പമ്മന്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മലയാളത്തിലെ സാഹിത്യകാരനാണ് പമ്മന്. അല്പം ലൈംഗീകത കലര്‍ന്ന സാഹിത്യത്തിന് പ്രശസ്തനാണ് പമ്മന്. ആര്.പി. മേനോന് എന്നാണ് യഥാര്‍ത്ഥ പേര്.
[തിരുത്തുക] ജീവിതരേഖ
1920 ഫെബ്രുവരി 2-നു കൊല്ലത്ത് പ്ലാമൂട്ടില്‍ ജനിച്ചു. അച്ഛന്: കെ. രാമന് മേനോന്. അമ്മ: മാധവിക്കുട്ടി അമ്മ. കൊല്ലം ഗവ. ഇംഗ്ലീഷ് ഹൈസ്കൂള്‍, മദ്രാസ് ഗവ. ടെക്നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. ഇംഗ്ലണ്ടില്‍ നിന്ന് എഞ്ജിനിയറിംഗില് ഡിപ്ലോമ നേടി. കുറച്ചുകാലം റോയല്‍ ഇന്ത്യന്‍ നേവിയില്‍ ജോലിനോക്കി. 1946 മുതല്‍ 1980 വരെ പശ്ചിമ റെയില്‍വേയില്‍ ഉദ്യോഗസ്ഥനായിരുന്നു. റെയില്‍വേ ഡെപ്യൂട്ടി ചീഫ് മെക്കാനിക്കല്‍ എഞ്ജിനിയര്‍ ആയി ആണ് ഉദ്യോഗത്തില്‍ നിന്നും പിരിഞ്ഞത്.
30-ഓളം നോവലുകളും അഞ്ചു ചെറുകഥാസമാഹാരങ്ങളും 4 നാടകങ്ങളും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. അടിമകള്‍, ചട്ടക്കാരി, അമ്മിണി അമ്മാവന്, മിസ്സി എന്നീ നോവലുകള്‍ സിനിമയായി. സ്വപ്നാടനം എന്ന ചിത്രത്തിന് തിരക്കഥ എഴുതിയിട്ടുണ്ട്. ഭാര്യ: കമലാ മേനോന്.
2007 ജൂണ്‍ 3-നു തിരുവനന്തപുരം വെള്ളായണിക്കടുത്ത് ഊക്കോട് എന്ന സ്ഥലത്തുവെച്ച് അന്തരിച്ചു. 87 വയസ്സായിരുന്നു.
[തിരുത്തുക] കൃതികള്‍
- ഭ്രാന്ത്
- അടിമകള്‍
- ചട്ടക്കാരി
- അമ്മിണി അമ്മാവന്
- മിസ്സി
- തമ്പുരാട്ടി
- വികൃതികള്‍ കുസൃതികള്‍
- നെരിപ്പോട്
- ഒരുമ്പെട്ടവള്‍