ഖുത്ബ് മിനാര്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചുടുകട്ടകൊണ്ട് നിര്‍മ്മിച്ച് ലോകത്തിലെ ഏറ്റവും ഉയരമേറിയ സ്തൂപമാണ് ഖുത്ബ് മിനാര്‍ (Qutub Minar) (ഹിന്ദി: क़ुतुब मीनार ഉര്‍ദ്ദു: قطب منار). ഇന്തോ-ഇസ്ലാമിക വാസ്തുശില്പ്പകലക്ക് ഒരു ഉത്തമോദാഹരണമാണ് ഈ മിനാര്‍. ദക്ഷിണദില്ലിയിലെ മെഹ്റോളിയിലെ ഖുത്ബ് സമുച്ചയത്തിലഅണ് മിനാര്‍ സ്ഥിതി ചെയ്യുന്നത്. യുനെസ്കോയുടെ ലോകപൈതൃകകേന്ദ്രങ്ങളുടെ പട്ടികയില്‍ ഖുത്ബ് മിനാറും ഉള്‍പ്പെട്ടിട്ടുണ്ട്.
72.5 മീറ്റര്‍ (237.8 അടി) ഉയരമുള്ള മിനാറിന്റെ മുകളിലേക്ക് കയറുന്നതിന് 399 പടികളുണ്ട്. അഞ്ചു നിലകളുള്ള മിനാറിന്റെ താഴെത്തട്ടിന്റെ വ്യാസം 14.3 മീറ്ററും മുകളിലെ നിലയുടെ വ്യാസം 2.75 മീറ്ററുമാണ്.
ഉള്ളടക്കം |
[തിരുത്തുക] നിര്‍മ്മാണം
1199-ല്‍ ദില്ലി സുല്‍ത്താനായിരുന്ന ഖുത്ബ്ദീന്‍ ഐബക് ആയിരുന്നു ഈ മിനാറിന്റെ ആദ്യ നില പണിതത്. സുല്‍ത്താന്‍ ഇല്‍ത്തുമിഷ്, 1229-ഓടെ മറ്റു നാലുനിലകള്‍ പണി പൂര്‍ത്തീകരിച്ചു[1].
ഇടിമിന്നല്‍ മൂലവും ഭൂകമ്പം മൂലവും മിനാറിന് പലപ്പോഴും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ദില്ലി സുല്‍ത്താന്മാരായിരുന്ന അലാവുദ്ദീന്‍ ഖില്‍ജി, മുഹമ്മദ് തുഗ്ലക്, ഫിറോസ് ഷാ തുഗ്ലക്, ഇബ്രാഹിം ലോധി എന്നിവരുടെ കാലത്ത് മിനാറിന്റെ കേടുപാടുകാള്‍ തീര്‍ത്തിട്ടുണ്ട്[1].
ഖുത്ബ്ദീന്‍ ഐബക് പണിത ആദ്യനിലയുടെ ചുമരില്‍ അറബിവാചകങ്ങള്‍ കൊത്തി വച്ചിട്ടുണ്ട്.
[തിരുത്തുക] സന്ദര്‍ശനം
1980-ല്‍ ഒരു വൈദ്യുതിത്തകരാറിനെത്തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് 25 കുട്ടികള്‍ മിനാറിനുള്ളില്‍ മരിച്ചതിനെത്തുടര്‍ന്ന് ഇപ്പോള്‍ മിനാറിനകത്തേക്ക് സന്ദര്‍ശകരെ പ്രവേശിപ്പിക്കുന്നില്ല. അതിനു മുന്‍പ് ഇവിടെ മിനാറിനു മുകളില്‍ നിന്നു ചാടി പല ആത്മഹത്യകളും നടന്നിട്ടുണ്ട്.