മഞ്ഞക്കടല്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വടക്കുകിഴക്കന്‍ ചൈനക്കും കൊറിയമുനമ്പിനും ഇടയ്ക്കുള്ള പശ്ചിമ പസഫിക്ക് സമുദ്രത്തിലെ ഉള്‍ക്കടലാണ് മഞ്ഞക്കടല്‍ (Yellow Sea ). മത്സ്യബന്ധനത്തിന് പേരുകേട്ട ഈ കടല്‍ തെക്കുഭാഗത്ത് ചൈനാകടലുമായി ബന്ധിക്കപ്പെട്ടിരിക്കുന്നു. പടിഞ്ഞാറുനിന്ന് ഷാഡോണ് ഉപദ്വീപ് മഞ്ഞക്കടലിലേക്ക് തള്ളിനില്ക്കുന്നു. ഏകദേശം 466200 ച. കി. മി. വ്യാപ്തിയുണ്ട്. ഹ്വാങ്, ചാങ്, ലിയാവോ എന്നീ നദികളില്‍ നിന്നൊഴുകിയെത്തുന്ന ചെളി നിറഞ്ഞവെള്ളം കൊണ്ടാണ് ഈ കടലിന്മഞ്ഞക്കടലെന്ന പേരുണ്ടായത്. ചൈനയിലെ ഷാങ്ഹായി, ട്വാന്ജിന്, ദക്ഷിണകൊറിയയിലെ ഇന്കോണ്, ഉത്തരകൊറിയയിലെ നാപോ എന്നിവ ഈ കടലിലെ പ്രധാന തുറമുഖങ്ങളാണ്.