ബസേലിയോസ് മാര്‍ത്തോമാ ദിദിമോസ് പ്രഥമന്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഓര്‍ത്തഡോക്സ് പൗരസ്ത്യ സഭയുടെ പരമാചാര്യനായ(സുപ്രീം പോന്തിഫ്) പൗരസ്ത്യ കാതോലിക്കോസും ഓര്‍ത്തഡോക്സ് പൗരസ്ത്യ സഭയുടെ ഭാഗമായ മലങ്കര സഭയുടെ മഹാപ്രധാനാചാര്യനായ മലങ്കര മെത്രാപ്പോലീത്തയുമാണു് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ ദിതിമോസ് പ്രഥമന്‍ ബാവ.[1]പൗരസ്ത്യ കാതോലിക്കോസ് എന്ന നിലയില്‍ അദ്ദേഹം ഓറീയന്റല്‍ ഓര്‍ത്തഡോക്സ് സഭയുടെ പരമ പാത്രിയര്‍ക്കീസു്മാരില്‍ ഒരാളാണു്.
ഉള്ളടക്കം |
[തിരുത്തുക] ചരിത്രം
മുന്‍ഗാമിയായ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് ദ്വിതീയന്‍ സ്ഥാനത്യാഗം ചെയ്തതിനെ തുടര്‍ന്നു് 2005 ഒക്ടോബര്‍ 29-ആം തീയതിയാണു് അദ്ദേഹം മലങ്കര മെത്രാപ്പോലീത്താസ്ഥാനം ഏറ്റെടുത്തതു്.31-ആം തീയതി ബസേലിയോസ് മാര്‍ത്തോമാ ദിതിമോസ് പ്രഥമന്‍ എന്ന പേരില്‍ പൗരസ്ത്യ കാതോലിക്കോസായി വാഴിയ്ക്കപ്പെടുകയും ചെയ്തു. തോമാസ് മാര്‍ തീമോത്തിയോസ് എന്ന നാമധേയത്തില്‍ 1966 മുതല്‍ മലബാര്‍ ഭദ്രാസന മെത്രാപ്പോലീത്തയായിരുന്ന അദ്ദേഹത്തെ 1992 സെ 10-ആം തീയതി കൂടിയ മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷനായിരുന്നു പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് ദ്വിതീയന്റെ പിന്ഗാമിയായി പൗരസ്ത്യ കാതോലിക്കോസിന്റെയും മലങ്കര മെത്രാപ്പോലീത്തയുടെയും സ്ഥാനത്തേയ്ക്കു് തെരഞ്ഞെടുത്തതു്.
1921-ഒക്ടോ 29-ആം തീയതി കേരളത്തിലെ മാവേലിക്കരയില്‍ ജനിച്ച അദ്ദേഹത്തിനു് മാതാപിതാക്കളിട്ട പേരു് സി റ്റി തോമാസ് എന്നായിരുന്നു.
[തിരുത്തുക] നൂറ്റിപ്പതിനാലാമന്‍
തോമാ ശ്ലീഹാതൊട്ടുള്ള 114-ആമത്തെ പൗരസ്ത്യ കാതോലിക്കോസുംമലങ്കര സഭയുടെ ജാതിയ്ക്കു് കര്‍ത്തവ്യനായ പൊതുഭാര ശുശ്രൂഷകന്റെ(അര്‍ക്കദിയാക്കോന്‍) തുടര്‍ച്ചയായ 20-ആമത്തെ മലങ്കര മെത്രാപ്പോലീത്തയുമാണു് ഈ പരിശുദ്ധ ബാവ.
[തിരുത്തുക] ആധാരസൂചിക
- ↑ ഓറീയന്റല്‍ ഓര്‍ത്തഡോക്സ് സഭയുടെയും ബൈസാന്ത്യ ഓര്‍ത്തഡോക്സ് സഭയുടെയും കല്‍ദായ സുറിയാനി സഭയുടെയും റോമന്‍ കത്തോലിക്കാ സഭയുടെയും പരമ പാത്രിയര്‍ക്കീസു്മാരെ പരിശുദ്ധ ബാവ,പരിശുദ്ധ പിതാവു് എന്നിങ്ങനെയാണു് വിളിയ്ക്കാറു്. ഇവരെ സംബോദന ചെയ്യാന്‍ ആംഗല ഭാഷയില്‍ ഹിസ് ഹോളിനെസ് എന്നു് ഉപയോഗിയ്ക്കുന്നതിനു് സമാനമായി പരിശുദ്ധ,മോറാന്‍ മോര്‍,മാറാന്‍ മാര്‍,നിദാന്ത വന്ദ്യ ദിവ്യ മഹാ മഹിമ ശ്രീ എന്നീ പ്രയോഗങ്ങളുണ്ടു്. സാമന്ത പാത്രിയര്‍ക്കീസു്മാരെ സംബോദന ചെയ്യാന്‍ ആംഗല ഭാഷയില്‍ ഹിസ് ബീയാറ്റിറ്റ്യൂഡ് എന്നു് ഉപയോഗിയ്ക്കുന്നതിനു് സമാനമായി ശ്രേഷ്ഠ എന്ന പദം ചേര്‍ക്കുന്നു.ഉദാ: ഊര്‍ശലേം പാത്രിയര്‍ക്കീസ് ശ്രേഷ്ഠ മാനൂഗിയന്‍ ബാവ.
[തിരുത്തുക] കുറിപ്പുകള്‍
എന്‍:Catholicos Baselios Mar Thoma Didymos I