എസ്.ഐ.ഒ.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സ്റ്റുഡന്റ്സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ഓഫ് ഇന്ത്യ എന്നതിന്റെ ചുരുക്കരൂപം. ജമാഅത്തെ ഇസ്‌ലാമിയുടെ വിദ്യാര്‍ത്ഥി പ്രസ്ഥാനമാണിത്. 1982 ഒക്‍ടോബര്‍ 19-ന് വിദ്യാര്‍ത്ഥി-യുവജന പ്രസ്ഥാനമായാണ് എസ്. ഐ. ഒ.രൂപമെടുത്തത്. പിന്നീട്, കേരളത്തില്‍ ജമാഅത്തെ ഇസ്‌ലാമിയുടെ യുവജനപ്രസ്ഥാനമായി സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് നിലവില്‍ വന്നതോടെ, എസ്. ഐ. ഒ. കേരളത്തില്‍ വിദ്യാര്‍ത്ഥിപ്രസ്ഥാനം മാത്രമായി മാറി.
ഉള്ളടക്കം |
[തിരുത്തുക] രൂപീകരണ പാശ്‌ചാത്തലം
ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമിയുമായി ആശയാഭിമുഖ്യം പുലര്‍ത്തുന്ന നിരവധി വിദ്യാര്‍ത്ഥികൂട്ടായ്‌മകള്‍ രാജ്യത്തിന്റെ പല ഭാഗങ്ങളിലായി ഉണ്ടായിരുന്നു. അടിയന്തിരാവസ്ഥയ്‌ക്ക് ശേഷം എല്ലാ സംഘടനകളെയും യോജിപ്പിച്ച് കൊണ്ട് ദേശീയതലത്തില്‍ ഒരു ഏക വിദ്യാര്‍ത്ഥിസംഘടന രൂപീകരിക്കാന്‍ 1981 ഫെബ്രുവരിയില്‍ കോഴിക്കോട് വെച്ച് ചേര്‍ന്ന ഒരു യോഗത്തില്‍ ജമാഅത്തെ ഇസ്‌ലാമിയുടെ മേല്‍നോട്ടത്തില്‍ ഒരു വിദ്യാര്‍ത്ഥി സംഘടന എന്ന ആശയം പൊതുവില്‍ അംഗീകരിക്കപ്പട്ടു. പക്ഷെ, ജമാഅത്തിന്റെ പരിപൂര്‍ണ്ണ നിയന്ത്രണം എന്ന ആശയത്തോട് സിമി വിയോജിച്ചു. 1982 ഒക്‍ടോബര്‍ 19-ന് സിമി ഒഴികെയുള്ള പല ഇസ്ലാമിക വിദ്യാര്‍ത്ഥി സംഘടനകളെയും ലയിപ്പിച്ച് ജമാഅത്തെ ഇസ്ലാമിയുടെ കീഴില്‍ എസ്.ഐ.ഒ നിലവില്‍ വരുന്നു.
[തിരുത്തുക] പോരാട്ടങ്ങള്‍
മലബാറിലെ വിദ്യാഭ്യാസപ്രശ്നങ്ങള്‍ എസ് ഐ ഒ ഉന്നയിച്ചിട്ടുണ്ട്.
[തിരുത്തുക] മാധ്യമങ്ങള്‍
1986-ല്‍ യുവസരണി എന്ന പേരില്‍ മാസിക പുറത്തിറക്കി.1996-ല്‍ പ്രസിദ്ധീകരണം നിര്‍ത്തി.ദിശ എന്ന പേരില് വാര്‍ത്താ ബുള്ളറ്റിന് പുറത്തിറക്കുന്നു.
ഔദ്യോഗിക വെബ്-സൈറ്റ് *എസ്.ഐ.ഒ വെബ് സൈറ്റ്
[തിരുത്തുക] സിമിയുമായുള്ള ബന്ധം
1977-ല്‍ സിമി രൂപീകരിച്ചത് മുതല്‍ ആശയപരമായി ജമാഅത്തെ ഇസ്ലാമിയുടെ നിലപാടുകളുമായി അടുത്ത് നിന്നിരുന്നു. എങ്കിലും,സിമി ജമാഅത്തിന്റെ വിദ്യാര്‍ത്ഥിസംഘടനയായിരുന്നില്ല. ഇത് കാരണം വരുന്ന അകല്‍ച്ചയും അസ്വാരസ്യങ്ങളും ഒഴിവാക്കാന്‍, ജമാഅത്തിന്റെ പരിപൂര്‍ണ്ണ രക്ഷാധികാരത്തില്‍ വരാന്‍ സിമിയുമായി ഒരു പാട് ചര്‍ച്ചകള്‍ നടത്തി. ഒരേ ആശയമുള്ള മറ്റൊരു വിദ്യാര്‍ത്ഥി സംഘടനയുടെ രൂപീകരണം ഒഴിവാക്കാനായിരുന്നു ഇത്. പക്ഷെ, ജമാഅത്തിന്റെ രക്ഷാധികാരത്തിനു കീഴില്‍ എന്ന നിലപാടിനോട് സിമിക്ക് യോജിക്കാന്‍ കഴിഞ്ഞില്ല. എസ്.ഐ.ഒ. രൂപീകരണത്തിന് ശേഷം സിമിയില്‍ നിന്നും ഒട്ടേറെ പേര്‍ എസ്.ഐ.ഒ.-വിലേക്ക് കടന്നു വന്നു. ഇന്ത്യന്‍ സമൂഹത്തില്‍ പാലിക്കേണ്ട പ്രവര്‍ത്തനരീതി മറന്ന്, സാമുദായികവികാരം സിമിയുടെ മുദ്രാവാക്യങ്ങളിലും പ്രചാരണമാര്‍ഗങ്ങളിലും കടന്നു വരാന്‍ തുടങ്ങി. ഇത് സിമിയെ ജമാഅത്തെ ഇസ്ലാമിയില്‍ നിന്നും അകറ്റി.
[തിരുത്തുക] അവലംബം
2004-ല്‍ എസ്.ഐ.ഒ കേരള സോണ്‍ പുറത്തിറക്കിയ അടയാളം എന്ന സുവനീര്‍.