കുത്തബ് ഷാഹി രാജവംശം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ദക്ഷിണേഷ്യയുടെ ചരിത്രം ഇന്ത്യയുടെ ചരിത്രം |
|||||
---|---|---|---|---|---|
ശിലാ യുഗം | 70,000–3300 ക്രി.മു. | ||||
. മേര്‍ഘര്‍ സംസ്കാരം | 7000–3300 ക്രി.മു. | ||||
സിന്ധു നദീതട സംസ്കാരം | 3300–1700 ക്രി.മു. | ||||
ഹരപ്പന്‍ ശ്മശാന സംസ്കാരം | 1700–1300 ക്രി.മു. | ||||
വൈദിക കാലഘട്ടം | 1500–500 ക്രി.മു. | ||||
. ലോഹ യുഗ സാമ്രാജ്യങ്ങള്‍ | 1200–700 ക്രി.മു. | ||||
മഹാജനപദങ്ങള്‍ | 700–300 ക്രി.മു. | ||||
മഗധ സാമ്രാജ്യം | 684–26 ക്രി.മു. | ||||
. മൗര്യ സാമ്രാജ്യം | 321–184 ക്രി.മു. | ||||
ഇടക്കാല സാമ്രാജ്യങ്ങള്‍ | 230 ക്രി.മു.–1279 ക്രി.വ. | ||||
. ശതവാഹനസാമ്രാജ്യം | 230 ക്രി.മു.C–199 ക്രി.വ. | ||||
. കുഷാണ സാമ്രാജ്യം | 60–240 ക്രി.വ. | ||||
. ഗുപ്ത സാമ്രാജ്യം | 240–550 ക്രി.വ. | ||||
. പാല സാമ്രാജ്യം | 750–1174 ക്രി.വ. | ||||
. ചോള സാമ്രാജ്യം | 848–1279 ക്രി.വ. | ||||
മുസ്ലീം ഭരണകാലഘട്ടം | 1206–1596 ക്രി.വ. | ||||
. ദില്ലി സുല്‍ത്താനത്ത് | 1206–1526 ക്രി.വ. | ||||
. ഡെക്കാന്‍ സുല്‍ത്താനത്ത് | 1490–1596 ക്രി.വ. | ||||
ഹൊയ്സാല സാമ്രാജ്യം | 1040–1346 ക്രി.വ. | ||||
കാകാത്യ സാമ്രാജ്യം | 1083–1323 ക്രി.വ. | ||||
വിജയനഗര സാമ്രാജ്യം | 1336–1565 ക്രി.വ. | ||||
മുഗള്‍ സാമ്രാജ്യം | 1526–1707 ക്രി.വ. | ||||
മറാത്താ സാമ്രാജ്യം | 1674–1818 ക്രി.വ. | ||||
കൊളോനിയല്‍ കാലഘട്ടം | 1757–1947 ക്രി.വ. | ||||
ആധുനിക ഇന്ത്യ | ക്രി.വ. 1947 മുതല്‍ | ||||
ദേശീയ ചരിത്രങ്ങള്‍ ബംഗ്ലാദേശ് · ഭൂട്ടാന് · ഇന്ത്യ മാലിദ്വീപുകള്‍ · നേപ്പാള്‍ · പാക്കിസ്ഥാന് · ശ്രീലങ്ക |
|||||
പ്രാദേശിക ചരിത്രം ആസ്സാം · ബംഗാള്‍ · പാക്കിസ്ഥാനി പ്രദേശങ്ങള്‍ · പഞ്ചാബ് സിന്ധ് · ദക്ഷിണേന്ത്യ · തമിഴ്നാട് · ടിബറ്റ് . കേരളം |
|||||
പ്രത്യേക ചരിത്രങ്ങള്‍ സാമ്രാജ്യങ്ങള്‍ · ധനതത്വശാസ്ത്രം · ഇന്ഡോളജി · ഭാഷ · സാഹിത്യം സമുദ്രയാനങ്ങള്‍ · യുദ്ധങ്ങള്‍ · ശാസ്ത്ര സാങ്കേതികം · നാഴികക്കല്ലുകള്‍ |
|||||
|
തെക്കേ ഇന്ത്യയിലെ ഗോല്‍ക്കൊണ്ട രാജ്യം ഭരിച്ചിരുന്ന രാജാക്കന്മാരുടെ വംശമാണ് കുത്തബ് ഷാഹി രാജവംശം. ഈ രാജവംശത്തിലെ അംഗങ്ങള്‍ കുത്തബ് ഷാഹികള്‍ എന്ന് അറിയപ്പെട്ടു.. ഇവര്‍ ഷിയ മുസ്ലീങ്ങള്‍ ആയിരുന്നു.
[തിരുത്തുക] ചരിത്രം
ഈ സാമ്രാജ്യത്തിന്റെ സ്ഥാപകന്‍ ഖിലി കുത്തബ് മുള്ക് ആയിരുന്നു. 16-ആം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഖിലി ഏതാനും സുഹൃത്തുക്കളും ബന്ധുക്കളുമൊത്ത് ദില്ലിയിലേക്ക് താമസം മാറി. പിന്നീട് ഖിലി തെക്ക് ഡെക്കാനിലേക്ക് താമസം മാറി. ഇവിടെ ബാഹ്മണിയിലെ ആയിരുന്ന മൊഹമ്മദ് ഷായെ ഖിലി സേവിച്ചു. ഗോല്‍ക്കൊണ്ട പിടിച്ചടക്കിയ ഖിലി 1518-ല്‍ തെലങ്കാന പ്രദേശത്തിന്റെ ഗവര്‍ണര്‍ ആയി. ബാഹ്മണി രാജ്യം അഞ്ച് ഡെക്കാന്‍ സുല്‍ത്താനേറ്റുകള്‍ ആയി പിരിഞ്ഞപ്പോള്‍ ഖിലി ബാഹ്മണി രാജ്യത്തില്‍ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. “കുത്തബ് ഷാ” എന്ന പദവി സ്വീകരിച്ച് ഖിലി ഗോല്‍ക്കൊണ്ടയിലെ കുത്തബ് ഷാഹി രാജവംശം സ്ഥാപിച്ചു.