See also ebooksgratis.com: no banners, no cookies, totally FREE.

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
Privacy Policy Cookie Policy Terms and Conditions
കവിയൂര്‍ (പത്തനംതിട്ട) - വിക്കിപീഡിയ

കവിയൂര്‍ (പത്തനംതിട്ട)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പത്തനംതിട്ട ജില്ലയില്‍ മണിമലയാറിന്റെ കരയില്‍ ഉള്ള ഒരു ഗ്രാമമാണ് കവിയൂര്‍ (English : Kaviyoor). പത്തനംതിട്ട ജില്ലയിലെ തിരുവല്ല, കോട്ടയം ജില്ലയിലെ ചങ്ങനാശേരി എന്നിവയാണു സമീപമുള്ള പട്ടണങ്ങള്‍. ജനങ്ങള്‍ അധികവും ഹിന്ദു, ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍ പെടുന്നു.


[തിരുത്തുക] പ്രധാന സൂചികകള്‍

(2001ലെ കണക്കെടുപ്പുപ്രകാരം)

  • വിസ്തീര്‍ണം: 12.67 ചതുരശ്രകിലൊമീറ്റര്‍
  • ജനസംഖ്യ: 16,311
  • ജനസാന്ദ്രത: 1287/ചതുരശ്രകിലൊമീറ്റര്‍
  • സാക്ഷരതാനിരക്ക്‌: 96.35 ശതമാനം (പുരുഷന്മാര്‍ 97.67 ശതമാനം, സ്ത്രീകള്‍ 95.09 ശതമാനം)


[തിരുത്തുക] പ്രാദേശീകഭരണം

കവിയൂര്‍ ഗ്രാമപഞ്ചായത്ത്‌, കവിയൂര്‍ പി. ഒ, കേരളം.

[തിരുത്തുക] കാണാനുള്ള സ്ഥലങ്ങള്‍

കേരളത്തിലെ പുരാതന ശിവക്ഷേത്രങ്ങളില്‍ ഒന്നായ തൃക്കവിയൂര്‍ മഹാദേവക്ഷേത്രം, തിരുവല്ല - കോഴഞ്ചേരി/പത്തനംതിട്ട റോഡില്‍നിന്നും അല്‍പം അകലെ സ്ഥിതിചെയ്യുന്നു. പത്താംനൂറ്റാണ്ടില്‍ നിര്‍മിച്ചു എന്നു കരുതുന്ന ഈ ക്ഷേത്രത്തില്‍ സമര്‍പ്പിച്ചിരുന്ന കാഴ്ചകളെപ്പറ്റി ക്രിസ്തുവര്‍ഷം 950-ലെ കവിയൂര്‍ ശാസനങ്ങളില്‍ പ്രതിപാദിച്ചിരിക്കുന്നു. പക്ഷെ ഇവിടുത്തെ മനോഹരമായ ദാരുശില്‍പങ്ങള്‍ പതിനേഴാംനൂറ്റാണ്ടില്‍ നിര്‍മിച്ചവയാണു എന്നാണു പൊതുവേയുളളവിശ്വാസം. ക്ഷേത്രോത്സവം എല്ലാ ഡിസംബര്‍-ജനുവരി മാസങ്ങളില്‍ നടത്തിവരുന്നു.


മഹാദേവക്ഷേത്രത്തിനു വടക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്ന തൃക്കക്കുടി ഗുഹാക്ഷേത്രം ഒരുപ്രധാന വിനോദസഞ്ചാരആകര്‍ഷണം ആണു. പാറ തുരന്നുണ്ടാക്കിയിരിക്കുന്ന ഈ ക്ഷേത്രം പതിനെട്ടാംനൂറ്റാണ്ടില്‍ നിര്‍മിച്ചതാണെന്നുകരുതുന്നു. പല്ലവ ശില്‍പചാതിരിയോടു സാമ്യത പുലര്‍ത്തുന്ന ഈ ക്ഷേത്രത്തിലെ കൊത്തുപണികള്‍ കേരളത്തിലെ ആദ്യ കരിങ്കല്‍ശില്‍പങ്ങളില്‍ പെടും.

ആശയവിനിമയം
ഇതര ഭാഷകളില്‍


aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -