കൊച്ചുവേളി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന് 3 കിലോമീറ്റര്‍ ദൂരത്തില്‍ വടക്ക്-പടിഞ്ഞാറുള്ള ഒരു തീരപ്രദേശമാണ് കൊച്ചുവേളി. കേരളത്തിന്റെ വ്യവസായ ഭൂപടത്തില്‍ വര്‍ഷങ്ങള്‍ക്കു മുമ്പേ സ്ഥാനം പിടിച്ചിരുന്നു. പൊതുമേഖലാ സ്ഥാപനമായ ട്രാവന്‍കൂര്‍ ടൈറ്റാനിയം ഇവിടെയാണ്. ഈ തീരപ്രദേശത്തിന്റെ കിഴക്കുഭാഗത്തയാണ് കൊച്ചുവേളി റെയില്‍വേ സ്റ്റേഷന്. കൊച്ചുവേളിയെ, തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്റെ പ്രധാന സബ് സ്റ്റേഷനാക്കി മാറ്റാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു.