See also ebooksgratis.com: no banners, no cookies, totally FREE.

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
Privacy Policy Cookie Policy Terms and Conditions
ഡൗണി മരംകൊത്തി - വിക്കിപീഡിയ

ഡൗണി മരംകൊത്തി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

wikipedia:How to read a taxobox
How to read a taxobox
ഡൗണി മരംകൊത്തി
ആണ്‍‌കിളി
ആണ്‍‌കിളി
പരിപാലന സ്ഥിതി

ഒട്ടും ആശങ്കാജനകമല്ല
ശാസ്ത്രീയ വര്‍ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
വര്‍ഗ്ഗം: Aves
നിര: Piciformes
കുടുംബം: Picidae
ജനുസ്സ്‌: Picoides
വര്‍ഗ്ഗം: P. pubescens
ശാസ്ത്രീയനാമം
Picoides pubescens
(Linnaeus, 1766)

വടക്കേ അമേരിക്കയില്‍ കാണപ്പെടുന്ന മരംകൊത്തികളില്‍ ഏറ്റവും ചെറുതാണ് ഡൗണി മരംകൊത്തി. അതിശൈത്യമുള്ള കാനഡയുടെ വടക്കു ഭാഗങ്ങളിലും അത്യുഷ്ണമേഖലയായ തെക്കുപടിഞ്ഞാറന്‍ പ്രദേശങ്ങളിലുമൊഴികെ വടക്കേ അമേരിക്കന്‍ വന്‍‌കരയില്‍ എല്ലായിടത്തും ഇവകാണപ്പെടുന്നു.

ഉള്ളടക്കം

[തിരുത്തുക] നിറം

കറുപ്പിനുമേല്‍ വെളുത്തപുള്ളികളുള്ള ചിറകുകളും മുകള്‍ഭാഗവും വെളുത്ത കഴുത്തും ഉദരഭാഗവും. ആണ്‍‌കിളിയുടെ തലയുടെ പുറകിലായി കുറച്ചുഭാഗം ചുവപ്പായിരിക്കും. ആണ്‍‌കിളിയും പെണ്‍‌കിളിയും തമ്മിലുള്ള വ്യത്യാസവും ഇതുതന്നെ.

[തിരുത്തുക] ആവാസം

ഇരതേടുന്ന പെണ്‍‌കിളി
ഇരതേടുന്ന പെണ്‍‌കിളി

വനമ്പ്രദേശങ്ങളാണ് ഇവയുടെ പ്രധാനതാവളങ്ങള്‍. ഉണങ്ങിയതും കേടുവന്നതുമായ മരങ്ങളില്‍ പൊത്തുകളുണ്ടാക്കിയാണ് കൂടുക്കൂട്ടുന്നത്. ചെറുപ്രാണികളാണ് ഡൗണിമരംകൊത്തികളുടെ പ്രധാന ആഹാരം. ഉഷ്ണകാലങ്ങളില്‍ മരങ്ങളുടെ പുറംകവചങ്ങളിലുള്ള ചെറുജീവികളെ ഭക്ഷണമാക്കുന്നു. ശൈത്യകാലത്ത് മരങ്ങളില്‍ കൂടുതല്‍ ആഴത്തില്‍ പൊത്തുകളുണ്ടാക്കിയാണ് ഇരപിടുത്തം. മരങ്ങളുടെ ഏറ്റവും ഉയരംകൂടിയ ഭാഗങ്ങളിലുള്ള വ്യാസം കുറഞ്ഞ ശിഖരങ്ങളിലാണ് സാധാരണയായി ആണ്‍‌കിളികള്‍ ഇരതേടുന്നത്[1]. പെണ്‍‌കിളികളാകട്ടെ മധ്യഭാഗങ്ങളിലും താഴെയുമുള്ള വ്യാസം‌കൂടിയ ഭാഗങ്ങളിലും. മറ്റുപക്ഷികളെ തുരത്തിയോടിക്കാനാണ് ആണ്‍‌കിളികള്‍ ഉയര്‍ന്ന ശിഖരങ്ങളില്‍ ഇരതേടുന്നതെന്നു കരുതപ്പെടുന്നു.

[തിരുത്തുക] താരതമ്യം

ഹെയറി മരംകൊത്തി
ഹെയറി മരംകൊത്തി

വടക്കേ അമേരിക്കയില്‍തന്നെ കാണപ്പെടുന്ന ഹെയറി മരംകൊത്തികളുമായി വളരെയേറെ സാമ്യമുണ്ട് ഡൗണി മരംകൊത്തികള്‍ക്ക്. ശരീരത്തിന്റെ വലിപ്പം ഹെയറി മരംകൊത്തികള്‍ക്ക് അല്പം കൂടുതലാണ് എന്നതുമാത്രമാണ് ഏകവ്യത്യാസം. എന്നാല്‍ ഈ കിളികള്‍ തമ്മില്‍ വര്‍ഗ്ഗപരമായി ഒരു ബന്ധവുമില്ല. ജീവികളുടെ കേന്ദ്രീകൃത പരിണാമത്തിന് മികച്ചൊരു ഉദാഹരണമാണ് ഈ സാമ്യം[2].


[തിരുത്തുക] ആധാരസൂചിക

  1. http://identify.whatbird.com/obj/177/_/Downy_Woodpecker.aspx
  2. http://www.bioone.org/perlserv/?request=get-abstract&doi=10.1650%2F7858.1&ct=1
ആശയവിനിമയം
ഇതര ഭാഷകളില്‍


aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -