See also ebooksgratis.com: no banners, no cookies, totally FREE.

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
Privacy Policy Cookie Policy Terms and Conditions
ഫോര്‍ട്ട് കൊച്ചി - വിക്കിപീഡിയ

ഫോര്‍ട്ട് കൊച്ചി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


ഫോര്‍ട്ട് കൊച്ചിയിലെ ചീനവലകള്‍
ഫോര്‍ട്ട് കൊച്ചിയിലെ ചീനവലകള്‍

കേരളത്തിലെ എറണാകുളം ജില്ലയിലുള്ള ഒരു വിനോദസഞ്ചാര പട്ടണമാണ് ഫോര്‍ട്ട് കൊച്ചി. എറണാകുളം നഗരത്തില്‍ നിന്ന് 12 കി.മീ അകലെയാണിത്. കേരളചരിത്രത്തിന്റെ സുപ്രധാനമായ പങ്ക് ഫോര്‍ട്ട് കൊച്ചിക്കുണ്ട്. സാന്റാക്രൂസ് ബസിലിക്ക, തുടങ്ങിയ പല വിനോദസഞ്ചാര ആകര്‍ഷണങ്ങളും ഫോര്‍ട്ട് കൊച്ചിയിലുണ്ട്. സെന്റ് ഫ്രാന്‍സിസ് പള്ളി (വാസ്കോ ഡ ഗാമയെ ആദ്യം അടക്കം ചെയ്ത പള്ളി ), ഡച്ച് സെമിത്തേരി, ചീനവലകള്‍, തുടങ്ങിയ പല ചരിത്ര സ്മാരകങ്ങളും ഫോര്‍ട്ട് കൊച്ചിയിലുണ്ട്. ഒരുപാട് തദ്ദേശീയരും വിദേശികളുമായ വിനോദസഞ്ചാരികള്‍ ഫോര്‍ട്ട് കൊച്ചി സന്ദര്‍ശിക്കുന്നു. ഇന്ത്യന്‍ നാവികസേനയുടെ ദ്രോണാചാര്യ എന്ന കപ്പല്‍ ഫോര്‍ട്ട് കൊച്ചിയിലാണ് താവളമുറപ്പിച്ചിരിക്കുന്നത്. മട്ടാഞ്ചേരി കൊട്ടാരം അടുത്താണ്‌. കേരളത്തിലെ ആദ്യത്തെ യൂറോപ്യന്‍ ടൗണ്‍ഷിപ്പ് ആയിരുന്നു ഫോര്‍ട്ട് കൊച്ചി.

ഫോര്‍ട്ട് കൊച്ചിയുടെ വാസ്തുകലാ പാരമ്പര്യം ശ്രദ്ധയോടെ ഇന്നും പരിപാലിച്ചിരിക്കുന്നു. പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിക്കൊണ്ടുള്ള തദ്ദേശീയ നിയമം ഇന്ന് നിലവിലുണ്ട്. ഇതുകൊണ്ടുതന്നെ ഫോര്‍ട്ട് കൊച്ചിയിലെ പല ഹോട്ടലുകളും പഴയ ബംഗ്ലാവുകളും ഗസ്റ്റ് ഹൌസുകളും‍ രൂപാന്തരപ്പെടുത്തിയവയാണ്. മനോഹരമായ പല മണിമാളികകളും ഇവയില്‍ ഉള്‍പ്പെടും.

ഫോര്‍ട്ട് കൊച്ചി കാര്‍ണിവല്‍ എല്ലാ വര്‍ഷവും പുതുവര്‍ഷ ദിനത്തില്‍ ആഘോഷിക്കുന്നു. ആയിരക്കണക്കിന് ആളുകള്‍ ഈ കാര്‍ണിവല്‍ കാണാനെത്തുന്നു. ബൈക്ക് റേസുകളും മറ്റ് ആഘോഷ പരിപാടികളും ഈ കാര്‍ണിവലിന്റെ ഭാഗമായി നടക്കുന്നു.

ഉള്ളടക്കം

[തിരുത്തുക] പേരിനു പിന്നില്‍

മാനുവല്‍ കോട്ടയുടെ അവശേഷിക്കുന്ന ചിലഭാഗങ്ങള്‍-വടക്കു പടിഞ്ഞാറന്‍ കാവല്‍‍പുര,മുകളിലായി പീരങ്കിയും കാണാം
മാനുവല്‍ കോട്ടയുടെ അവശേഷിക്കുന്ന ചിലഭാഗങ്ങള്‍-വടക്കു പടിഞ്ഞാറന്‍ കാവല്‍‍പുര,മുകളിലായി പീരങ്കിയും കാണാം

കൊച്ചി എന്ന പേരിനു കാരണം ഈ ഭാഗത്ത് ചേരുന്ന നദികളും കടലിന്റെ അഴിമുഖവുമാണ്‌. കൊച്ച് അഴി എന്ന പേരാണ്‌ കൊച്ചി ആയത്. എന്നാല്‍ ഫോര്‍ട്ട് കൊച്ചി എന്ന പേര്‍ വന്നത് പോര്‍ത്തുഗീസുകാര്‍ ഈ അഴിമുഖത്തിനഭിമുഖമായി കോട്ട കെട്ടിയതോടെയാണ്‌ (1503). ജനങ്ങള്‍ അങ്ങനെ കോട്ടക്കൊച്ചി എന്ന് ആദ്യം വിളിച്ചു പോന്നു. കോട്ടയുമായി ബന്ധപ്പെട്ട മിക്കവയേയും ജനങ്ങള്‍ കോട്ട ചേര്‍ത്ത് പറയുക സാധാരണമായി. ഉദാ: കോട്ടക്കാശ് (കോട്ടയില്‍ നിന്ന് അടിച്ചിരുന്ന നാണയം), കോട്ടമാങ്ങ (കപ്പല്‍ വഴി കോട്ടയില്‍ എത്തിച്ചേര്‍ന്നിരുന്ന വിദേശ മാങ്ങ. കോട്ടക്കൊച്ചി എന്നറിയപ്പെടുന്ന ഭൂപ്രദേശം ബ്രിട്ടീഷുകാരുടെ കാലത്ത് ബ്രിട്ടീഷ് കൊച്ചി എന്നും അറിയപ്പെട്ടു. എന്നാല്‍ ഫോര്‍ട്ട് കൊച്ചി ഇന്ത്യ സ്വതന്ത്രയായശേഷം കേരളസംസ്ഥാനം രൂപീകൃതമഅയശേഷം രൂപമെടുത്ത പേരാണ്‌. [1] കോട്ട എന്ന ഗ്രാമീണപദത്തേക്കാളും ഗമ ഫോര്‍ട്ട് എന്ന ഇംഗ്ലീഷ് പദത്തിനുണ്ടായിരുന്നതുകൊണ്ടാവം ഇത് എന്നാണ്‌ ചരിത്രകാരന്‍ വി.വി.കെ.വാലത്തിന്റെ അഭിപ്രായം.

[തിരുത്തുക] ചരിത്രം

മഹോദയപുരത്തു നിന്ന് 1405ല്‍ പെരുമ്പടപ്പ് സ്വരൂപം അതിന്റെ ആസ്ഥാനം കൊച്ചിയിലേക്ക് മാറ്റിയതോടെയാണ്‌ കൊച്ചി അല്പം പ്രശസ്തിയിലേക്ക് ഉയര്‍ന്നത്. ഇന്നത്തെ ഫോര്ട്ട് കൊച്ചിക്കടുത്താണ്‌ കല്‍‌വത്തി. കൊടുങ്ങല്ലൂര്‍ തുറമുഖത്തിന്‌ പെരിയാറിലെ പ്രളയത്തോടെ വന്‍ കപ്പലുകള്‍ക്ക് അടുക്കാന്‍ പ്രയാസമുണ്ടായതമ് പെരിയാറിന്റെ കൈവഴികളായ നദികളില്‍ പലതും ഗതിമാറി കൊച്ചി അഴിയില്‍ ചേരാനിടയായതും കൊടുങ്ങല്ലൂരിലെ വ്യാപാരത്തെ സാരമായി ബാധിച്ചിരുന്നു. പിന്നീട് കൂടുതല്‍ വ്യാപരവും കോഴിക്കോടിനെ ആശ്രയിച്ചായിരുന്നു. സാമൂതിരിയുമായി പിണങ്ങിയും അറബിക്കച്ചവടക്കാരുമായി ഇടഞ്ഞും ഗതിയില്ലാതെയഅയ പോര്‍ത്തുഗീസുകാര്‍ അക്കാലത്തെ പ്രശസ്ത തുറമുഖമായ കൊച്ചി വിട്ട് അത്രയൊന്നും വലുതല്ലായിരുന്ന കൊച്ചിയിലെത്തിയിരുന്നു (1500 ഡിസംബര്‍ 13).

കൊച്ചിക്കോട്ടയുടെ ചര്‍ച്ച് റോഡില്‍ നിന്നുള്ള ദൃശ്യം. ജീര്‍ണ്ണോദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയ ഭാഗം
കൊച്ചിക്കോട്ടയുടെ ചര്‍ച്ച് റോഡില്‍ നിന്നുള്ള ദൃശ്യം. ജീര്‍ണ്ണോദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയ ഭാഗം

അന്ന് സമൂതിരിയുടെ സാമന്തനായിരുന്നിട്ടും അദ്ദേഹവുമായി ബദ്ധശത്രുതയിലായിരുന്ന കൊച്ചി രാജാവ് പറങ്കികളുടെ സൗഹൃദത്തെ ശക്തിയാക്കാമെന്ന് കരുതുകയും അവരെ ഹാര്‍ദ്ദവമായി സ്വീകരിക്കുകയും അവര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ചെയ്തു കൊടുക്കുകയും ചെയുതു. പോര്‍ത്തുഗീസുകാര്‍ക്ക് വ്യാപാരത്തിനു വേണ്ട എല്ലാ സഹായങ്ങളും അദ്ദേഹം ചെയ്തുകൊടുത്തു. കൊച്ചിയില്‍ അവര്‍ ഒരു പണ്ടികശാല പണികഴിപ്പിച്ചു.

എന്നാല്‍ സാമൂതിരി കൊച്ചീരാജാവിന്റെ അനുസരണക്കേടില്‍ ക്ഷുഭിതനായി അറബികളുടെ സഹായത്തോടെ കൊച്ചിയില്‍ വമ്പിച്ച കപ്പല്‍ പടയുമായി വന്ന് യുദ്ധം ചെയ്തു. ആദ്യത്തെ യുദ്ധത്തില്‍ കൊച്ചി സൈന്യം പരാജയപ്പെട്ടു, രാജാവ് വൈപ്പിന്‍‌കയില്‍ അഭയം തേടി. എന്നാല്‍ താമസിയാതെ പോര്‍ട്ടുഗീസ് കപ്പല്‍‌പ്പടയുമായി എത്തിയ അല്‍ബുക്കെര്‍ക്ക് കൊച്ചിക്ക് തുണയായി. സാമൂതിരിയുമായി ഉഗ്ര പോരാട്ടം നടത്തി അവരെ തിരിച്ചോടിച്ചു. കൊച്ചീരാജാവിന്റെ വൈപ്പിനില്‍ നിന്ന് കൂട്ടിക്കൊണ്ടുവന്നും തിരികെ സിംഹാസനത്തിലിരുത്തി. പ്രത്യുപകാരമായി പോര്‍ത്തുഗീസുകാര്‍ക്ക് അവരുടെ പണ്ടികശാലയെ സം‌രക്ഷിക്കാനും ശത്രുക്കളെ നേരിടാനുമായി ഒരു കോട്ട കെട്ടാനുള്ള അനുമതി രാജാവ് നല്‍കി. ഇതിനായി ഒരു കുന്നും ആവശ്യമായ മരങ്ങളും അവര്‍ക്ക് നല്‍കി എന്ന് ഗുണ്ടര്‍ട്ട് വിവരിക്കുന്നു.

പറങ്കികള്‍ കോട്ടക്ക് അന്നത്തെ രാജാവിന്റെ പേരായ മാനുവല്‍ എന്ന് നാമകരണം ചെയ്തു. യൂറോപ്യന്മാര്‍ ഇന്ത്യയില്‍ നിര്‍മ്മിച്ച ആദ്യത്തെ കോട്ട യായിരുന്നു അത്.(ഇതിനു മുന്ന് കണ്ണൂരില്‍ സ്ഥാപിച്ചത് കുറ്റിക്കോട്ടയായിരുന്നു . സമചതുരാകൃതിയിലുള്ള നാലുകെട്ടും അനുബന്ധമായി കൊത്തളങ്ങളും നാലുമൂലയിലും കാവല്‍ ഗോപുരങ്ങളുമടങ്ങിയതുമയിരുന്നു കോട്ടഭിത്തികള്‍. പോര്‍ത്തുഗീസുകാര്‍ കോട്ടക്കകത്ത് താമസവും വ്യാപാരവും തുടങ്ങി. അടുത്തുതന്നെയായി അവര്‍ ഒരു പള്ളിയും പണിതു. ഇത് സാന്താക്രൂസ് പള്ളി എന്നറിയപ്പെട്ടു. താമസിയാതെ മാനുവല്‍ കോട്ടയ്ക്കു ചുറ്റും വ്യാപാരം അഭിവൃദ്ധിപ്രാപിച്ചു.

പോര്‍ത്തുഗീസുകാര്‍ പണിത  സാന്റാക്രൂസ് ബസിലിക്ക- നവീകരിച്ചത് (കൊച്ചി രൂപത)
പോര്‍ത്തുഗീസുകാര്‍ പണിത സാന്റാക്രൂസ് ബസിലിക്ക- നവീകരിച്ചത് (കൊച്ചി രൂപത)


എന്നല് കൊച്ചിയുടെ അഭ്യന്തര കാര്യങ്ങളില്‍ ഇടപെടാന്‍ തുടങ്ങിയ പോര്‍ത്തുഗീസുകാര്‍ അവരുടെ ശക്തി വര്‍ദ്ധിപ്പിച്ചുകൊണ്ടിരുന്നു. രാജകുടുംബത്തിലെ മൂത്ത താവഴി-ഇളയ താവഴി തര്‍ക്കത്തില്‍ അവര്‍ പക്ഷം ചേര്‍ന്നു. മൂത്ത താവഴിയിലെ രാജകുമാരനെ പുറത്താക്കി ഇളം കൂറിനെ രാജാവാക്കി. മൂത്ത താവഴിയിലെ രാജകുമാരന്‍ പാലിയത്തച്ചന്‍റ്റെ സഹായത്തോടെ ഡച്ചുകാരുമായി ബന്ധപ്പെട്ടു സഹായം അഭ്യര്‍ത്ഥിച്ചു. ലന്തക്കാര്‍ അന്ന് ശ്രീലങ്ക ആസ്ഥാനമാക്കി വ്യാപാരം നടത്തിവരികയഅയിരുന്നു. പോര്‍ത്തുഗീസുകാരോടുള്ള മത്സരബുദ്ധിയുണ്ടായിരുന്ന ഡച്ചുകാര്‍ സഹായിക്കാമെന്നേറ്റു. 1661 ല്‍ പോര്‍ത്തുഗീസുകാരുടെ പള്ളിപ്പുറം കോട്ടയും, 1662 ല്‍ കൊടുങ്ങല്ലൂര്‍ കോട്ടയും അവര്‍ പിടിച്ചടക്കിക്കൊണ്ട് കൊച്ചിയോടടുത്തു. ആ വര്ഷം അവസാനത്തോടെ കൊച്ചിക്കോട്ടയില്‍ ഡച്ചുകാര്‍ അവരുടെ സര്‌വ്വ ശക്തിയും ഉപയോഗിച്ച് ആഞ്ഞടിച്ചു. 28 ഡച്ചു പീരങ്കികള്‍ കോട്ടക്കുനേരെ തീതുപ്പിക്കൊണ്ടിരുന്നു. അവസാനം കോട്ടയുടെ കല്‍‌വത്തി ഭാഗത്ത് വിള്ളലുണ്ടാക്കി ഡച്ചു സൈന്യം അകത്ത് കടന്നു. 1663 ജനുവരി 6]] ന്‌ അതോടെ പോര്‍ത്തുഗീസുകാരുടെ കൊച്ചിയിലെ വാഴ്ചയുടെ അന്ത്യം കുറിക്കപ്പെട്ടു. പോര്‍ത്തുഗീസ് ഗവര്‍ണ്ണറായ ഇഗ്നേഷ്യാ സാര്‍മെന്തോ ഡച്ചു ഗവര്‍ണ്ണറായ റിക്ലാഫ്‌വാന്‍ ഗോയന്‍സിന്‌ കോട്ടകൈമാറി.

[തിരുത്തുക] ഭൂമിശാസ്ത്രം

[തിരുത്തുക] എത്തിച്ചേരാനുള്ള വഴി

കൊച്ചി നഗരത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നും ഫോര്‍ട്ട് കൊച്ചിയിലേക്ക് ബസ്സു ലഭിക്കും. മറൈന്‍ ഡ്രൈവില്‍ നിന്നും ഫോര്‍ട്ട് കൊച്ചിയിലേക്ക് ബോട്ടും ഉണ്ട്.

  • ഏറ്റവും അടുത്തുള്ള റെയില്‍‌വേ സ്റ്റേഷന്‍ - എറണാകുളം - 12 കി.മീ അകലെ.
  • ഏറ്റവും അടുത്തുള്ള വിമാനത്താവളം - നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം 20 കി.മീ അകലെ.

[തിരുത്തുക] ചിത്രങ്ങള്‍

[തിരുത്തുക] ആധാരസൂചിക

  1. വാലത്ത്, വി.വി.കെ. (1991). കേരളത്തിലെ സ്ഥലനാമചരിത്രങ്ങള്‍ എറണാകുളം ജില്ല. തൃശ്ശൂര്‍: കേരള സാഹിത്യ അക്കാദമി. ISBN 81-7690-105-9. 

[തിരുത്തുക] കുറിപ്പുകള്‍


ആശയവിനിമയം
ഇതര ഭാഷകളില്‍


aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -