See also ebooksgratis.com: no banners, no cookies, totally FREE.

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
Privacy Policy Cookie Policy Terms and Conditions
ബ്ലൂ റേ - വിക്കിപീഡിയ

ബ്ലൂ റേ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സി.ഡി, ഡി.വി.ഡി എന്നീ വിവര സംഭരണ മാധ്യമങ്ങള്‍ക്കു ശേഷം ഉരുത്തിരിഞ്ഞ അടുത്ത തലമുറ മാധ്യമങ്ങളില്‍ ഒന്നാണ്‌ ബ്ലൂ-റേ ഡിസ്ക് അഥവാ "ബി.ഡി.". ഒപ്റ്റികല്‍ ഡിസ്ക് എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ഈ പുതിയ മാധ്യമത്തിന്റെ സംഭരണ സാന്ദ്രത വളരെ കൂടുതലാണ്(25 മുതല്‍ 50 ഗിഗാ ബൈറ്റ് വരെ). ബ്ലു-റേ ഡിസ്ക് അസ്സോസ്സിയേഷന്‍ എന്ന സാങ്കേതിക സമിതിയാണ് ഈ നൂതനസാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തത്. അടുത്ത തലമുറ മാധ്യമമെന്നു അവകാശപ്പെടുന്ന മറ്റേ മാധ്യമം എച്ച്. ഡി. - ഡി. വി. ഡി. ആണ്.

[തിരുത്തുക] സാങ്കേതിക വിവരങ്ങള്‍

കുറഞ്ഞ തരംഗദൈര്‍ഘ്യമുള്ള (405 നാനോ മീറ്റര്‍) നീല ലേസര്‍ രശ്മികളാണ് ബ്ലു-റേ ഡിസ്കുകള്‍ എഴുതുവാന്‍ ഉപയോഗിക്കുന്നത്. സി.ഡി എഴുതുവാന്‍ ഉപയോഗിക്കുന്ന ഇന്‍ഫ്രാറെഡ് ലേസറിന് 780 നാനോ മീറ്ററും , ഡി.വി.ഡി എഴുതുവാന്‍ ഉപയോഗിക്കുന്ന ചുവന്ന ലേസറിന് 650 നാനോ മീറ്ററും ആണ് തരംഗദൈര്‍ഘ്യം. ഈ വിദ്യയുടെ പേര് ഉണ്‍‌ടായതും ഈ നീല രശ്മികളില്‍ നിന്നാണ്. ബി.ഡി യില്‍ ഉപയോഗിക്കുന്ന ലേസറിന്, 0.15 മൈക്രോണ്‍ വരെ ചെറിയ കുഴികള്‍ (പിറ്റ്) പോലും വായിക്കുവാന്‍ സാധ്യമാണ്. മാത്രവുമല്ല, ബി.ഡി യില്‍, ഒരു ട്രാക്കിന്റെ വീതി 0.32 മൈക്രോണ്‍ ആക്കി ചുരുക്കിയിരിക്കുന്നു. ഈ കുറഞ്ഞ തരംഗദൈര്‍ഘ്യവും, ട്രാക്കിന്റെ ചെറിയ വീതിയും, ഉപയോഗിക്കുന്ന കൂടുതല്‍ ചെറിയ കുഴികളും ചേര്‍ന്നാണ് കുറച്ച് സ്ഥലത്ത് കൂടുതല്‍ കൃത്യതയോടെ കൂടുതല്‍ കാര്യങ്ങള്‍ രേഖപ്പെടുത്താന്‍ ഈ സങ്കേതത്തേ സഹായിക്കുന്നത്.

ഡീ.വി.ഡി യില്‍, 0.6 മിമി ഘനമുള്ള രണ്‍‌ട് പ്രതലങ്ങളുടെ ഇടയിലാണ് വിവരങ്ങള്‍ സ്ഥിതി ചെയ്യുന്നത്. ബി.ഡി യില്‍, വിവരങ്ങള്‍ ശേഖരിക്കുന്നത്, 1.1 മിമി മാത്രം ഘനമുള്ള ഒരു പോളികാര്‍ബണേറ്റ് പ്രതലത്തിന്‍‌മേലാണ്. തന്‍‌മൂലം, വിവരങ്ങള്‍ വായിക്കുന്ന ലെന്‍സ്, വിവരങ്ങള്‍ക്ക് വളരെ അടുത്താണ്. അതുകൊണ്‍‌ടു തന്നെ, ഡി.വി.ഡി യില്‍ ഉള്ള പല പ്രശ്നങ്ങളും ബി.ഡി യില്‍ പരിഹരിക്കപ്പെട്ടിരിക്കുന്നു. പ്രതലത്തിന്‍‌മേലുള്ള ഒരു സംരക്ഷണാവരണം കൂടിയാകുമ്പോള്‍, ഡിസ്കിന്റെ ഘനം 1.2മിമി ആകും.

[തിരുത്തുക] താരതമ്യപഠനം

ഇപ്പോള്‍ നിലവിലുള്ള ഒരു സാധാരണ ഡി.വി.ഡി യില്‍ ഏകദേശം 4.7ജിബി സംഭരണശേഷി ആണ് ലഭ്യമായിട്ടുള്ളത്. ഇതേതാണ്‍ട് രണ്‍‌ട് മണിക്കൂറോളം നീണ്‍‌ട് നില്‍ക്കുന്ന ഒരു സാധാരണ സിനിമ രേഖപ്പെടുത്തുവാന്‍ ഉപയോഗിക്കാം. എന്നാല്‍ കൂടുതല്‍ വ്യക്തത അവകാശപ്പെടുന്ന ഹൈ-ഡെഫെനിഷന്‍ സിനിമ രണ്‍‌ട് മണിക്കൂര്‍ രെഖപ്പെടുത്തുവാന്‍ ഏകദേശം ബി.ഡി നല്‍കുന്ന 25ജിബി സംഭരണശേഷി ആണ് ആവശ്യം. ഇത് 12 മണിക്കൂറില്‍ക്കൂടുതല്‍ സാധാരണ സിനിമ രേഖപ്പെടുത്തുവാന്‍ മതിയായതാണ്.

ഡി.വി.ഡി യും ബി.ഡി യും തമ്മില്‍ നിര്‍മ്മാണരീതിയിലും സാരമായ വ്യത്യാസങ്ങള്‍ ഉണ്‍‌ട്. ഇന്‍ജക്ഷന്‍ മോള്‍ഡിങ് എന്നറിയപ്പെടുന്ന സാങ്കേതികവിദ്യയാല്‍ നിര്‍മ്മിക്കുന്ന രണ്‍‌ടു ഡിസ്കുകള്‍ ഒട്ടിച്ചു ചേര്‍ത്താണ് ഡി.വി.ഡി നിര്‍മ്മിക്കുന്നത്. ബി.ഡി നിര്‍മ്മിക്കാന്‍, ഒറ്റ ഡിസ്ക് മാത്രം മതിയാകും. തന്മൂലം സാങ്കേതികവിദ്യ മികച്ചതാണെങ്കില്‍ക്കൂടി നിര്‍മ്മാണച്ചിലവില്‍ വ്യതിയാനവുമില്ല.

ആശയവിനിമയം


aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -