See also ebooksgratis.com: no banners, no cookies, totally FREE.

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
Privacy Policy Cookie Policy Terms and Conditions
തിരുവല്ല ശ്രീവല്ലഭമഹാക്ഷേത്രം - വിക്കിപീഡിയ

തിരുവല്ല ശ്രീവല്ലഭമഹാക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ക്രി മു 59ആം ആണ്ടില്‍[1] നിര്‍മ്മിച്ചു എന്നു വിലയിരുത്തപ്പെടുന്ന ഈ ക്ഷേത്രം കേരളത്തിലെ പഴക്കം കൊണ്ടും, വിസ്തീര്‍ണ്ണം കൊണ്ടും വലിയ ആരാധനാലയങ്ങളില്‍ ഒന്നാണ്‌.

ഉള്ളടക്കം

[തിരുത്തുക] ഐതിഹ്യം

ബ്രാഹ്മണരുടെ കുടിയേറ്റാരംഭത്തില്‍ തിരുവല്ലയിലെ ഒരു പ്രധാന ബ്രാഹ്മണഗൃഹമായിരുന്നു ശങ്കരമംഗലത്ത്‌ മഠം. അവിടുത്തെ കുടുംബനാഥയായിരുന്ന ശ്രീദേവി അന്തര്‍ജ്ജനം, മഹാവിഷ്ണുവിനെ പ്രീതിപ്പെടുത്തുന്നതിന്‌ ഏകാദശി വ്രതം നോറ്റിരുന്നത്രെ. ഇതേ സമയം, ബ്രാഹ്മണകുടിയേറ്റത്തെ എതിര്‍ത്തിരുന്ന ആദിവര്‍ഗ്ഗ പരമ്പരയിലെ ഗോത്ര തലവനായിരുന്ന തുകലനുമായി(വിശ്വാസികള്‍ക്ക്‌ തുകലാസുരന്‍) ബ്രാഹ്മണര്‍ ചെറുതല്ലാത്ത ഏറ്റുമുട്ടലുകള്‍ നടത്തിയിരുന്നത്രെ. "തുകലനും ബ്രാഹ്മണരും തമ്മില്‍ ഉണ്ടായതായി പറയപ്പെടുന്ന സംഘട്ടനങ്ങള്‍ രണ്ട്‌ വ്യത്യസ്ത ജനതകളുടെ പ്രത്യയശാസ്ത്രപരമായ അഭ്പ്രായഭിന്നത മാത്രമായിരുന്നിരിക്കണം."[1] തുകലന്‍, വിഷ്ണുഭക്തയായിരുന്ന ശ്രീദേവി അന്തര്‍ജ്ജനത്തിന്റെ വൃതം മുടക്കും എന്ന ഘട്ടത്തില്‍ വിഷ്ണു ഒരു ബ്രാഹ്മണ ബാലന്റെ രൂപത്തില്‍ പ്രത്യക്ഷപ്പെട്ട്‌ തുകലനെ നിഗ്രഹിച്ചു എന്നും, തന്റെ ആയുധമായ സുദര്‍ശന ചക്രം അവിടെ പ്രതിഷ്ഠിക്കുകയും ചെയ്തുവത്രെ. ഇത്‌ ക്രി മു 1998-ല്‍ ആണെന്നു കരുതുന്നു.[1] പിന്നീട്‌ ക്രി മു 59 ല്‍ വിഷ്ണു പ്രതിഷ്ഠയും നടന്നു[അവലംബം ചേര്‍ക്കേണ്ടതുണ്ട്].

[തിരുത്തുക] ക്ഷേത്രം

ഈ ക്ഷേത്രം ഇന്നു കാണുന്നതു പോലെ നിര്‍മ്മിക്കപ്പെട്ടത്‌ ക്രി മു 59 ല്‍ ചേര ചക്രവര്‍ത്തിമാരാലാണ്‌‍‍ എന്ന് അനുമാനിക്കാം[അവലംബം ചേര്‍ക്കേണ്ടതുണ്ട്]. 1915-ല്‍ ക്ഷേത്രത്തിനുള്ളിലുണ്ടായിരുന്ന കൂത്തമ്പലത്തിന്റെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്ന അവസരത്തില്‍ ലഭിച്ച പാലി ലിപിയിലെഴുതിയ ശാസനത്തില്‍ ഇതിനെക്കുറിച്ച് പരാമര്ശം ഉണ്ട്. [1]

ക്ഷേത്ര മതിലിനുള്ളിലെ വിസ്‌തൃതി എട്ട്‌ ഏക്കര്‍ മുപ്പത്‌ സെന്റ്‌ ആണ്‌. ക്ഷേത്രമതിലിനു പുറത്തുള്ള ക്ഷേത്രക്കുളത്തിന്‌ രണ്ട്‌ ഏക്കറോളം വിസ്താരമുണ്ട്‌. ചെങ്കല്ലില്‍ തീര്‍ത്ത ഭീമാകാരമായ ഒരു കോട്ടയാണ്‌ ഈ ക്ഷേത്രത്തിന്റെ ചുറ്റുമതില്‍. ഇതിന്റെ ഒരു വശത്തിന്‌ 562 അടി നീളവും, പന്ത്രണ്ട്‌ അടി ഉയരവും ഉണ്ട്. തറ നിരപ്പില്‍ നാലടി ഒരിഞ്ച്‌ വണ്ണമുള്ള ഈ മതിലിന്റെ അസ്ഥിവാരം രണ്ടേകാല്‍ അടി താഴ്ച്ചയില്‍ ഏഴ്‌ അടി മൂന്ന് ഇഞ്ച്‌ വണ്ണമുണ്ട്‌. മതിലിന്റെ മദ്ധ്യഭാഗത്തായി നാലു വശത്തും ദാരുവില്‍ നിര്‍മ്മിച്ച ഇരുനില ഗോപുരങ്ങളുണ്ട്‌.

ക്ഷേത്രത്തിനുള്ളില്‍ കിഴക്കു വശത്താണ്‌ ക്രി മു 57 ല്‍ [1] നിര്‍മ്മിച്ച ഗരുഡമാടത്തറ. ഇത്‌ അറുപത്തിയഞ്ച്‌ അടി നീളവും രണ്ടടി വ്യാസവുമുള്ള ഒറ്റക്കല്‍ തൂണാണ്‌. (ഇതിന്റെ ഒരറ്റം ഭൂഗര്‍ഭ ജലവിതാനത്തില്‍ മുട്ടി നില്‍ക്കുന്നു എന്ന് വിശ്വാസികള്‍ കരുതുന്നു) ഈ ധ്വജാഗ്രത്തില്‍ വിടര്‍ത്തിപ്പിടിച്ച പക്ഷങ്ങളും, മനുഷ്യ രൂപവും, മൂന്നടിയോളം ഉയരവുമുള്ള ഗരുഡന്റെ പഞ്ചലോഹവിഗ്രഹവുമുണ്ട് (ഇത് പെരുന്തച്ചന്‍ നിര്‍മ്മിച്ച‌താണെന്നാണ്‌ ഐതിഹ്യം).

കരിങ്കല്ലു കൊണ്ട്‌ പടുത്തുയര്‍ത്തിയ ഇവിടുത്തെ നാലമ്പലം നൂറ്റന്‍പത്‌ അടി സമചതുരമാണ്‌. ഇതിന്‌ പതിനൊന്ന് അടി വീതിയുണ്ട്‌. നലമ്പലത്തിന്റെ കിഴക്കുവശം ഇരുനിലകളോടു കൂടിയ ഗോപുരമാണ്‌. ഇത്‌ പഴയ കാലത്ത്‌ ഗ്രന്ഥപ്പുരകളായിരുന്നു. തെക്കു കിഴക്കായുണ്ടായിരുന്ന കൂത്തു പുരയുടെ അവശിഷ്ടങ്ങള്‍ 1915 ല്‍ നീക്കം ചെയ്യപ്പെട്ടു. നാലമ്പലത്തിന്റെ തെക്കുപടിഞ്ഞാറുള്ള മുറിയിലൂടെയാണ്‌ ഒരു ടെന്നീസ്‌ കോര്‍ട്ടിനോളം വലുപ്പമുള്ള ഇവിടുത്തെ ഭൂഗര്‍ഭ ഭണ്ഡാരത്തിലേക്കുള്ള വഴി. ഇത്‌ ആയിരം വര്‍ഷത്തോളമായി തുറന്നീട്ടില്ല.( രാമയ്യന്‍ ദളവ ഇത്‌ തുറന്ന്‌ വിലപിടിപ്പുള്ള എല്ലാ സാധനങ്ങളും തിരുവനന്തപുരത്തേക്കു കൊണ്ടു പോയി എന്നും പറയപ്പെടുന്നു.) നാലമ്പലത്തിന്റെ പടിഞ്ഞാറെ ഭിത്തില്‍ ഉള്‍വശത്തായി ഏതാനും ചുവര്‍ചിത്രങ്ങള്‍ ഉണ്ട്‌.

ഇവിടുത്തെ വൃത്താകൃതിയിലുള്ള കരിങ്കല്‍ ശ്രീകോവിലിന്‌ 160 അടി ചുറ്റളവുണ്ട്‌. മൂന്ന് ഭിത്തികള്‍ക്കുള്ളിലാണ്‌ ഗര്‍ഭ ഗൃഹം കിഴക്കോട്ട്‌ വിഷ്ണു പ്രതിഷ്ഠയും പടിഞ്ഞാറേയ്ക്ക്‌ സുദര്‍ശന പ്രതിഷ്ഠയുമാണ്‌. ശ്രീകോവിലിന്റെ പഴക്കം തിട്ടപ്പെടുത്തിയിട്ടില്ല.

കഥകളിയുടെ ആരംഭ കാലം മുതല്‍ തന്നെ ഈ ക്ഷേത്രത്തില്‍ കഥകളി പ്രദര്‍ശിപ്പിക്കുന്ന പതിവുണ്ടായിരുന്നു. പില്‍ക്കാലത്ത്‌ സവിശേഷപ്രാധാന്യവും, ഇപ്പോള്‍ പ്രധാന വഴിപാടുമാണ്‌ കഥകളി.

[തിരുത്തുക] അവലംബം

  1. ശ്രീവല്ലഭ മഹാക്ഷേത്രചരിത്രം. പി.ഉണ്ണികൃഷ്ണന്‍ നായര്‍
  2. തിരുവല്ലാ ഗ്രന്ഥവരി.പി.ഉണ്ണികൃഷ്ണന്‍ നായര്‍.
  3. ഐതിഹ്യമാല, കൊട്ടാരത്തില്‍ ശങ്കുണ്ണി.

[തിരുത്തുക] ആധാരസൂചിക

  1. 1.0 1.1 1.2 1.3 ശ്രീവല്ലഭ മഹാക്ഷേത്രചരിത്രം. പി.ഉണ്ണികൃഷ്ണന്‍ നായര്‍. (താളുകള്‍ യഥാക്രമം 215,194,145,215)

[തിരുത്തുക] കുറിപ്പുകള്‍

  •   ചേരമാന്‍ പടകടകലിഃ ചക്രഭൂല്പൂജ്യ
    രവിഃഹിമാംശൂപൂജ്യെയം ചന്ദ്രഃയോഗീനമ്യ
    'കുജഃധരണി പ്രിയ ബുധഃ സാനന്ത കാന്ത ഗുരുഃ

ക്ഷമം ധരിത്രി ശുക്രഃ സമര്‍ത്ഥരുദ്രമന്ദഃ
മുനിധി രൊനമ്യ സര്‍പ്പഃധനുര്‍ധരവാന്‍ കേതുഃ</r>


ഈ ശ്ലോകത്തിലെ കലിദിന സൂചനയ്ക്ക് ച=6,ര=2,മ=5,പ=1,ട=1,ക=1,ട=1 = 6251111 = 1111526 ആം ദിവസമെന്ന് സൂചന. ഇത് കലി വര്‍ഷം 3043 ഇടവമാസം 15ആം തീയ്യതിയാണ്. തുല്യമായ ക്രിസ്ത്വബ്ദം ക്രി മു 59ആം ആണ്ട് ആണ്.

ഈ ശ്ലോകത്തിലെ താല്പര്യം അനുസരിച്ച് ആ സമയത്തെ ഗ്രഹനില ഇപ്രകാരമാണ്.

ചക്രഭൂല്പൂജ്യ എന്ന ആദിത്യസ്ഫുടം ഇടവമാസം 15ആം തീയതിയെ സൂചിപ്പിക്കുന്നു.

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികള്‍

ആശയവിനിമയം


aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -