See also ebooksgratis.com: no banners, no cookies, totally FREE.

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
Privacy Policy Cookie Policy Terms and Conditions
സംവാദം:പില്‍ഗ്രിംസ് പ്രോഗ്രസ് - വിക്കിപീഡിയ

സംവാദം:പില്‍ഗ്രിംസ് പ്രോഗ്രസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

[തിരുത്തുക] 1

തന്റെ 'വിക്കിഫൈയിങ്ങ്' ന്റെ അനുഗ്രഹം ഇല്ലാതെ ഒരു ലേഖനവും ഉണ്ടാവരുത് എന്നു വാശിപിടിക്കുന്ന സുഹൃത്ത് ഇതിനേയും നശിപ്പിച്ചിരിക്കുന്നു. അദ്ദേഹം വരുത്തിയിരിക്കുന്ന മാറ്റങ്ങള്‍ ഓരോന്നും അദ്ദേഹത്തിന്റെ വിവേചനാരാഹിത്യവും, ഭാഷകാര്യം ചെയ്യാനുള്ള കഴിവുകേടും, വിഷയത്തെക്കുറിച്ചുള്ള അജ്ഞതയും വെളിവാക്കുന്നു. താഴെക്കാണുന്ന വാക്യം നോക്കൂ.

"അതേസമയം, പ്യൂരിറ്റന്‍ കാല്‍‌വിനസത്തിന്റെ താരതമ്യേന ഇടുങ്ങിയ ലോകവീക്ഷണം വച്ച് എഴുതിയ കൃതിയുമാണ് എന്നും പറയുന്നുണ്ട്".

സുഹൃത്ത് സാധാരണ എഴുതാറുള്ള വാക്യങ്ങളേക്കാള്‍ ഉന്നതനിലവാരം പുലര്‍ത്തുന്നതാണ് ഈ വാക്യം എന്നു സമ്മതിക്കുന്നു. എങ്കിലും ഇതു ശരിയല്ല. "കൃതിയാണ് എന്നും" എന്നു മതി.

ഗ്രന്ഥചരിത്രം എന്ന തലക്കെട്ടുമാറ്റത്തിനു താഴെ കാണുന്നത് ഗ്രന്ഥചരിത്രമൊന്നുമല്ല. ഗ്രന്ഥത്തിന്റെ പരക്കെ അംഗീകരിക്കപ്പെടുന്ന മഹത്വം പറയുന്ന ആ ഭാഗത്തിന് നേരത്തേ ഉണ്ടായിരുന്ന തലക്കെട്ടു തന്നെയാണ് ചേരുന്നത്. ആ ഭാഗത്തുനിന്ന് എടുത്ത് മാറ്റി General Introduction-ല്‍ പ്രതിഷ്ഠിച്ചിരിക്കുന്ന വാചകത്തിന് (പത്തൊന്‍പതാം നൂറ്റാണ്ടിലെ എന്നു തുടങ്ങുന്നത്) കല്പിച്ച സ്ഥാനചലനത്തിനും ഒരു നീതീകരണവുമില്ല. അത് അതിന്റെ പഴയ സ്ഥാനത്ത് തന്നെയാണ് ചേരുക.

ഏറെ രസമായി തോന്നിയത് 'കഥാകൃത്ത്' എന്ന ഒരു പുതിയ ശീര്‍‍ഷകം അദ്ദേഹം അവതരിപ്പിച്ചിരിക്കുന്നതാണ്. ഇതു കണ്ടതുകൊണ്ടാണ് ഞാന്‍ മുകളില്‍ വിവേചനാരാഹിത്യത്തെക്കുറിച്ച് എഴുതിയത്. പില്‍ഗ്രിംസ് പ്രോഗ്രസ് കഥയുമാണ് എന്നു സമ്മതിക്കുന്നു. എന്നാല്‍ ബന്യനെ കഥാകൃത്ത് എന്നു വിളിക്കുന്നത് തികഞ്ഞ അനൗചിത്യമാണ്. ബന്യന്‍ മുട്ടത്ത് വര്‍ക്കിയോ, പെരുംപടവം ശ്രീധരനോ, ചാള്‍സ് ഡിക്കന്‍സ് പോലുമോ അല്ല. മില്‍ട്ടനും, ബന്യനും ഒന്നും കഥാകൃത്ത് എന്ന വിളി ചേരില്ല എന്നെങ്കിലും അറിയാത്തയാള്‍ പില്‍ഗ്രിംസ് പ്രോഗ്രസിനെക്കുറിച്ചുള്ള ലേഖനത്തില്‍ കൈവയ്ക്കരുതായിരുന്നു. ബൈബിളിലും എത്രയോ കഥകളുണ്ട്. എന്നു വച്ച ആ ഗ്രന്ഥങ്ങള്‍ എഴുതിയവരെ കഥാകൃത്തുക്കള്‍ എന്ന് സാധാരണ വിളിക്കാറുണ്ടോ? Bible-ലെ പഞ്ചഗ്രന്ഥിയുടെ കര്‍ത്താവ് എന്നു കരുതപ്പെടുന്ന മോസസിനെ ക ഥാകൃത്ത് എന്നു വിളിക്കുമോ?

നേരത്തേ എന്റെ ഒരു പരാതിക്കു മറുപടിയായി സുഹൃത്ത് പറഞ്ഞതുപോലെ, ഇതും emotion-ന് കീഴ്പ്പെട്ട് നടത്തിയ editing ആണെന്നു വരുമോ? Georgekutty 11:37, 3 ജനുവരി 2008 (UTC)

ബന്യന്‍ വിക്കിപീഡിയയെ സംബന്ധിച്ചിടത്തോളം കഥാകൃത്ത് തന്നെ. വേദവ്യാസന്‍ കഥാകൃത്താവാമെങ്കില്‍ ബന്യനും അതു തന്നെ. താങ്കള്‍ എഴുതുന്നതാണ്‌ അവസാന വാക്ക് എന്നുണ്ടെങ്കില്‍ എഴുതാതിരിക്കാം ജോര്‍ജ്ജുകുട്ടീ .വിക്കിയിലെഴുതിയാല്‍ അത് തിരുത്തപ്പെട്ടേക്കാം. താങ്കള്‍ക്കിഷ്ടമല്ല എങ്കില്‍കൂടി. (ലേഖനത്തെ വിലയിരുത്തുക. അതെഴുതിയ ആളിനെ അല്ല) ഇക്കാര്യത്തില്‍ എല്ലാവരുടേയും അഭിപ്രായം അറിയാന്‍ താല്പര്യമുണ്ട്. ദയവായി എല്ലാവരും നാള്‍‌വഴി കാണുക. ആരോപണങ്ങളില്‍ കഴമ്പുമ്മ്ണ്ടൊ എന്ന് നോക്കുക. --ചള്ളിയാന്‍ ♫ ♫ 11:59, 3 ജനുവരി 2008 (UTC)

അതുശരി. അപ്പോള്‍ വേദവ്യാസനും കഥാകൃത്തായി. ഞാന്‍ ഓര്‍ത്തത് അദ്ദേഹം ഇതിഹാസകാരനാണെന്നാണ്. വേദവ്യാസന്റെ company ബന്യനു ചേരും! പരാതി പറഞ്ഞത് എന്റെ തെറ്റ്.Georgekutty 16:02, 3 ജനുവരി 2008 (UTC)


മഹാഭാരതം കഥ തന്നെ. എഴുതിയ ആള്‍ കഥാകൃത്തും. അത് ഇതിഹാസമായി കരുതുന്നത്കൊണ്ട് കഥാകൃത്തിനെ ഇതിഹാസകൃത്ത് എന്ന് വിളിക്കണമോ? --ചള്ളിയാന്‍ ♫ ♫ 16:09, 3 ജനുവരി 2008 (UTC)

കഥാകൃത്ത് എന്ന പദത്തിന് ഉപയോഗത്തിലിരിക്കുന്ന പ്രബലമായ അര്‍ത്ഥപ്രകാരം അതിവിടെ പറ്റില്ല. മലയാളത്തില്‍ shortstory writer എന്നതിനാണ് ആ പദം ഉപയോഗിച്ചുവരുന്നത്. വ്യാസനെപ്പറ്റി കഥാകൃത്ത് എന്നു സാമാന്യമായി പറയാന്‍ വിഡ്ഢികള്‍ക്കേ ആവൂ. ആനുഷംഗികമായി പറഞ്ഞെന്നിരിക്കാം. പിന്നെ, ഇംഗ്ലീഷു പീഡിയയിലെ ലേഖനത്തില്‍ ഒരിടത്തുപോലും novelist എന്ന പദം ബന്യനെപ്പറ്റി പറഞ്ഞിട്ടില്ല. ബ്രിട്ടാനിക്കയിലെ സൈന്‍ഡ് ആര്‍ട്ടിക്കിളിലും സ്ഥിതി ഇതുതന്നെ. അലിഗറി മറ്റൊരു സാഹിത്യരൂപം തന്നെയായിരുന്നു. "ബന്യന്‍ വിക്കിപീഡിയയെ സംബന്ധിച്ചിടത്തോളം കഥാകൃത്ത് തന്നെ." എന്നത് ചള്ളിയാന്‍ പീടികയില്‍ ചെലവാക്കുക. ബന്യന്‍ ഇവിടത്തെപ്പോലും ഇംഗ്ലീഷ് സാഹിത്യ വിദ്യാര്‍ത്ഥികളുടെ സിലബസില്‍ ഒഴിച്ചുകൂടാനാവാത്ത വിഭവമാണ്. നോവല്‍ എന്ന് സാധാരണഗതിയില്‍ Pilgrim's Progress -നെ പറയാറില്ല. അതേസമയം ഇംഗ്ലീഷ് പീഡിയയില്‍ അവസാനഭാഗത്ത് trivia യില്‍ ഏതോ sloppy writer ആവര്‍ത്തിച്ചു പറയുന്നുമുണ്ട്.

[തിരുത്തുക] ലേഖനങ്ങളുടെ ഭാഷ

ഈ ലേഖനത്തില്‍ ഉപയോഗിച്ചിരിക്കുന്ന ഭാഷ വളരെ അവ്യക്തവും,സാധരണക്കാര്‍ക്ക് മനസ്സിലാക്കാന്‍ വിഷമമുള്ളതുമാണ്‌.വിക്കിയില്‍ ലേഖനങ്ങള്‍ എഴുതുമ്പോള്‍ ഇത്തരം ഭാഷ ഉപയോഗിക്കുന്നതിനു പകരം ലളിതമായ ഭാഷ ഉപയോഗിക്കുന്നത് നന്നായിരിക്കും.കാരണം ഇത് ഒരു വിജ്ഞാനകോശമാണ്‌.പണ്ഡിതനും,പാമരനും ഒരേ സമയം റെഫര്‍ ചെയ്യേണ്ട സാധനം.എഴുത്തുകാരന്റെ ഭാഷാവൈപുണ്യം കാണിക്കാനുള്ള വേദിയാകരുത് വിക്കി ലേഖനങ്ങള്‍.--അനൂപന്‍ 12:09, 3 ജനുവരി 2008 (UTC)

ഗ്രന്ഥചരിതം ചരിത്രമല്ലാത്തതിനാല്‍.. പ്രസക്തി എന്ന തലക്കെട്ടിലേക്ക് മാറ്റിയിട്ടുണ്ട്. --Vssun 12:11, 3 ജനുവരി 2008 (UTC)

അനൂപന്‍റെ കുറിപ്പിനുള്ള മറുപടി: അനൂപന് വിക്കിപീഡിയയെപ്പറ്റി ഒരു ചുക്കും അറിയില്ല. സ്വന്തം ഉദീരണങ്ങളെ മാനദണ്ഡമാക്കുന്നത് മറ്റുള്ളവര്‍ക്ക് സ്വീകാര്യമാവില്ലെന്നു മനസ്സിലാക്കുക. വിജ്ഞാനകോശം പാമരനുള്ളതല്ല. അറിവ് അന്വേഷിക്കുന്നവര്‍ക്കുള്ളതാണ്. ഈ ലേഖനം വായിച്ചാല്‍ മനസ്സിലാവാവത്തവര്‍ മനസ്സിലാക്കേണ്ടെന്നു വെച്ചാല്‍ മതി. ഇംഗ്ലീഷു ഭാഷയിലെ വിജ്ഞാനകോശത്തിന് ഒരു നൂറ്റാണ്ടിനടുത്ത് കാലം മാതൃകയായിരുന്ന ബ്രിട്ടാനിക്കയുടെ വിഖ്യാതമായ 11-ാം എഡിഷനില്‍ ജോണ്‍ ബന്യനെപ്പറ്റി വന്ന ലേഖനം ഇവിടെ കാണാം. ഇതു പാമരനെ ഉദ്ദേശിച്ച് എഴുതിയതല്ല. പോണ്‍ ആര്‍ട്ടിസ്റ്റിനെപ്പറ്റി എഴുതുന്ന ശൈലിയിലല്ല religious writer റെപ്പറ്റി എഴുതുക. അതു ക്രിസ്ത്യാനിയാണെങ്കില്‍ പാതിരിമലയാളം ആ ലേഖനത്തില്‍ വരുന്നത് സ്വാഭാവികം. (ഓം ഹ്രീം എന്നെഴുതുന്നതുപോലല്ല അത്.) അനൂപന്‍ ഏതു വിജ്ഞാനകോശമാണ് പരിചയിച്ചത്. Simple English Wikipedia വേറെ നിലനില്‍ക്കുന്നത് എന്തിനാണെന്നറിയുമോ? ഇംഗ്ലീഷ് പീഡിയയില്‍ ചില ലേഖനങ്ങളുടെയെങ്കിലും FA Review വില്‍ (വിജ്ഞാനികളും ഭാഷാനൈപുണ്യമുള്ളവരും പരിശോധിക്കുന്ന ലേഖനങ്ങളില്‍) ഭാഷയെ തലനാരിഴകീറി പരിശോധിക്കുന്നതൊന്നും അനൂപനറിഞ്ഞുകാണില്ല. അവിടെയൊന്നും ആരും ലാളിത്യം പറഞ്ഞ് രക്ഷപ്പെടാറില്ല. "ഈ ലേഖനത്തില്‍ ഉപയോഗിച്ചിരിക്കുന്ന ഭാഷ വളരെ അവ്യക്തവും,സാധരണക്കാര്‍ക്ക് മനസ്സിലാക്കാന്‍ വിഷമമുള്ളതുമാണ്‌." എന്ന് അനൂപന്‍ പറഞ്ഞതുകൊണ്ടായില്ല. ഏതു ഭാഗം? ഏതേതു വാക്യങ്ങള്‍, പദങ്ങള്‍? Calipso 14:11, 3 ജനുവരി 2008 (UTC)

കഷ്ടം. വന്നു വന്നു് 1910 ലെ ലേഖനങ്ങള്‍ടെ നിലവാരത്തിലേക്ക്കാണ് നമ്മള്‍ പോണ്ടത്. ബഹുമാനപ്പെട്ട കാലിപ്സോ, താങ്കള്‍ക്കറിയുമോ എന്നറിയില്ല. മലയാളത്തില്‍ എഫ്.എ. ആര്‍ട്ടിക്കിള്‍ റിവ്യൂ ചെയ്യുന്നവര്‍ അത് എഫ്. ആയതിനുശേഷം വന്ന് ചീത്ത വിളിക്കുകയാണ് പതിവ്. അതിനു മുന്നേ തിരിഞ്ഞു നോക്കില്ല. അങ്ങനെയാണ് നമ്മള്‍ അവന്മാര്‍ക്ക് മാതൃകയാകുന്നത്. റിവ്യൂ ചെയ്യുന്നവര്‍ എഴുതുന്നവരെ ശകാരിക്കുന്നതായി ഇംഗ്ലീഷ് വിക്കിയില്‍ പരിചയമില്ല. ഇവിടെ അത് ധാരളം നടക്കുന്നുമുണ്ട്. എല്ലാം മാതൃകാപരമായി നടക്കുന്നുണ്ട്. --ചള്ളിയാന്‍ ♫ ♫ 14:29, 3 ജനുവരി 2008 (UTC)


ഈ ലേഖനത്തിലെ ഭാഷയ്ക്കു എന്താണു തകരാറു. പക്ഷെ ഞാന്‍ ഇതില്‍ ഒരു അവ്യക്തതയും കാണുന്നില്ല. പിന്നെ പില്‍‌ഗ്രിംഗ് പ്രോഗ്രസ്സ് എന്ന പുസ്തകത്തെ കുറിച്ചാണ്‌ ഈ ലേഖനം എന്നതു മറക്കണ്ട. അതിനു ചേര്‍ന്ന വിധത്തില്‍ തന്നെയാണു ലെഖനം എഴുതിയിരിക്കുന്നത്.

വിക്കിയിലെ എഡിറ്റര്‍മാര്‍ എല്ലാ ലേഖനത്തിലും തന്റെ കൈയ്യൊപ്പ് പതിയണം എന്നു വിചാരിക്കുന്നതു തെറ്റ്. താന്‍ എഴുതുന്ന ശൈലിയില്‍ ലേഖനം വരണം എന്നു വിചാരിക്കുന്നതും തെറ്റ്.


വിജ്ഞാനകോശത്തെ കുറിച്ച്, മുകളില്‍ Calipso ഇട്ട അഭിപ്രായം തന്നെ എനിക്കും. പാവപ്പെട്ടവന്റെ എന്‍സൈക്ലോപീഡിയ അല്ല വിക്കിപീഡിയ. --ഷിജു അലക്സ് 14:38, 3 ജനുവരി 2008 (UTC)

“വിക്കിയിലെ എഡിറ്റര്‍മാര്‍ എല്ലാ ലേഖനത്തിലും തന്റെ കൈയ്യൊപ്പ് പതിയണം എന്നു വിചാരിക്കുന്നതു തെറ്റ്.“ അതിലെന്താ തെറ്റ്? --ചള്ളിയാന്‍ ♫ ♫ 14:40, 3 ജനുവരി 2008 (UTC)

എനിക്ക് വിക്കിപീഡിയയെപ്പറ്റി ചുക്കോ ചുണ്ണാമ്പോ അറിയില്ല.അറിയാന്‍ ശ്രമിക്കുകയാണ്‌,സമ്മതിക്കുന്നു.പക്ഷേ ഒന്നറിയാം കാലിപ്സോ എന്ന കാലിക്കൂട്ടറേ .മറ്റുള്ളവരോട് മാന്യമായി പെരുമാറാന്‍.അതവിടെ നില്‍ക്കട്ടെ. താങ്കളെയും,ഷിജുവിനെയും പോലെ എല്ലാം അറിയുന്നവര്‍ക്കു വേണ്ടിയുള്ളതാണ്‌ വിക്കിപീഡിയ എങ്കില്‍ ശരി.ഞാന്‍ വിട്ടേക്കുന്നു.വിക്കിയിലെ ഒരു ലേഖനം വായിക്കാന്‍ പാതിരിമലയാളം അറിയണം എന്നുണ്ടെങ്കില്‍ അതു വലിയ കഷ്ടമാണ്‌.ഒരു കാര്യം ചെയ്യൂ.ഈ ലേഖനത്തിന്റെ മുന്നില്‍ ഇങ്ങനെ ഒരു ഫലകം കൂടി ചേര്‍ക്കൂ.പാതിരിമലയാളം അറിയാവുന്നവര്‍ മാത്രം ഇതു വായിക്കുക.ഫലകം ഉണ്ടാക്കണമെങ്കില്‍ ഉണ്ടാക്കി തരാം.അതിനുള്ള ചുക്ക് കയ്യില്‍ ഉണ്ട്.എന്ന് സ്വന്തം പണ്ഡിത വിജ്ഞാനകോശത്തിലെ ഒരു പാവം പാമരന്‍--അനൂപന്‍ 14:55, 3 ജനുവരി 2008 (UTC)
അനൂപന് വായിച്ചു മനസ്സിലാവുന്നതുമാത്രമേ ഇവിടെ പാടൂ എന്നില്ല എന്ന ലളിതമായ കാര്യമാണ് അതിനുള്ള മറുപടി. വീണ്ടും ചോദിക്കട്ടെ, ഏതു ഭാഗം? ഏതേതു വാക്യങ്ങള്‍, പദങ്ങള്‍? ഉദാഹരണങ്ങള് നല്കാത്ത പക്ഷം cleanup template നാളെ നീക്കും. Calipso 15:17, 3 ജനുവരി 2008 (UTC)
പ്രത്യേകിച്ചൊരു ഭാഗം എടുത്തു പറയാന്‍ ഇല്ല.ലേഖനം മുഴുവന്‍ പാതിരിമലയാളം ആണ്‌.പ്രത്യേകിച്ചും സംഗ്രഹം എന്ന ഭാഗം.ഒന്നു വിവരിച്ചു തരുമോ കാലിക്കൂട്ടറേ --അനൂപന്‍ 15:25, 3 ജനുവരി 2008 (UTC)
സാരമില്ല, അനൂപന് പാതിരിമലയാളം എന്തെന്ന് അറിയില്ല. അത്രയേയുള്ളൂ. അനൂപന് പറയുന്നത് മുഖവിലയ്ക്കെടുക്കാന് വയ്യ. ഈ വാക്യം ഇന്ന കാരണംകൊണ്ട് അവ്യക്തമാണ്. ഇതിനെ ഇങ്ങനെ മാറ്റിയെഴുതണം, എന്നു പറഞ്ഞാല് ശരി. മറ്റുള്ളവരോടു മാന്യമായി പെരുമാറാന് അറിയാം എന്ന അനൂപന്റെ അവകാശവാദത്തെപ്പറ്റി. എന്റെ comment നീക്കിയത് മര്യാദയല്ല. അതും ശരിയായ ഇടത്തല്ല എന്നു പറഞ്ഞ്. വേണമെങ്കില് ശരിയായ ഇടത്തേക്കു മാറ്റാന് പറയാമായിരുന്നു. Calipso 15:33, 3 ജനുവരി 2008 (UTC)
താങ്കള്‍ ഇംഗ്ലീഷ്,മലയാളം വിക്കിപീഡിയകളിലായി ചെയ്ത വിക്രിയകള്‍ ഒന്നും ഞാനിവിടെ പറയണ്ടല്ലോ.പിന്നെ ഞാന്‍ ചെയ്ത മര്യാദകേടിനെപ്പറ്റി,ചള്ളിയാന്‍ എന്ന യൂസറെ വ്യക്തിപരമായി അക്രമിക്കാന്‍ വിക്കിപീഡിയ ഉപയോഗിക്കണോ.അതിനു ഒരു ബ്ലോഗ് തന്നെ താങ്കള്‍ സൃഷ്ടിച്ചിട്ടുണ്ടല്ലോ.ഒരു തെറ്റ് ആര്‍ക്കും പറ്റാം.എനിക്കും, താങ്കള്‍ക്കും, ചള്ളിയാനും.അതങ്ങു തിരുത്തിയാല്‍ പോരെ. ?--അനൂപന്‍ 15:50, 3 ജനുവരി 2008 (UTC)

അനൂപാ, അതേ, ഞാന് മാത്രമേ കേരളത്തില്നിന്ന് അത്തരം വിക്രിയകള് ഇംഗ്ലീഷു പീഡിയയില് ചെയ്തിട്ടുള്ളൂ എന്നു തോന്നുന്നു. അടുത്തിടെ ചെയ്ത ഒന്ന് ഇവിടെ കാണാം. 2006 മാര്‍ച്ചില്‍ ഒരു മന്തന്‍ ചെക്കന്‍ suo motu എന്നൊരു പദമില്ലെന്നു പറഞ്ഞ് ആ ലേഖനം suo moto എന്നു മാറ്റി. ഏതാണ്ട് ഒന്നര വര്‍ഷം കഴിഞ്ഞ് ഞാന്‍ നടത്തിയ വിക്രിയവേണ്ടിവന്നു ലേഖനം പഴയ സ്ഥാനത്തെത്താന്‍. wikipediareview.com ല്‍ പോലും ആ വിഴുപ്പ് ഞാന്‍ അലക്കിയതിനുശേഷമാണ് അതു യഥാസ്ഥാനത്തെത്തിയത്. Calipso 16:02, 3 ജനുവരി 2008 (UTC)

എന്തായാലും ബെസ്റ്റ് ലേഖനം. --ചള്ളിയാന്‍ ♫ ♫ 03:09, 4 ജനുവരി 2008 (UTC)

സംഗ്രഹം വായിച്ചാല്‍ മനസിലാവുന്നില്ലെന്ന അനൂപന്റെ വാദത്തോട് യോജിക്കാന്‍ സാധിക്കുന്നില്ല.. --Vssun 04:54, 4 ജനുവരി 2008 (UTC)

[തിരുത്തുക] തെളിവ്

മന്‍‌ജിത്ത് ഞാന്‍ റഫറന്‍സ് വേണമെന്ന് ആവശ്യപ്പെട്ട സ്ഥലത്ത് നിന്ന് {{തെളിവ്}} നീക്കിയതായി കണ്ടു. അതിന്‌ വിശദീകരണമെന്നോണം ആര്ക്കും സംശയം ഇല്ല എന്നാണ്‌ മന്‍‌ജിത്ത് പറയുന്നത്. സാഹിത്യവുമായി അടുത്തിടപെഴകാത്തവര്‍ക്കുണ്ടാകാവുന്ന സംശയം ആണ്‌. സ്വാഭാവികമായും എനിക്കുമുണ്ടായി. ഷേക്സ്പിയറേയും മറ്റുമേ ഞാന്‍ കേട്ടിട്ടുള്ളൂ. പില്‍ഗിംസ് പ്രോഗ്രസ് ആദ്യമായാണ്‌ കാണുന്നുന്നതും കേള്‍ക്കുന്നതും. എളുപ്പം നല്‍കാവുന്ന ഒരു റഫറന്‍സ്, എല്ലാവര്‍ക്കും അറിയാം എന്ന പേരില്‍ മായ്ച്ചത് ശരിയല്ല. ഇവിടെയുള്‍ല എത്ര പേര്‍ക്കതറിയാം എന്നത് ആദ്യം ചോദിക്കട്ടേ. --ചള്ളിയാന്‍ ♫ ♫ 02:33, 5 ജനുവരി 2008 (UTC)

പില്‌ഗ്രിംസ് പ്രോഗ്രസ് എന്തുകൊണ്ട് മികച്ച സാഹിത്യസൃഷ്ടികളിലൊന്നായി ഗണിക്കപ്പെടുന്നു എന്നു മനസിലാക്കാന് ലേഖനം മുഴുവന് ഒന്നു വായിച്ചാലും മതി. ജോണ് ബന്യന് മൂട്ടത്തുവര്ക്കിയോളം വരുമോ എന്നോ പില്‌ഗ്രിംസ് പ്രോഗ്രസ് മാടപ്രാവുകളെക്കാള് കേള്വികേട്ടതാണോ എന്നോ ആര്ക്കെങ്കിലും സംശയമുദിച്ചാല് കുറ്റം‌പറയാനൊക്കില്ല. പക്ഷേ, നമ്മുടെ അജ്ഞതയ്ക്കനുസരിച്ച് എല്ലായിടത്തും തെളിവു ഫലകം ചേര്ക്കാന് ഓരോരുത്തരും തീരുമാനിച്ചാല് വിക്കിയില് പിന്നെ അതിനേ സ്ഥലമുണ്ടാകാനിടയുള്ളൂ. --മന്‍‌ജിത് കൈനി 06:09, 5 ജനുവരി 2008 (UTC)

മറ്റുള്ളവര്‍ക്ക് വിവരം നല്‍കാനാണ്‌ വിക്കി എന്നാണ്‌ ഞാന്‍ കരുതുന്നത്. തെളിവ് ചോദിക്കുന്നത് ന്യായമായ കാര്യമാണെങ്കില്‍ അത് നിരാകരിക്കേണ്ട ആവശ്യമുണ്ടെന്ന് വിക്കിയിലെ നയങ്ങള്‍ പറയുന്നുണ്ടോ എന്നറിയില്ല. മുട്ടത്ത് വര്‍ക്കിയെപോലും അറിയാത്ത് നിരവധി മലയാളികള്‍ ഉണ്ട് കേരളത്തില്‍ എന്ന് മനസ്സിലാക്കുന്നതും അവര്‍ക്കുകൂടിയുള്ളതാണ്‌ വിക്കി എന്ന് ഓര്‍ക്കുന്നതും നല്ലത്. വായിക്കാനെത്തുന്നവന്റെ നിലവാരം അളന്ന് ലേഖനം എഴുതാന്‍ ആര്‍ക്കും മനസ്സിലാവില്ല തന്നെ.

നമ്മുടെ അജ്ഞതക്കനുസരിച്ചെല്ല തെളിവ് ഫലകം ചേര്‍ക്കുന്നത് കൂട്ടുകാരാ.. മറിച്ച് ശരിയല്ല എന്ന് തോന്നുന്ന വരികളിലാണ്‌ അത് ചേര്‍ക്കുന്നത്. ജോര്‍ജ്ജുകുട്ടി അതിന്‌ തെളിവ് തന്നു അത് ഞാന്‍ ചേര്‍ത്തിട്ടുണ്ട്. ലേഖനം വായിച്ച് മാത്രം അതന്റ്റെ ആധികാരികത ഉറപ്പാക്കുന്ന വിദ്യ ആദ്യമായിട്ടാണ്‌ കേള്‍ക്കുന്നത്. പിന്നെ നേരിട്ടുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരമായി സാമാന്യവല്‍ക്കരിച്ച് തത്വം പറയണമെന്നില്ല. --ചള്ളിയാന്‍ ♫ ♫ 06:24, 5 ജനുവരി 2008 (UTC)

അനാവശ്യമായി ഒരു ലേഖനം മോശപ്പെട്ടതാണെന്ന് കാട്ടാനായി തെളിവു ചേര്ക്കുന്നതിനെ കുറിച്ചാണ്‌ മഞിത്ത്ജീ പറഞ്ഞത് എന്ന് വ്യക്തമാണ്‌. ഒരു ലേഖനത്തിലെ നിര്ദ്ദോഷകരമായ വാക്യങ്ങള് -പലതും സാമാന്യബുദ്ധിയുപയോഗിച്ച് കണ്ടുപിടിക്കാവുന്നതും- അവയില് തെളിവ് ചോദിക്കുന്നതിനെ കുറിച്ചാണ്‌ മന്‌ജിത്ത്ജീ പറഞ്ഞത് എന്ന് മാത്രം മനസ്സിലാക്കിയാല് മാതി എന്നെന്റെ അഭിപ്രായം. "എളുപ്പം നല്‍കാവുന്ന ഒരു റഫറന്‍സ്, എല്ലാവര്‍ക്കും അറിയാം എന്ന പേരില്‍ മായ്ച്ചത് ശരിയല്ല." എന്നാണല്ലോ താങ്കള് തന്നെ പറഞ്ഞത് അതിനര്ത്ഥം താങ്കള്ക്ക് അതിന്റെ സുലഭതയെ കുറിച്ച് ബോധ്യമുണ്ടെന്നല്ലേ--പ്രവീണ്‍:സംവാദം‍ 06:56, 5 ജനുവരി 2008 (UTC)

അനാവശ്യമായി ഞാനും ആവശ്യമായി മന്‍‌ജിത്തും.. എന്താ വിവേചനത്തിനു പിന്നില്‍ എന്ന് മനസ്സിലാവുന്നില്ല. കേരളത്തിലെ നല്ലശതമാനം (അന്യജാതിക്കാര്‍- കൃസ്ത്യാനികള്‍ടെ കാര്യം അറിയില്ല) പേരും കേട്ടിരിക്കാന്‍ സാദ്ധ്യതയില്ലാത്ത പേരാണ്‌ ജോണ്‍ ബന്യന്‍ എന്ന് എനിക്ക് ഉറപ്പുണ്ട്. (ഇന്ന് എനിക്ക് വന്ന പേഷ്യന്റ്സിന്റെ*കൃസ്ത്യാനികള്‍) 11 പേര്‍ടെ അടുത്ത് ചോദിച്ചപ്പോള് എല്ലാവരും കൈമലര്‍ത്തി) താങ്കള്‍ക്കും ഉണ്ടായിരിക്കാം ആ സംശയം. അമേരിക്കയിലുള്ളവര്‍ ഒരുപക്ഷേ ദൈനദിന ജീവിതത്തിനിടക്ക് കേള്‍ക്കുന്ന പദമായിരിക്കാം അത്. പക്ഷേ ഞാന്‍ ആദ്യമായിട്ട് കേള്‍ക്കുകയാണ്‌ അത്. ഞാന്‍ റഫറന്‍സ് ചോദിച്ചിരിക്കും
റഫറന്‍സ് ചേര്‍ക്കാന്‍ ആ ലേഖനം എഴുതിയ ആള്‍ക്ക് കൂടുതല്‍ എളുപ്പമായിരിക്കും, ജോര്‍ജ്ജുകുട്ടി അത് ചെയ്യുകയും ചെയ്തു. അത് ചേര്‍ത്താല്‍ ലേഖനം നന്നാവുകയേ ഉള്ളൂ, പൊട്ടയാവില്ല.
ആവശ്യഅനാവശ്യങ്ങള്‍ എങ്ങനെയാണ്‌ തീരുമാനിക്കേണ്ടതെന്ന് വിക്കിയിലുണ്ടെങ്കില്‍ അത് കൂട്ടുകാരന്‍ കാണിച്ചു തന്നാല്‍ ഉപകാരമായിരുന്നു. --ചള്ളിയാന്‍ ♫ ♫ 07:51, 5 ജനുവരി 2008 (UTC)

പിന്നെ ദോഷകരവും നിര്‍ദോഷകരവും എന്നൊരു വ്യത്യാസം വരികള്‍ക്കുണ്ടാവുന്നത് എങങനെയെന്നും മനസ്സിലാവുന്നില്ല. ഞാനും ഒരു പ്രബന്ധം എഴുതിയ ആളാണ്‌. സംശയം ഉള്ള ഓരോ വരികള്‍ക്കും റഫറന്‍സ് വെക്കാതെ എന്നെ എന്റെ പ്രൊഫസ്സര്‍ അത് പൂര്‍ത്തിയാക്കാന്‍ സമ്മതിച്ചിട്ടില്ല. വിക്കിയിലെ നയങ്ങള്‍ കുറേ പരിഭാഷപ്പെടുത്തിയ ആളല്ലേ അങ്ങനെയൊരു വര്‍ഗീകരണം എവിടെയാണ്‌ കണ്ടിട്ടുള്ളത്?—ഈ തിരുത്തല്‍ നടത്തിയത്: Challiyan (സംവാദംസേവനങ്ങള്‍) .

നിഷ്പക്ഷമായി ഒരു ലേഖനം കാണാന് കഴിയുമെങ്കില് മാത്രമേ ഇത്തരം സമ്വാദങ്ങള് തുടര്ന്നിട്ടു കാര്യമുള്ളു. ഇല്ലാതെ ഒരു കാര്യത്തിനു മറുപടിയായി ലോക കാര്യം മുഴുവന് പറഞ്ഞാല് എന്താണ്‌ ചെയ്യുക. ജോണ് ബന്യന് എന്ന് ഏതായാലും ഞാന് മുമ്പേ കേട്ടിട്ടുണ്ട്. --പ്രവീണ്‍:സംവാദം‍ 10:10, 5 ജനുവരി 2008 (UTC)
ആശയവിനിമയം


aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -