See also ebooksgratis.com: no banners, no cookies, totally FREE.

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
Privacy Policy Cookie Policy Terms and Conditions
നിക്കാഹ് - വിക്കിപീഡിയ

നിക്കാഹ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മുസ്ലിം സമുദായത്തില്‍,ആണും പെണ്ണും വിവാഹ ഉടമ്പടിയില്‍ ഏര്‍പ്പെടുന്നതിനെയാണ് നിക്കാഹ് എന്നു പറയുന്നത്. ഇത് വിവാഹം ഉറപ്പിച്ചാല്‍ കല്ല്യാണ ചടങ്ങുകളില്‍ ആദ്യത്തെതും ഏറ്റവും മുഖ്യമായ ചടങ്ങാണ്.

നിക്കാഹ്
നിക്കാഹ്

ഉള്ളടക്കം

[തിരുത്തുക] നിക്കാഹിന്‍റെ രൂപം

സാധാരണ നിക്കാഹ് പള്ളികളില്‍ വെച്ചാണ് നടക്കുന്നത്. വിവാഹ സുദിനത്തില് വധുവിന്‍റെ വീട്ടില്‍ വെച്ചും നടക്കാറുണ്ട്. ചിലര്‍ കല്യാണത്തിന്‍റെ വര്‍ഷങ്ങള്‍ക്കുമുന്‍പും നിക്കാഹ് നടത്തിയിടാറുണ്ട്. നിക്കാഹ് കഴിയുന്നതോടെ ഔദ്യോഗികമായി പുരുഷനും സ്ത്രീയും ഭാര്യ ഭര്‍ത്താക്കന്മാരായി മാറുന്നു. പക്ഷെ കേരളത്തില്‍ കല്യാണ ദിവസം വിവാഹ സദ്യ കഴിഞ്ഞു പെണ്ണിനെ കൂട്ടികൊണ്ടു വന്നിട്ടെ ഒരുമിച്ചുള്ള ജീവിതം ആരംഭിക്കുന്നത്. നിക്കാഹിന്‍റെ സമയത്ത് വരന്‍റെ ഭാഗത്ത് നിന്ന് വരനോ അല്ലെങ്കില്‍ വരന്‍ അധികാരപ്പെടുത്തിയ ആരെങ്കിലുമാണ് സംഭവസ്ഥലത്ത് ഉണ്ടാവേണ്ടത്. മൂന്നു സാക്ഷികളും വേണം. വധുവിന്‍റെ ഭാഗത്തുനിന്നു വധുവിന്‍റെ രക്ഷിതാവും ഉണ്ടാവണം. മധ്യത്തില്‍ ആ നാട്ടിലെ പള്ളിയിലെ ഖത്തീബ് ഉണ്ടാവും. നിക്കാഹിന്‍റെ സമയത്ത് പുരുഷന്‍ സ്ത്രീക്ക് മഹര്‍ (വിവാഹ മൂല്യം) നല്‍കല്‍ നിര്‍ബന്ധമാകുന്നു. നിക്കാഹിന്‍റെ അല്പം മുന്‍പ് അവസാനമായി ഒരു പ്രാവശ്യം കൂടി പെണ്ണിനോട് സമ്മതം ചോദിക്കുന്നതാണ്. വിവാഹ മൂല്യം എന്തുമാവാം. നിക്കാഹ് ചെയ്യുമ്പോള്‍ വരന്‍ രക്ഷിതാവിന്‍റെ കൈപിടിച്ച് പ്രതിജ്ഞ പറയുന്നു. ശേഷം വിവാഹം മഹല്ലില്‍ രേഖപ്പെടുത്തിവെക്കുന്നു. ഇതിനുശേഷം വരന്‍ ഒരു പ്രസംഗം നടത്തുന്നു. എങ്കിലും സാധാരണ ഖത്തിബ് ആണ് പ്രതിജ്ഞ ചൊല്ലികൊടുക്കന്നതും പ്രസംഗം നടത്തുന്നതും.

[തിരുത്തുക] നിയമങ്ങള്‍

സ്വന്തം ബന്ധത്തിലെയോ മുലകുടി ബന്ധത്തില്‍ പെട്ടവരെയോ നിക്കാഹ് ചെയ്യാന്‍ പാടില്ല. ഒരു പെണ്ണിനെ സംരക്ഷിക്കാന്‍ കഴിവില്ലാത്തവന്‍ നിക്കാഹ് ചെയ്യാന്‍ പാടില്ല. ഒന്നില്‍ കൂടുതല്‍ ഭാര്യാമാരുമായി നീതി പുലര്‍ത്താന്‍ കഴിയുന്നില്ലെങ്കില്‍ ഒന്നില്‍ കൂടുതല്‍ വിവാഹം കഴിക്കാന്‍ പാടില്ല. ഒരാള്‍ക്ക് ഒരെ സമയം നാലില്‍ കൂടുതല്‍ വിവാഹം ചെയ്യാന്‍ പാടില്ല.

[തിരുത്തുക] നിക്കാഹ് ബന്ധം വിലക്കപ്പെട്ടവര്‍

[തിരുത്തുക] കുടുംബ ബന്ധം മൂലം (പാരമ്പര്യ ബന്ധം വഴി)

  1. മാതാക്കള്‍: മാതാവിലൂടെയും പിതാവിലൂടെയും ഉള്ള മാതാക്കളും ആ ശ്രേണികളിലെ എല്ലാ മാതാക്കളും (മാതാമഹികള്‍).
  2. മകള്‍: മകന്റെയോ മകളുടെയോ മകളും. അതെത്ര തന്നെ കീഴപോട്ട് പോയാലും ഒരു പോലെ പാടില്ലാത്തതാണ്.
  3. സഹോദരിമാര്‍: മാതാവും പിതാവുമൊത്ത സഹോദരിയും മാതാവിലൂടെ മാത്രമോ പിതാവിലൂടെ മാത്രമോ ഉള്ള സഹോദരിയും ഒരുപോലെയാണ്.
  4. അമ്മായിമാര്‍: പിതാവിലൂടെയോ മാതാവിലൂടെയോ രണ്ടാളിലൂടെയും കൂടിയോ ഉള്ളവര്‍ ഇക്കാര്യത്തില്‍ സമമാണ്.
  5. മാതൃസഹോദരി: മാതാവിലൂടെയോ പിതാവിലൂടെയോ രണ്ടാളിലൂടെയും കൂടിയോ ഉള്ളവര്‍ ഇക്കാര്യത്തില്‍ സമമാണ്.
  6. സഹോദര പുത്രിമാര്‍.
  7. സഹോദരീ പുത്രിമാര്‍.

[തിരുത്തുക] വിവാഹ ബനധത്തിലൂടെ നിഷിദ്ധമാകുന്നവര്‍

  1. ഭാര്യാമാതാവ്: അത് പോലെ ഭാര്യയുടെ മാതാമഹി, ഭാര്യയുടെ പിതാമഹി, ഇവര്‍ എത്ര മേല്‍േപ്പോട്ട് പോയലും ശരി.
  2. ലൈംഗിക ബനധത്തിലേര്‍പ്പെട്ട ഭാര്യയുടെ മകള്‍: ഇതില്‍ ആണ്‍ മക്കളുടെ പെണ്‍മക്കളും പെണ്‍മക്കളുടെ പെണ്‍മക്കളും സമമാണ്. അവര്‍ എത്ര താഴോട്ട വന്നാലും.
  3. മകന്റെ ഭാര്യ, അത് പോലെ മകന്റെ മകന്റെ ഭാര്യയും മകളുടെ മകന്റെ ഭാര്യയും. അവര്‍ എത്ര താഴോട്ട വന്നാലും.
  4. പിതാവിന്റെ ഭാര്യ: അവര്‍ തമ്മില്‍ ലൈംഗിക ബന്ധം ഉണ്ടായിട്ടില്ലെങ്കിലും.

[തിരുത്തുക] മുലകുടി ബന്ധത്തിലൂടെ നിഷിദ്ധമാകുന്നവര്‍

  1. മുലകൊടുത്ത സത്രീ (മാതാവിനെപ്പോ‍ലെ)
  2. മുലകൊടുത്ത സത്രീയുടെ മാതാവ് (മാതാമഹിയെപ്പോ‍ലെ)
  3. മുലകൊടുത്തവളുടെ ഭര്‍ത്താവിന്റെ മാതാവ് (പിതാമഹിയെപ്പോ‍ലെ)
  4. മുലയൂട്ടിയവളുടെ സഹോദരി. (മാതൃസഹോദരിയെപ്പോ‍ലെ)
  5. മുലയൂട്ടിയവളുടെ ഭര്‍തൃസഹോദരി (അമ്മായിയെപ്പോ‍ലെ)
  6. മുലയൂട്ടിയവളുടെ മക്കളുടെ പെണ്‍മക്കള്‍ (സഹോദരസഹോദരീ പുത്രിമാരെപ്പോ‍ലെ)
  7. സഹോദരിമാര്‍ അവര്‍ മുലകുടി മുഖേനയുള്ള മാതാവും പിതാവും ഒത്തവരായാലും മാതാവോ പിതാവോ ആരെങ്കിലും ഒരാള്‍ ഒത്തവരായാലും സ്വന്തം മാതാപിതാക്കളില്‍ നിന്നുള്ള സഹോദരികളെപ്പോ‍ലെ തന്നെ.
ആശയവിനിമയം


aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -