See also ebooksgratis.com: no banners, no cookies, totally FREE.

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
Privacy Policy Cookie Policy Terms and Conditions
മയ്യില്‍ - വിക്കിപീഡിയ

മയ്യില്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


മയ്യില്‍

മയ്യില്‍
വിക്കിമാപ്പിയ‌ -- 12.04° N 75.46° E
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല കണ്ണൂര്‍
ഭരണസ്ഥാപനങ്ങള്‍ പഞ്ചായത്ത്
പ്രെസിഡന്റ് കെ.ബാലകൃഷണന്‍
വിസ്തീര്‍ണ്ണം 33.08ചതുരശ്ര കിലോമീറ്റര്‍
ജനസംഖ്യ 25223
ജനസാന്ദ്രത 762/ച.കി.മീ
കോഡുകള്‍
  • തപാല്‍
  • ടെലിഫോണ്‍
 
670602
+91 460
സമയമേഖല UTC +5:30
പ്രധാന ആകര്‍ഷണങ്ങള്‍ വേളം മഹാഗണപതി ക്ഷേത്രം

കേരളത്തിലെ കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ് താലൂക്കിലുള്ള ഒരു ഗ്രാമമാണ് മയ്യില്‍. കണ്ണൂര്‍ പട്ടണത്തില്‍ നിന്നും 20 കിലോമീറ്റര്‍ അകലെയായാണ് മയ്യില്‍ സ്ഥിതിചെയ്യുന്നത്. പ്രശസ്തമായ വളപട്ടണം പുഴ ഈ പഞ്ചായത്തിന്റെ ഒരു അതിരാണ്. ഇരിക്കൂര്‍ ബ്ലോക്കിലും,തളിപ്പറമ്പ് നിയോജക മണ്ഡലത്തിലും , കാസര്‍കോട് ലോകസഭ മണ്ഡലത്തിലും ഉള്‍പ്പെടുന്നു. ഫുട്ബോള്‍ കളിയുടെ കണ്ണൂര്‍ ജില്ലയിലെ ഒരു ഈറ്റില്ലമാണ് ഈ പ്രദേശം.

ഉള്ളടക്കം

[തിരുത്തുക] അതിരുകള്‍

കുറ്റ്യാട്ടൂര്‍,മലപ്പട്ടം,കൊളച്ചേരി,ചെങ്ങളായി,കുറുമാത്തൂര്‍

[തിരുത്തുക] ചരിത്രം

[തിരുത്തുക] സാംസ്കാരിക സവിശേഷതകള്‍

മലബാറിലെ പ്രശസ്തമായ തെയ്യം കൊട്ടിയാടപെടുന്ന അനേകം കാവുകളും, ക്ഷേത്രങ്ങളും ഇവിടെയുണ്ട്. പ്രശസ്തമായ പാടിക്കുന്ന് ഇവിടെയാണ്. വേളം മഹാഗണപതി ക്ഷേത്രം ഇവിടെയാണ്. വായനശാലകളുടെ ജില്ലയിലെ ഒരു പ്രധാന കേന്ദ്രമാണ് മയ്യില്‍. സി.ആര്‍.സി-മയ്യില്‍, വേളം പൊതുജനവായനശാല, സഫ്ദര്‍ഹാശ്മി വായനശാല-തായംപൊയില്‍ എന്നിവയാണ് പ്രധാന വായനശാലകള്‍. ഉത്തരകേരളത്തിലെ സജീവമായ ഫിലിം സൊസൈറ്റികളിലൊന്നായ ചേതന ഫിലിം സൊസൈറ്റി മയ്യിലായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. ഹരിതസംഘങ്ങളും,കുടുംബശ്രീകളും ഇവിടെ സജീവമായി പ്രവര്‍ത്തിച്ചു വരുന്നു. പണ്ടുകാലത്തു വെള്ളരി നാടകങ്ങള്‍ എന്നറിയപ്പെട്ടിരുന്ന അമേച്വര്‍ നാടകങ്ങലുടെ ഒരു കേന്ദ്രം കൂടിയാണ് ഇവിടം. കാലടി സുപ്രഭാ കലാനിലയം ഇപ്പൊഴും അമേച്വര്‍ നാടകങ്ങളില്‍ സജീവമായി പ്രവര്‍ത്തിക്കുന്നു.

[തിരുത്തുക] സ്ഥിതിവിവരക്കണക്കുകള്‍

വിസ്തീര്‍ണ്ണം(ച.കി.മി) വാര്‍ഡുകള്‍ ആള്‍ താമസമുള്ള ആകെ വീടുകള്‍ ആകെ വീടുകള്‍ ആകെ പുരുഷന്മാര്‍ ആകെ സ്ത്രീകള്‍ ആകെ ജനസംഖ്യ ജനസാന്ദ്രത സ്ത്രീ പുരുഷ അനുപാതം സാക്ഷരരായ പുരുഷന്മാര്‍ സാക്ഷരരായ സ്ത്രീകള്‍ ആകെ സാക്ഷരത
33.08 17 3931 4044 12430 12793 25223 762 1029 94.54 83.50 88.93

[തിരുത്തുക] തൊഴില്‍ മേഖല

പ്രധാന തൊഴില്‍ മേഖല കൃഷി തന്നെയാണ്. നെല്ല്, റബ്ബര്‍, തെങ്ങ്, കുരുമുളക്, കപ്പ ഇവയെല്ലാം ഇവിടെ കൃഷി ചെയ്യപ്പെടുന്നു, എങ്കിലും കാര്‍ഷിക മേഖലയുടെ നട്ടെല്ല് റബറും തെങ്ങും തന്നെയാണ്. മയ്യില്‍ കൈത്തറിയുടെയും,ബീഡിയുടെയും നാട് കൂടിയാണ്. കൂടാതെ ധാരാളം പേര്‍ ഗള്‍ഫിലും മറ്റ് വിദേശങ്ങളിലും തൊഴില്‍ ചെയ്യുന്നുണ്ട്.

[തിരുത്തുക] ഭൂമിശാസ്ത്രം

മയ്യില്‍ പഞ്ചായത്തില്‍ നിന്നും തുടങ്ങുന്ന പറശ്ശിനിക്കടവ് പാലം
മയ്യില്‍ പഞ്ചായത്തില്‍ നിന്നും തുടങ്ങുന്ന പറശ്ശിനിക്കടവ് പാലം

നെല്പാടങ്ങളാല്‍ സമൃദ്ധ്മായ ഒരു പ്രദേശമാണിവിടം.കണ്ടക്കൈ,ചെക്ക്യാട്ട്കാവ്,കടൂര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ നെല്പാടങ്ങള്‍ ഉണ്ട്.പഞ്ചായത്തിന്റെ ഒരു വശത്തു കൂടെ വളപട്ടണം പുഴ ഒഴുകുന്നു.

[തിരുത്തുക] വിദ്യാഭ്യാസം

പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍

  • മയ്യില്‍ ഗവര്‍മെന്റ് ഹയര്‍ സെക്കന്ററി സ്കൂള്‍(ഇടൂഴി മാധവന്‍ നമ്പൂതിരി സ്മാരക ഗവര്‍മെന്റ് ഹയര്‍ സെക്കന്ററി സ്കൂള്‍,മയ്യില്‍)
  • ഇന്‍സ്റ്റിറ്റ്യൂറ്റട്ട് ഓഫ് ടെക്നോളജി,മയ്യില്‍
  • ഐ.ടി.എം. കോളേജ്,മയ്യില്‍

[തിരുത്തുക] ആരോഗ്യം

ആരോഗ്യ രംഗത്ത് എടുത്തു പറയാവുന്നവ മയ്യില്‍ ഗവര്‍മെന്റ് ആശുപത്രി, കെ.എം ഹോസ്പിറ്റല്‍,ഇടൂഴി ആര്യവൈദ്യശാല എന്നിവ മാത്രമാണ്. വിദഗ്ധ ചികിത്സക്ക് പലപ്പോഴും ആശ്രയിക്കുന്നത് കണ്ണൂര്‍ നഗരത്തിലെ ജില്ലാ ആശുപത്രിയെയും, സ്വകാര്യ ആശുപത്രികളെയും, പരിയാരം മെഡിക്കല്‍ കോളേജിനെയും ആണ്.

[തിരുത്തുക] രാഷ്ട്രീയം

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കു വളക്കൂറുള്ള ഒരു പ്രദേശം ആണ് ഇത്. ഒട്ടനവധി കമ്യൂണിസ്റ്റ്- തൊഴിലാളി നേതാക്കള്‍ ഉയര്‍ന്നു വന്നിട്ടുണ്ട്. ഇപ്പൊഴത്തെ ആരോഗ്യമന്ത്രി പി.കെ. ശ്രീമതി, കെ.കെ. കുഞ്ഞനന്തന്‍ നമ്പ്യാര്‍ എന്നിവരാണ് പ്രശസ്തരായ വ്യക്തികള്‍.

[തിരുത്തുക] വില്ലേജുകള്‍

മയ്യില്‍,കയരളം

[തിരുത്തുക] എത്തിച്ചേരാനുള്ള വഴി

  • ഏറ്റവും അടുത്തുള്ള റെയില്‍‌വേ സ്റ്റേഷന്‍ : കണ്ണൂര്‍, ഏകദേശം 20 കി.മീ അകലെ
  • ഏറ്റവും അടുത്തുള്ള വിമാനത്താവളം : കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളം, കോഴിക്കോട് - കണ്ണൂരില്‍ നിന്ന് ഉദ്ദേശം 110 കി.മീ അകലെ

[തിരുത്തുക] അവലംബം

ആശയവിനിമയം
ഇതര ഭാഷകളില്‍


aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -