See also ebooksgratis.com: no banners, no cookies, totally FREE.

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
Privacy Policy Cookie Policy Terms and Conditions
പൂണൂല്‍ - വിക്കിപീഡിയ

പൂണൂല്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പുരുഷന്മാരായ ബ്രാഹ്മണരും നമ്പൂതിരിമാരും ഇടത്തെ തോളിന് മുകളിലൂടെയും, വലത്തെ കൈക്ക് താഴെക്കൂടെയും ധരിച്ചിരുന്ന നൂലിഴകളെയാണ്‌ പൂണൂല്‍ എന്നു പറയുന്നത്. ബ്രഹ്മചര്യത്തിന്റെ തുടക്കമായി ആണ്‍കുട്ടികള്‍ പൂണൂല്‍ ധരിക്കുന്നു. പൂണൂല്‍ ഇടുന്ന ചടങ്ങിന്‍്‌ ഉപനയനം എന്നു പറയുന്നു. യാഗങ്ങള്‍ അനുഷ്ഠിക്കുമ്പോള്‍ പൂണൂല്‍ നിര്‍ബന്ധമായും ധരിക്കാറുണ്ട്.

ഉള്ളടക്കം

[തിരുത്തുക] ധരിക്കുന്ന രീതി

ഇടത്തെ തോളിന് മുകളിലൂടെയും, വലത്തെ കൈക്ക് താഴെക്കൂടെയും ധരിക്കുന്ന പൂണൂല്‍ വസ്ത്രത്തെയാണ് സൂചിപ്പിക്കുന്നത്. പരുത്തിയിലോ തുണിയിലോ കുശപൂല്ലിലോ ആണ് പൂണൂല്‍ ഉണ്ടാക്കുക.

[തിരുത്തുക] നിരുക്തം

യഥാര്‍ത്ഥത്തില്‍ പൂണൂലിന്റെ പേര് യാഞ്ജസൂത്രമെന്നോ യഞ്ജോപവീതമെന്നോ ആണ്. യഞ്ജം പോലുള്ള അനുഷ്ഠാനങ്ങളില്‍ ധരിക്കുന്നതുകൊണ്ടാണ് യഞ്ജോപവീതം എന്ന് പൂണൂലിന് പേര് വരാന്‍കാരണം. ആന്തരീയമെന്നും ഉത്തരീയമെന്നും അറിയപ്പെട്ടിരുന്ന പൂണൂലുകള്‍ മുന്‍കാലങ്ങളില്‍ ഉണ്ടായിരുന്നു. ഇതിന് മൂന്ന് അടുക്കുണ്ടായിരിക്കും. ഈ അടുക്കുകളുടെ അര്‍ത്ഥത്തെക്കുറിച്ച് നിരവധി വ്യാഖ്യാനങ്ങള്‍ പ്രചാരത്തിലുണ്ട്. അവ ഗായത്രി-സരസ്വതി-സാവിത്രി ദേവിമാരെയോ, സത്-ചിത്-ആനന്ദത്തെയോ, സത്വ-രജ-തമോ ഗുണങ്ങളെയോ, ബ്രഹ്മ-വിഷ്ണു-മഹേശ്വരനെയോ, ജ്ഞാനം-ഇശ്ച-ക്രിയകളെയോ സൂചിപ്പിക്കുന്നുവെന്നാണ് പൊതുവെ പറയപ്പെടുന്ന അര്‍ത്ഥങ്ങള്‍.

മൂന്ന് അടുക്കുകളിലും കൂടി 9 ഇഴകള്‍വീതമുണ്ട്. ഓരോ ഇഴയും ഓരോ ദേവന്മാരെ സൂചിപ്പിക്കുന്നു.

അതിങ്ങനെയാണ്:

  1. പ്രണവം (ഓംകാരം)
  2. അഗ്നി
  3. നാഗം
  4. സോമം
  5. പിതൃക്കള്‍
  6. പ്രജാപതി
  7. വസു
  8. യമന്‍
  9. ദേവതകള്‍.

[തിരുത്തുക] സ്ത്രീകള്‍ക്കും പൂണൂല്‍

പണ്ട് കാലങ്ങളില്‍ സ്ത്രീകളും പൂണൂല്‍ ‍ അണിഞ്ഞിരുന്നു. ഹോമശാലയില്‍ ‍കൊണ്ടുവന്ന ശേഷം ഭര്‍ത്താവാണ് അവളെ പൂണൂല്‍ ‍അണിയിച്ചിരുന്നത്. പില്‍ക്കാലത്ത് ഈ രീതി നിന്നുപോവുകയായിരുന്നു.

[തിരുത്തുക] മറ്റു പ്രത്യേകതകള്‍

അശുദ്ധമായ കരങ്ങളോടെ പൂണൂല്‍ ‍തൊടാന്‍പാടില്ല. ശ്രാദ്ധം, പിണ്ഡം എന്നീ സന്ദര്‍ഭങ്ങളില്‍ പൂണൂല്‍ വലത്തെ തോളില്‍നിന്ന് ഇടത്തേയ്ക്ക് ഇടാറുണ്ട്. ഇതിനെ ഇടത്തിടല്‍ ‍എന്നാണ് പറയുക. പൊട്ടിയ പൂണൂല്‍ ‍എത്രയും പെട്ടെന്ന് മാറ്റി പുതിയത് ധരിക്കണം. പൊട്ടിയ പൂണൂല്‍ ‍ചെറിയ കല്ലില്‍ ചുറ്റി വെള്ളത്തില്‍ മന്ത്രം ചൊല്ലി എറിഞ്ഞുകളയുകയാണ് ചെയ്യാറുള്ളത്.

ആശയവിനിമയം
ഇതര ഭാഷകളില്‍


aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -