കെ.എം. മാണി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേരള സംസ്ഥാനത്തിലെ മുന്‍ മന്ത്രിയാണ് കെ.എം.മാണി. മുഴുവന്‍ പേര് കരിങ്കോഴക്കല്‍ മാണി മാണി. കേരള കോണ്‍ഗ്രസ്(എം) എന്ന പാര്‍ട്ടിയുടെ നേതാവാണ് ഇദ്ദേഹം. ഇദ്ദേഹം ഇപ്പോള്‍ പാലാ നിയോജകമണ്ഡലത്തെ കേരളാ നിയമസഭയില്‍ പ്രതിനിധീകരിക്കുന്നു. ഏറ്റവും കൂടുതല്‍ തവണ ഒരേ നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ച് തിരഞ്ഞെടുക്കപ്പെട്ടതിന്റെയും ഏറ്റവും കൂടുതല്‍ കാലം മന്ത്രിസ്ഥാനം വഹിച്ചതിന്റെയും റീക്കോര്ഡുകള് ഇദ്ദേഹത്തിന്റേതാണ്. ഏറ്റവും കൂടുതല്‍ കാലം നിയമവകുപ്പും (16.5 വര്‍ഷം) ധനവകുപ്പും(6.25 വര്‍ഷം) കൈകാര്യം ചെയ്തത് ഇദ്ദേഹമാണ്.