വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങള്‍/21-04-2008
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കാപ്സിക്കം എന്ന സ്പീഷിസില്‍ ഉള്‍പ്പെടുന്ന സുഗന്ധദ്രവ്യചെടിയാണ് മുളക്. ചെടിയില്‍ ഉണ്ടാവുന്ന ഫലത്തേയും മുളക് എന്ന് തന്നെയാണ് വിളിക്കുന്നത്. ക്രിസ്തുവിന് മുന്‍പ് 7500 വര്‍ഷങ്ങള്‍ക്ക് മുന്നേ തന്നെ മുളക് വളര്‍ത്തിയിരുന്നു എന്ന് കരുതപ്പെടുന്നു. മുളക് വര്‍ഗ്ഗത്തിലെ ചില മുളകുകള്‍ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ക്ക് എരിവ് ഉണ്ടാക്കുന്നതിനും, മരുന്നിനും ഉപയോഗിക്കാറുണ്ട്. പല ഭാഗങ്ങളില്‍ മുളകിന് പല പേരാണുള്ളത്. മലബാറില്‍ ഇതിന് പറങ്കി എന്നും പറയാറുണ്ട്.
ഉണക്കാനിട്ടിരിക്കുന്ന മുളകാണ് ചിത്രത്തില്‍.
ഛായാഗ്രഹണം: അഭിഷേക്