See also ebooksgratis.com: no banners, no cookies, totally FREE.

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
Privacy Policy Cookie Policy Terms and Conditions
മഹാജനസഭ - വിക്കിപീഡിയ

മഹാജനസഭ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇന്ത്യയിലെ ഫ്രഞ്ച് അധീനപ്രദേശമായിരുന്ന മയ്യഴിയെ വൈദേശികാധിപത്യത്തില്‍ നിന്ന് മോചിപ്പിക്കുന്നതിനുള്ള സമരത്തിന് നേതൃത്വം നല്കിയ സംഘടനയാണ്‌ മഹാജനസഭ. വ്യത്യസ്ത രാഷ്ട്രീയാഭിപ്രായമുള്ളവരുടെ ഒരു മുന്നണിയായിട്ടാണ് ഈ സംഘടന പ്രവര്‍ത്തിച്ചത്.

ഉള്ളടക്കം

[തിരുത്തുക] പശ്ചാത്തലം

ഇന്ത്യന്‍ ദേശീയപ്രസ്ഥാനത്തിന്റെ സ്വാധീനഫലയാണ് ഫ്രഞ്ചധീനപ്രദേശങ്ങളിലെ വിമോചനപ്രസ്ഥാനം രൂപംകോള്ളുന്നത്. എങ്കിലും ഇരുപതാം ശതകത്തിന്റെ ആദ്യപാദത്തിന്റെ അവസാനം വരെ പ്രസ്ഥാനം സജീവമായിരുന്നില്ല. പോണ്ടിച്ചേരി, കാരയ്ക്കല്‍, മയ്യഴി, യാനം, ചന്ദ്രനാഗോര്‍ എന്നീ ഫ്രഞ്ചധീനപ്രദേശങ്ങള്‍ തമ്മിലുള്ള ദൂരം, സാംസ്കാരികമായ അന്തരം എന്നിവയ്ക്കു പുറമെ ഫ്രഞ്ച് ഭരണാധികാരികളുടെ താരതമ്യേന സൗഹാര്‍ദ്ദപൂര്‍ണ്ണമായ നിലപാടും ഇതിനു കാരണമായിട്ടുണ്ട്. പോണ്ടിച്ചേരിയില്‍ തൊഴിലാളിസമരങ്ങളിലൂടെയും തെരഞ്ഞടുപ്പ് രാഷ്ട്രീയത്തിലൂടെയുമാണ് ദേശീയപ്രസ്ഥാനം വേരുറപ്പിച്ചത്. മയ്യഴിയില്‍ മഹാത്മാഗാന്ധിയുടെ സന്ദര്‍ശനമായിരുന്നു ഇതിന് വഴിയൊരുക്കിയത്.

[തിരുത്തുക] ഗാന്ധിജിയുടെ സന്ദര്‍ശനം

പ്രധാന ലേഖനം: മഹാത്മാഗാന്ധി

ഹരിജനോദ്ധാരണപ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് സ്വരൂപിക്കുന്നതിനായി നടത്തിയ ഭാരതപര്യടനത്തിനിടെയാണ് ഗാന്ധിജി മയ്യഴിയിലെത്തിയത്. 1934 ജനുവരി 13-ന് രാവിലെ മയ്യഴിയിലെത്തിയ ഗാന്ധിജിയെ വരവേല്ക്കാന്‍ വമ്പിച്ച ജനാവലിയുണ്ടായിരുന്നു. പുത്തലം കാവില്‍ വെച്ചാണ് ഗാന്ധിജിക്ക് സ്വീകരണം നല്കിയത്.

ബ്രിട്ടീഷ് ഇന്ത്യയെന്നും ഫ്രഞ്ച് ഇന്ത്യയെന്നും പോര്‍ച്ചുഗീസ് ഇന്ത്യയെന്നും മറ്റുമുള്ള വകതിരിവ് എനിക്കില്ല. ഇതെല്ലാം എന്റെ രാജ്യമാണ്. നിങ്ങളുടെ സിരകളിലെ ചോര തന്നെയാണ് എന്റെ സിരകളിലുമുള്ളത്. കാലാവസ്ഥയും ആചാരവും വ്യത്യസ്തമായിരിക്കാം. പോലീസിന്റെ തൊപ്പിയുടെ നിറവും സ്കൂളില്‍ പഠിപ്പിക്കുന്ന ഭാഷയും മാറിയിരിക്കാം. എന്നാല്‍ നിങ്ങളും ബ്രിട്ടീഷിന്ത്യയിലെ ജനങ്ങളും തമ്മില്‍ വ്യത്യാസമില്ല.

ഗാന്ധിജിയുടെ പ്രസംഗത്തിന്റെ കാതല്‍ ഇതായിരുന്നു. ജനങ്ങളില്‍ നിന്ന് സംഭാവനയ്ക്ക് പുറമെ തനിക്ക് കിട്ടിയ സമ്മാനങ്ങള്‍ ലേലം ചെയ്തും ഗാന്ധിജി പണം സ്വരൂപിച്ചു. ഏതാനും മണിക്കൂറുകള്‍ മാത്രമേ ഗാന്ധിജി മയ്യഴിയില്‍ ഉണ്ടായിരുന്നുള്ളൂ. എങ്കിലും ഈ സന്ദര്‍ശനത്തോടെയാണ് മയ്യഴി കേന്ദ്രീകരിച്ചുള്ള വിമാചനസമരശ്രമങ്ങള്‍ ആരംഭിക്കുന്നത്.

[തിരുത്തുക] യൂത്ത് ലീഗ്

ഗാന്ധിജിയില്‍ നിന്ന് ആവേശം ഉള്‍ക്കൊണ്ട യുവാക്കള്‍ 1934-ല്‍ തന്നെ യൂത്ത് ലീഗ് എന്ന ഒരു സംഘടനയ്ക്ക് രൂപം നല്കി. രാഷ്ട്രീയപ്രബുദ്ധത അതിനകം പ്രകടിപ്പിച്ചു കഴിഞ്ഞവരും കേരളത്തില്‍ നടക്കുന്ന സമരത്തില്‍ പങ്കാളികളായവരുമാണ് സംഘടനാരൂപീകരണം നടത്തിയത്. ഐ.കെ.കുമാരന്‍, മുച്ചിക്കല്‍ പത്മനാഭന്‍, സി.ഇ.ഭരതന്‍, കളത്തില്‍ കൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു യൂത്ത് ലീഗ് പ്രവര്‍ത്തിച്ചിരുന്നത്. രാഷ്ട്രീയപ്രവര്‍ത്തനത്തെക്കാള്‍ സാമൂഹികസേവനത്തിനായിരുന്നു സംഘടന മുന്‍തൂക്കം നല്കിയത്. എങ്കിലും മയ്യഴിയിലെ ഫ്രഞ്ച് ഭരണാധികാരികള്‍ സംഘടനയ്ക്ക് അംഗീകാരം നല്കിയില്ല. ഇക്കാരണത്താല്‍ മയ്യഴിക്കു പുറത്ത് അഴിയൂരിലായിരുന്നു സംഘടനയുടെ ആപ്പീസ് സ്ഥാപിച്ചത്. ഫ്രഞ്ച് അനുകൂലികള്‍ക്കു നല്കുന്ന അംഗീകാരവും ഗ്രാന്റും നിഷേധിച്ചുകൊണ്ട് സംഘടനയോട് ഭരണകൂടത്തിനുള്ള വിപ്രതിപത്തി പ്രകടിപ്പിച്ചുവെങ്കിവും മയ്യഴിയിലെ യുവാക്കളുടെ രാഷ്ട്രീയക്കളരിയായി യൂത്ത് ലീഗ് മാറി. യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കേരളത്തില്‍ നടക്കുന്ന നിയമലംഘനസമരത്തോട് അനുഭാവം പ്രകടിപ്പിക്കുകയും പങ്കാളികളാവുകയും ചെയ്തു. ഉപ്പ് നിയമം ലംഘിക്കാനായി കെ.കേളപ്പന്റെ നേതൃത്വത്തില്‍ കോഴിക്കോട്ടു നിന്ന് പയ്യന്നൂരിലേക്കു മാര്‍ച്ചു ചെയ്ത സത്യാഗ്രഹികള്‍ക്കു സ്വീകരണം നല്കിക്കൊണ്ടാണ് പ്രകടമായ നിലയില്‍ യൂത്ത് ലീഗ് രാഷ്ട്രീയപ്രവര്‍ത്തനം ആരംഭിക്കുന്നത്. മയ്യഴിയിലെന്നപോലെ പോണ്ടിച്ചേരിയിലും യൂത്ത് ലീഗ് ഉണ്ടായിരുന്നു. വ്യക്തമായ രാഷ്ട്രീയബോധമുള്ളവരുടെ മുന്നണിയായിരുന്നു പോണ്ടിച്ചേരിയിലും യൂത്ത് ലീഗ്. വി. സുബ്ബയ്യയുടെ നേതൃത്വത്തിലുണ്ടായിരുന്ന ആ സംഘടന ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്സായി മാറണം എന്ന ആഗ്രഹം ജവഹര്‍ലാല്‍ നെഹ്രുവിനെ അറിയിച്ചു. കോണ്‍ഗ്രസ്സ് എന്നല്ലാത്ത ഒരു പേരില്‍ പ്രവര്‍ത്തിക്കാനാണ് നെഹ്രു ഉപദേശം നല്കിയത്. കോണ്‍ഗ്രസ്സ് എന്ന അര്‍ത്ഥത്തിലുള്ള മഹാജനസഭ എന്ന പേരാണ് പകരം യൂത്ത് ലീഗ് സ്വീകരിച്ചത്.

[തിരുത്തുക] മഹാജനസഭയുടെ തുടക്കം

1937 ആഗസ്തിലാണ് പോണ്ടിച്ചേരിയില്‍ മഹാജനസഭ രൂപീകരിച്ചത്. ഫ്രഞ്ചിന്ത്യയുടെ എല്ലാ ഭാഗങ്ങളിലേക്കും സംഘടനയുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കാനും നിശ്ചയിച്ചിരുന്നു. മഹാജനസഭാ നേതാവ് വി.സുബ്ബയ്യ ഹരിപുര കോണ്‍ഗ്രസ്സ് സമ്മേളനത്തില്‍ പങ്കെടുത്ത് തിരിച്ചെത്തിയപ്പോള്‍ അദ്ദേഹത്തിന് മയ്യഴിയില്‍ സ്വീകരണം നല്കിയിരുന്നു. എങ്കിലും1938ല്‍ പോണ്ടിച്ചേരിയിലെ മഹാജനസഭാനേതാവ് എല്‍.എക്സ്. ദൊരൈസാമി, കാരയ്ക്കല്‍ നേതാവ് മരി സവരി എന്നിവരുടെ മയ്യഴി സന്ദര്‍ശനത്തോടെയാണ് മഹാജനസഭയുടെ മയ്യഴി ഘടകം രൂപീകരിക്കാനുള്ള നടപടികള്‍ ആരംഭിക്കുന്നത്. മൊയാരത്ത് ശങ്കരന്‍ ഈ പരിശ്രമങ്ങളില്‍ സജീവപങ്കാളിയായിരുന്നു. അതേ വര്‍ഷം വിഷു നാളില്‍ പന്തോക്കാട്ട് എന്ന സ്ഥലത്തു വെച്ചാണ് സംഘടനയുടെ മയ്യഴി ഘടകം രൂപീകരിച്ച് പ്രഖ്യാപനം നടത്തിയത്. കല്ലാട്ട് അനന്തന്‍മാസ്റ്റര്‍ പ്രസിഡണ്ടും സി.ഇ.ഭരതന്‍ സെക്രട്ടറിയുമായിരുന്നു. അനന്തന്‍ മാസ്റ്റര്‍ക്ക് പ്രസിഡണ്ടായി തുടരാനാകാതെ വന്നപ്പോള്‍ ഐ.കെ.കുമാരന്‍ മാസ്റ്ററെ ആ സ്ഥാനത്തേക്ക് ക്ഷണിക്കുകയായിരുന്നു. മയ്യഴി വിമോചനസമരചരിത്രത്തിലെ ഒരു കാലഘട്ടത്തിന്റെ തുടക്കമായിരുന്നു ഈ സ്ഥാനാരോഹണം.

[തിരുത്തുക] പ്രമാണാധാരസൂചി

ആശയവിനിമയം


aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -