See also ebooksgratis.com: no banners, no cookies, totally FREE.

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
Privacy Policy Cookie Policy Terms and Conditions
മയ്യനാട് - വിക്കിപീഡിയ

മയ്യനാട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മയ്യനാട്
മയ്യനാട്
ഗ്രാമപഞ്ചായത്ത് മയ്യനാട്
വിസ്തീര്‍ണ്ണം 17.57 km²
ജനസംഖ്യ
ആകെ
പുരുഷന്‍മാര്‍
സ്ത്രീകള്‍

56 478
25 415
31 063
ജനസാന്ദ്രത 2 334
സ്ത്രീ പുരുഷ അനുപാതം 1019 (2001)
സാക്ഷരത (2001):
 - ആകെ
 - പുരുഷന്‍
 - സ്ത്രീ

92.21%
95.20%
89.22%
ഔന്നത്യം ? സമുദ്രനിരപ്പില്‍ നിന്നും
അക്ഷാംശം 8.18o
രേഖാംശം 79.5o

മയ്യനാട്, കൊല്ലം ജില്ലയിലെ ഒരു കടലോര ഗ്രാമമാണ്. ഗുണ്ടര്‍ട്ട് നിഘണ്ടുവില്‍ "മയ്യം" എന്ന വാക്കിന് നടുമ എന്ന അര്‍ത്ഥം കല്‍പ്പിച്ചിട്ടുണ്ട്. കൊല്ലം മുതല്‍ പരവൂര്‍ തെക്കുംഭാഗം വരെ നീണ്ട വേണാട്ട് രാജ്യത്തിന്റെ മദ്ധ്യ ഭാഗത്ത് സ്ഥിതി ചെയ്യുന്നു എന്നതിനാലാണ് ഈ സ്ഥലത്തിന് മയ്യനാട് എന്ന നാമം ഉണ്ടായത് എന്നൊരു വാദമുണ്ട്. സി കേശവന്‍, സി വി കുഞ്ഞിരാമന്‍ തുടങ്ങിയ മഹാരഥന്‍മാര്‍ ജനിച്ച് വളര്‍ന്ന മണ്ണാണ് മയ്യനാട്ടേത്. കൊല്ലം ജില്ലയുടെ സാംസ്കാരിക കേന്ദ്രം എന്നു മയ്യനാടിനെ പലപ്പോഴും വിശേഷിപ്പിക്കാറുണ്ട്. കൊല്ലം ജില്ലയിലെ തെക്കന്‍ കടലോരഗ്രാമമായ ഈ പ്രദേശം, ജില്ലാ ആസ്ഥാനത്ത് നിന്നും 10 km തെക്ക് കിഴക്കായി കടലോരത്തേക്ക് ചേര്‍ന്ന് നില്‍ക്കുന്നു. NH 47 കടന്ന് പോകുന്ന തട്ടാമല, കൊട്ടിയം പ്രദേശങ്ങള്‍ ഉള്‍പ്പെടെ തെക്കോട്ട് മാറി കിടക്കുകയാണ് മയ്യനാട്.

ഈ പ്രദേശത്തെക്കുറിച്ച് 'ഉണ്ണുനീലിസന്ദേശം', 'കുചേലവൃത്തം വഞ്ചിപ്പാട്ട്', 'മയൂര സന്ദേശം' തുടങ്ങിയ കാവ്യങ്ങളിലും കൂടാതെ പല ചരിത്ര യാത്രാ വിവരണ ഗ്രന്ഥങ്ങളിലും പരാമര്‍ശിക്കുന്നുണ്ട്.

ഉള്ളടക്കം

[തിരുത്തുക] ഭുമിശാസ്ത്രപരമായ പ്രത്യേകതകള്‍

ഭുമദ്ധ്യ രേഖയില്‍ നിന്നും 8.18o ഉത്തര അക്ഷാംശ രേഖയിലും ഗ്രീനിച്ചില്‍ നിന്നും 79.5o പൂര്‍വ്വ രേഖാംശ രേഖയിലും സ്ഥിതി ചെയ്യുന്ന പ്രദേശമാണിത്. മൂന്ന് വശവും ജലത്താല്‍ ചുറ്റപ്പെട്ട് വയലുകളും തോടുകളും നിറഞ്ഞ പ്രദേശമാണ് മയ്യനാട്. 1762 ഹെക്ടര്‍ വിസ്തൃതിയില്‍, താരതമ്യേന സമനിരപ്പില്‍ പരന്നു കിടക്കുന്ന ഈ പ്രദേശത്തിന്റെ വടക്കു കിഴക്കന്‍ പ്രദേശം അല്‍പം പൊങ്ങിയിട്ടാണ്.

[തിരുത്തുക] രാഷ്ട്രീയം

ഇരവിപുരം ആണ് മയ്യനാട് ജില്ല ഉള്‍പ്പെടുന്ന നിയമസഭാ മണ്ഡലം. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളായി ഇവിടെ ഇടതുപക്ഷജനാധിപത്യ സ്ഥാനാര്‍ത്ഥിയായ ശ്രീ എ എ അസീസ്സ്(RSP) ആണ് വിജയിച്ച് വരുന്നത്. അതിനു മുന്പത്തെ തിരഞ്ഞെടുപ്പിലും (1996), ഇടതുപക്ഷജനാധിപത്യ സ്ഥാനാര്‍ത്ഥി തന്നെയാണ് ജയിച്ചത്.

[തിരുത്തുക] പ്രശസ്തരായ മയ്യനാട്ടുകാര്‍

[തിരുത്തുക] മറ്റ് പ്രധാന കണ്ണികള്‍

മയ്യനാട് വിക്കിമാപ്പിയയില്‍

ആശയവിനിമയം


aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -