്-കൂടിയാട്ടം കലാകാരനായിരുന്ന നാട്യാചാര്യ വിദൂഷകരത്നം പത്മശ്രീ മാണി മാധവ ചാക്യാരുടെ അനന്തരവനും ശിഷ്യനുമായിരുന്നു അദ്ദേഹം. കൂടിയാട്ടത്തിലും കൂത്തിലും അദ്ദേഹം പുകള്‍പെറ്റ മാണി സമ്പ്രദായം പിന്തുടരുന്നു.

30 വര്‍ഷത്തോളം പരമ്പരാഗത രീതിയില്‍ ഗുരു മാണി മാധവ ചാക്യാരുടെ നേരിട്ടുള്ള ശിക്ഷണത്തില്‍ അദ്ദേഹം കൂത്തും കൂടിയാട്ടവും പഠിച്ചു. സംസ്കൃതവും നാട്യശാസ്ത്രവും അദ്ദേഹം ഈ രീതിയില്‍ അഭ്യസിച്ചു. സംസ്കൃത സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട് അദ്ദേഹം.

ഗുരു പത്മശ്രീ മാണി മാധവ ചാക്യാരുടെ കേരളത്തിനു പുറത്ത് ആദ്യമായി കൂടിയാട്ടം അവതരിപ്പിച്ച സംഘത്തിലെ അംഗമായിരുന്നു അദ്ദേഹം. മദ്രാസില്‍ 1962-ല്‍ നടന്ന തോരണയുദ്ധം കൂടിയാട്ടം എന്ന ഈ പ്രദര്‍ശനത്തില്‍ അദ്ദേഹം വിഭീഷണന്റെ വേഷമണിഞ്ഞു. അദ്ദേഹത്തിന്റെ ഗുരുവായ മാണി മാധവ ചാക്യാര്‍ രാവണന്റെ വേഷവും. അംഗുലീയാംഗം', മാറ്റവിലാ‍സ പ്രഹസനം, മന്ത്രാങ്കം, ഏഴാമങ്കം ( ആശ്ചര്യചൂഢാമണിയിലെ ഏഴാമദ്ധ്യായം) തുടങ്ങിയ പരമ്പരാഗതമായ ഭക്തിനിര്‍ഭരമായ കൂടിയാട്ടങ്ങളുടെ വക്താവാണ് അദ്ദേഹം. ഈ കൂത്ത്-കൂടിയാട്ടങ്ങള്‍ അദ്ദേഹം ദശാബ്ദങ്ങളായി കേരളത്തിലെ പല പ്രശസ്ത ക്ഷേത്രങ്ങളിലും അവതരിപ്പിച്ചുവരുന്നു. കൊട്ടിയൂര്‍, കണ്ണൂരിലെ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം, തൃശൂരിലെ തൃപ്രയാര്‍, തൃശൂരിലെ പെരുവണ്ണം മഹാദേവ ക്ഷേത്രം എന്നീ ക്ഷേത്രങ്ങളില്‍ അദ്ദേഹം കൂത്തും കൂടിയാട്ടവും അവതരിപ്പിച്ചിട്ടുണ്ട്. ഇതില്‍ പല ക്ഷേത്രങ്ങളിലും മാണി കുടുംബത്തിനു മാത്രമേ കൂത്തും കൂടിയാട്ടവും അവതരിപ്പിക്കുവാനുള്ള അവകാശമുള്ളൂ.

കേരളത്തിനു പുറത്തുള്ള ആദ്യത്തെ കൂടിയാട്ട അവതരണം - മദ്രാസ് 1962.
കേരളത്തിനു പുറത്തുള്ള ആദ്യത്തെ കൂടിയാട്ട അവതരണം - മദ്രാസ് 1962.

ഗുരു മാണി മാധവ ചാക്യാരുമൊത്ത് ഇന്ത്യയിലെമ്പാടും അദ്ദേഹം കൂടിയാട്ടം അവതരിപ്പിച്ചിട്ടുണ്ട്. സ്വപ്നവാസവദത്തം, നാഗനന്ദം, ശുഭദ്രാധനഞ്ജയം തുടങ്ങിയ കൂടിയാട്ടങ്ങളില്‍ അദ്ദേഹം നായകവേഷവും വിദൂഷക വേഷവും അണിഞ്ഞിട്ടുണ്ട്. കൂടിയാട്ടത്തിന്റെ ചരിത്രത്തില്‍ ആദ്യമായി ഗുരു മാണി മാധവ ചാക്യാര്‍ കാളിദാസന്റെ മാളവികാഗ്നിമിത്രവും വിക്രമോര്‍വ്വശീയവും ചിട്ടപ്പെടുത്തിയപ്പോള്‍ ഇവയില്‍ നായകവേഷം അണിയുവാന്‍ അദ്ദേഹം തിരഞ്ഞെടുത്തത് മാണി ദാമോദര ചാക്യാരെ ആയിരുന്നു. ഗുരു മാണി മാധവ ചാക്യാരുടെ മേല്‍നോട്ടത്തില്‍ അദ്ദേഹം ഉജ്ജയിനിലെ കാളിദാ‍സ അക്കാദമിയില്‍ ഈ കൂടിയാട്ട നാടകങ്ങള്‍ അവതരിപ്പിച്ചു.

സ്വപ്നവാസവദത്തം കൂടിയാട്ടത്തില്‍ മാണി ദാമോദര ചാക്യാര്‍ നായക (ഉദയന രാജാ) വേഷം അണിയുന്നു
സ്വപ്നവാസവദത്തം കൂടിയാട്ടത്തില്‍ മാണി ദാമോദര ചാക്യാര്‍ നായക (ഉദയന രാജാ) വേഷം അണിയുന്നു

ഗുരു മാണി മാധവ ചാക്യാരുടെ കൂടിയാട്ട സംഘത്തില്‍ അംഗമായിരുന്നു അദ്ദേഹം. ദില്ലി, ബനാറസ്, ബോംബെ, ഉജ്ജയിന്‍, ഭോപ്പാല്‍, മദ്രാസ്, തുടങ്ങിയ പല സ്ഥലങ്ങളിലും ഈ സംഘം കൂടിയാട്ടം അവതരിപ്പിച്ചു. പല സമ്മേളനങ്ങളിലും ബാംഗ്ലൂര്‍, ബനാറസ്, തൃശ്ശൂര്‍, തുടങ്ങിയ സ്ഥലങ്ങളില്‍ നടന്ന ലോക സംസ്കൃത സമ്മേളനം തുടങ്ങിയ പല സെമിനാറുകളിലും അദ്ദേഹം കൂടിയാട്ടം അവതരിപ്പിച്ചിട്ടുണ്ട്.

മാറ്റവിലാസപ്രഹസനത്തില്‍ മാണി ദാമോദര ചാക്യാര്‍ കാപാലി വേഷം അവതരിപ്പിക്കുന്നു.
മാറ്റവിലാസപ്രഹസനത്തില്‍ മാണി ദാമോദര ചാക്യാര്‍ കാപാലി വേഷം അവതരിപ്പിക്കുന്നു.

ദില്ലിയിലെ ദേശീയ മാനവശേഷി വികസന മന്ത്രാലയത്തില്‍‍ നിന്നും സ്കോളര്‍ഷിപ് ലഭിച്ച ആദ്യത്തെ കൂടിയാട്ടം വിദ്യാര്‍ത്ഥിയായിരുന്നു മാണി ദാമോദര ചാക്യാര്‍. പിന്നീട് ജൂനിയര്‍, സീനിയര്‍ ഫെല്ലോഷിപ്പുകളും ഇതേ മന്ത്രാലയത്തില്‍ നിന്നും അദ്ദേഹത്തിനു ലഭിച്ചു. പല ക്ഷേത്രങ്ങളില്‍ നിന്നും സാംസ്കാരിക സംഘടനകളില്‍ നിന്നും അദ്ദേഹത്തിന് പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. കേരള സംഗീത നാടക അക്കാദമിയുടെ കൂടിയാട്ടത്തിനുള്ള പുരസ്കാരം 2000-ല്‍ അദ്ദേഹത്തിനു ലഭിച്ചു.

[തിരുത്തുക] ഇതും കാണുക

[തിരുത്തുക] അനുബന്ധം

  • മാണിമാധവീയം (പത്മശ്രീ ഗുരു മാണി മാധവ ചാക്യാരുടെ ജീവചരിത്രം ), സാംസ്കാരിക പ്രസിദ്ധീകരണ വകുപ്പ്, കേരള സര്‍ക്കാര്‍.

[തിരുത്തുക] പുറത്തുനിന്നുള്ള കണ്ണികള്‍

ആശയവിനിമയം
ഇതര ഭാഷകളില്‍


aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -