See also ebooksgratis.com: no banners, no cookies, totally FREE.

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
Privacy Policy Cookie Policy Terms and Conditions
ഔറംഗസേബ് - വിക്കിപീഡിയ

ഔറംഗസേബ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഔറംഗസേബ്
അല്‍ സുല്‍ത്താന്‍ അല്‍ ആസം വാല്‍ ഖഖ്വാന്‍ അല്‍ മുകറാം അബ്ദുള്‍ മുസാഫ്ഫര്‍ മുഹിയുദ്ദീന്‍ മുഹമ്മദ് ഔറംഗസേബ് ബഹാദൂര്‍ ആലംഗീര്‍ I, ബാദ്ഷാ ഗാസി
ഔറംഗസേബ്
Reign 1658 - 1707
Full name അബു മുസാഫ്ഫര്‍ മുഹിയുദ്ദീന്‍ മുഹമ്മദ് ഔറംഗസേബ് ആലംഗീര്‍
Born 1618 നവംബര്‍ 3
Birthplace ദഹോദ്
Died മാര്‍ച്ച് 03 1707 (aged 88)
Place of death അഹ്മദ് നഗര്‍
Buried Valley of Saints
Predecessor ഷാ ജഹാന്‍
Successor ബഹാദൂര്‍ ഷാ ഒന്നാമന്‍
Wives നവാബ് രാജ് ഭായ് ബീഗം
ദില്‍‌രാസ് ബാനോ ബീഗം
ഹീരാഭായ് സൈനബാദി മഹല്‍
ഔറംഗബാദി മഹല്‍
ഉദൈപൂരി മഹല്‍
Issue (w. Dilras Bano Begam)
Zeb-un-Nissa, Zinat-un-Nissa, Muhammad Azam Shah, Mehr-un-Nissa, Muhammad Akbar,
(w. Nawab Raj Bai Begum)
Sultan Muhammad, Bahadur Shah I, Badr-un-Nissa,
(w. Aurangabadi Mahal)
Zabdat-un-Nissa,
(w. Udaipuri Mahal)
Muhammad Kam Baksh,
Dynasty തിമൂറിദ്
Father ഷാ ജഹാന്‍
Mother മുംതാജ് മഹല്‍

ആറാമത്തെ മുഗള്‍ ചക്രവര്‍ത്തിയാണ്‌ ഔറംഗസേബ് (പേര്‍ഷ്യന്‍: اورنگ‌زیب )(യഥാര്‍ത്ഥ പേര്‌:അബു മുസാഫ്ഫര്‍ മുഹിയുദ്ദീന്‍ മുഹമ്മദ് ഔറംഗസേബ് ആലംഗീര്‍)(സ്ഥാനപ്പേര്‌:അല്‍ സുല്‍ത്താന്‍ അല്‍ ആസം വാല്‍ ഖഖ്വാന്‍ അല്‍ മുകറാം അബ്ദുള്‍ മുസാഫ്ഫര്‍ മുഹിയുദ്ദീന്‍ മുഹമ്മദ് ഔറംഗസേബ് ബഹാദൂര്‍ ആലംഗീര്‍ I, ബാദ്ഷാ ഗാസി) (ജീവിതകാലം: 1618 നവംബര്‍ 3 - 1707 മാര്‍ച്ച് 3). 1658 മുതല്‍ അദ്ദേഹത്തിന്റെ മരണം വരെ മുഗള്‍ സാമ്രാജ്യത്തിന്റെ ചക്രവര്‍ത്തിയായിരുന്നു. ബാബര്‍, ഹുമയൂണ്‍, അക്ബര്‍, ജഹാംഗീര്‍, ഷാ ജഹാന്‍ എന്നിവരാണ്‌ ഔറംഗസേബിന്റെ മുന്‍‌ഗാമികള്‍.

ഉള്ളടക്കം

[തിരുത്തുക] അധികാരത്തിലേക്ക്

പിതാവായ ചക്രവര്‍ത്തി ഷാ ജഹാനില്‍ നിന്ന് അധികാരം പിടിച്ചെടുത്താണ്‌ ഔറംഗസേബ് അധികാരത്തിലേറിയത്. ഈ അട്ടിമറിയില്‍ ദാരാ ഷുക്കൊഹ് അടക്കമുള്ള തന്റെ മൂന്നു സഹോദരങ്ങളേയും ഔറംഗസേബ് വകവരുത്തി. ഷാ ജഹാനെ ആഗ്രയിലെ കോട്ടയില്‍ ശിഷ്ടകാലം മുഴുവന്‍ തടവിലാക്കി[1].

[തിരുത്തുക] സൈനികനീക്കങ്ങള്‍

ഔറംഗസേബിന്റെ കാലത്ത് 1663-ല്‍ വടക്കു കിഴക്കുള്ള അഹോമുകളെ പരാജയപ്പെടുത്തിയെങ്കിലും 1680-ല്‍ അവര്‍ ശക്തിപ്രാപിച്ച് തിരിച്ചടിച്ചു. വടക്ക് പടിഞ്ഞാറ് യൂസഫ് സായ്ക്കും സിഖുകള്‍ക്കുമെതിരെയുള്ള ആക്രമണങ്ങള്‍ താല്‍ക്കാലികമായി ഫലം കണ്ടു[1] മാര്‍‌വാഡിലെ രാത്തോഡ് രജപുത്രരുടെ ആന്തരിക രാഷ്ട്രീയകാര്യങ്ങളിലും പിന്തുടര്‍ച്ചാവകാളങ്ങളിലും മുഗളരുടെ ഇടപെടല്‍ അവരെ മുഗളര്‍ക്കെതിരെത്തിരിച്ചു[1].

മറാഠ നേതാവ് ശിവജിക്കെതിരെയുള്ള നീക്കങ്ങള്‍ ആദ്യം വിജയം കണ്ടു. സഖ്യസംഭാഷണത്തിനു വന്ന ശിവജിയെ ഔറംഗസേബ് ആഗ്ര കോട്ടയില്‍ തടവിലാക്കി. തടവറയില്‍ നിന്നും രക്ഷപ്പെട്ട ശിവജി സ്വാതന്ത്ര്യം പ്രഖ്യാപിച്ച് മുഗളര്‍ക്കെതിരെയുള്ള പോരാട്ടം തുടര്‍ന്നു[1].

രാജകുമാരന്‍ അക്ബര്‍ ഔറംഗസേബിനെതിരെ തിരിയുകയും അതിന്‌ മറാഠയില്‍ നിന്നും ഡെക്കാന്‍ സുല്‍ത്താനേറ്റില്‍ നിന്നും പിന്തുണ ലഭിക്കുകയും ചെയ്തു. ഒടുവില്‍ ഔറംഗസേബിന്‌ ഇറാനിലെ സഫാവിദുകളോടെ സഹായം തേടേണ്ടി വന്നു[1]. അക്ബറുടെ ഈ നടപടിക്കു ശേഷം ഔറംഗസേബ് ഡെക്കാന്‍ സുല്‍ത്താനേറ്റിലേക്ക് സൈന്യത്തെ അയച്ചു. 1685-ല്‍ ബീജാപ്പൂരും, 1687-ല്‍ ഗോല്‍ക്കൊണ്ടയും പിടിച്ചടക്കി. 1698 മുതല്‍ ഔറംഗസേബ് നേരിട്ടായിരുന്നു ഡെക്കാനില്‍ ഗറില്ലാ മുറയില്‍ ആക്രമണം നടത്തിയിരുന്ന മറാഠകള്‍ക്കെതിരെ പടനയിച്ചിരുന്നത്[1].

ഉത്തരേന്ത്യയില്‍ സിഖുകള്‍, ജാട്ടുകള്‍, സത്നാമികള്‍ എന്നിവരില്‍ നിന്നും വടക്കു കിഴക്ക് അഹോമുകളില്‍ നിന്നും എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നു.

[തിരുത്തുക] അന്ത്യം

ഔറംഗസേബിന്റെ മരണം അദ്ദേഹത്തിന്റെ പുത്രന്മാര്‍ തമ്മിലുള്ള അവകാശത്തര്‍ക്കത്തില്‍ കലാശിച്ചു.

[തിരുത്തുക] ആധാരസൂചിക

  1. 1.0 1.1 1.2 1.3 1.4 1.5 Social Science, Our Pasts-II, NCERT Text Book in History for Class VII, Chapter 4, The Mughal Empire, Page 45-59, ISBN 817450724
ആശയവിനിമയം


aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -