See also ebooksgratis.com: no banners, no cookies, totally FREE.

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
Privacy Policy Cookie Policy Terms and Conditions
സഹായം:എഴുത്ത് - വിക്കിപീഡിയ

സഹായം:എഴുത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


മലയാളം യൂണികോഡിലുള്ള വിവരങ്ങള്‍ മാത്രമേ മലയാളം വിക്കിപീഡിയ ശേഖരിക്കുന്നുള്ളു. മറ്റ് ഭാഷകളോ മറ്റ് ലിപിരൂപങ്ങളോ വിക്കിപീഡിയയില്‍ ശേഖരിച്ച് വെയ്ക്കില്ല. മലയാളം യൂണികോഡില്‍ എങ്ങിനെ എഴുതാം എന്ന് താഴെ കൊടുത്തിരിക്കുന്നു.


വിക്കിപീഡിയയില്‍ മലയാളത്തില്‍ ലേഖനങ്ങള്‍ എഴുതുന്നതിന്‌ യൂണികോഡ് ഫോറം നിര്‍ദ്ദേശിച്ചിരിക്കുന്ന എന്‍‌കോഡിങ് രീതിയില്‍ മലയാളം ഉപയോഗിക്കുന്ന ഏത് സോഫ്റ്റ്‌വെയറും ഉപയോഗിക്കാവുന്നതാണു്. വിക്കിപീഡിയയില്‍ ലേഖനങ്ങള്‍ താഴെ പറയുന്ന നാലു രീതിയില്‍ ടൈപ്പ് ചെയ്യാവുന്നതാണ്.

  • മലയാളം വിക്കിപീഡിയയില്‍ ഇന്റഗ്രേറ്റ് ചെയ്തിരിക്കുന്ന ഇന്‍ബില്‍റ്റ് ടൂള്‍ ഉപയോഗിച്ച് വേറെ ഒരു ബാഹ്യ ഉപകരണങ്ങളുടേയും സഹായമില്ലാതെ മലയാളം ടൈപ്പ് ചെയ്യാവുന്നതാണ്. ഇടതു ഭാഗത്ത് സൈഡ് ബാറില്‍ തിരയുക എന്ന ഭാഗത്ത് കൊടുത്തിരിക്കുന്ന മലയാളത്തിലെഴുതുക എന്നതിനു തൊട്ടടുത്തുള്ള ചെക്ക് ബോക്സ് സെലക്ട് ചെയ്താല്‍ നിങ്ങള്‍ക്ക് എവിടേയും മലയാളത്തില്‍ ടൈപ്പ് ചെയ്യാം.
  • ഏതെങ്കിലും ടെക്സ്റ്റ് എഡിറ്ററില്‍ ലേഖനം തയ്യാറാക്കി, വിക്കിപീഡിയയില്‍ പേസ്റ്റ് ചെയ്തു് ആവശ്യമുള്ള “വിക്കി” ഫോര്‍മാറ്റുകള്‍ ക്രമപ്പെടുത്തി ലേഖനം പ്രസിദ്ധപ്പെടുത്താം. ഉദാഹരണം: വരമൊഴി.
  • നിങ്ങള്‍ വിക്കിപീഡിയ വായിക്കുവാന്‍ ഉപയോഗിക്കുന്ന ബ്രൌസറിലേക്ക് നേരിട്ട് മലയാളം എഴുതുവാന്‍ സൌകര്യം തരുന്ന ഐ.എം.ഇ. (Input Method Editor) എന്ന വിഭാഗത്തില്‍ പെടുന്ന സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചും ലേഖങ്ങള്‍ എഴുതുവാനും, എഡിറ്റ് ചെയ്യുവാനും സാധിക്കുന്നതാണു്. ഉദാ: കീമാന്‍
  • മിക്കവാറും എല്ലാ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലും ഉള്ള ഇന്‍സ്ക്രിപ്റ്റ് കീബോര്‍ഡ് ഉപയോഗിച്ചും മലയാളം ടൈപ്പു ചെയ്യാവുന്നതാണ്‌.

ഐ.എം.ഇ ഉള്‍പ്പെടെ മറ്റു് ഭാഷാഉപകരണങ്ങളില്‍ പ്രമുഖ സ്ഥാനം വഹിക്കുന്ന ലിപിമാറ്റസമ്പ്രദായത്തെക്കുറിച്ചും (ട്രാന്‍സ്‌ലിറ്ററേഷന്‍ ) ഉപഭോക്താക്കള്‍ക്ക് എളുപ്പം ലഭ്യമായിട്ടുള്ള സോഫ്റ്റ്‌വെയറുകളെ കുറിച്ചും ഈ ലേഖനം ചര്‍ച്ച ചെയ്യുന്നു.


ഉള്ളടക്കം

ലിപിമാറ്റം | Transliteration

വഴികാട്ടി (Help)
Read in Malayalam
അംഗമാവുക
മലയാളം എഴുതുവാന്‍
യുണികോഡ്‌ ഫോണ്ടുകള്‍
പരീക്ഷണങ്ങള്‍
സംവാദ സഹായി
യൂസര്‍ പേജ് സഹായി
കീഴ്‌വഴക്കങ്ങള്‍
വിക്കി ശൈലി
ലേഖനം തുടങ്ങുക
എഡിറ്റിങ് വഴികാട്ടി
അടിസ്ഥാന വിവരങ്ങള്‍
ചിട്ടവട്ടം
വിക്കി ലിങ്കുകള്‍
സചിത്രലേഖനങ്ങള്‍
ഫലകങ്ങള്‍
കാറ്റഗറികള്‍
മീഡിയ സഹായി

ലാറ്റിന്‍ ലിപി ഉപയോഗിച്ച്‌ ലാറ്റിനിതര ഭാഷകള്‍ എഴുതുന്ന രീതിയെ പൊതുവായി ലിപിമാറ്റസമ്പ്രദായം എന്ന് പറയുന്നു. എങ്കിലും ഈ ലേഖനത്തിന് പ്രസക്തമാകുന്ന വിധത്തില്‍ പറയുകയാണെങ്കില്‍, ഇംഗ്ലീഷ് കീബോര്‍ഡിലെ ചിഹ്നങ്ങളും അക്ഷരങ്ങളും ഉപയോഗിച്ച് ഇംഗ്ലീഷിതര ഭാഷ എഴുതുന്ന രീതിയെ ലിപിമാറ്റം എന്ന് ചുരുക്കിപ്പറയാം.

ഒരു ഉദാഹരണം, മൊഴി ട്രാന്‍സ്‌ലിറ്ററേഷന്‍ ഉപയോഗിച്ചുള്ളത്:

  • kaakka --> കാക്ക
  • hr^dayam --> ഹൃദയം
  • santhAnagOpAlam --> സന്താനഗോപാലം
  • prathyayaSaasthram --> പ്രത്യയശാസ്ത്രം
  • rathham --> രഥം
  • manaHpoorvam --> മനഃപൂര്‍വം
  • kashTam- കഷ്ടം
  • kushTham - കുഷ്ഠം
ചില അക്ഷരങ്ങള്‍ മനഃപൂര്‍വം ഇംഗ്ലീഷ് വലിയ അക്ഷരങ്ങളില്‍ എഴുതിയിരിക്കുന്നത് ശ്രദ്ധിക്കുക.

ഇനി ഉപഭോക്താക്കള്‍ക്ക് എളുപ്പം ഉപയോഗിക്കുവാന്‍ കഴിഞ്ഞേക്കാവുന്ന ചില ലിപിമാറ്റ രീതികളെ കുറിച്ച് പറയാം. ഇംഗ്ലീഷ് കീബോര്‍ഡിലെ അക്ഷരങ്ങള്‍ ലിപിമാറ്റം ചെയ്യപ്പെടേണ്ട ഭാഷയിലെ അക്ഷരങ്ങളുമായി എങ്ങിനെ ബന്ധപ്പെടുത്തിയിരിക്കുന്നു എന്നതടിസ്ഥാനമാക്കി നമുക്ക് ലഭ്യമായ ലിപിമാറ്റസമ്പ്രദയങ്ങളെ പലതായി തരം തിരിക്കാം.

മൊഴി കീ മാപ്പിങ്ങ്
മൊഴി കീ മാപ്പിങ്ങ്

മൊഴി ലിപിമാറ്റം

വരമൊഴി എഡിറ്ററില്‍ ഉപയോഗിച്ചിരിക്കുന്ന ലിപിമാറ്റ സമ്പ്രദായം മലയാളം അക്ഷരങ്ങളെ ലാറ്റിന്‍ ലിപിയില്‍ എങ്ങിനെ വിന്യസിച്ചിരിക്കുന്നു എന്നതറിയുവാന്‍ ഈ ലിങ്ക് ശ്രദ്ധിക്കുക: വരമൊഴി ലിപിമാറ്റ പരാമര്‍ശം

സ്വരസൂചക ലിപിമാറ്റം ‍| Phonetic transliteration

ഏതെങ്കിലും സംസാരഭാഷയെ എപ്രകാരം ഇംഗ്ലീഷ് അക്ഷരമാലകൊണ്ട് എഴുതിക്കാണിക്കുന്നുവോ അപ്രകാരം എഴുതി ലിപിമാറ്റം സാധിച്ചെടുക്കുന്നതാണ് സ്വരസൂചക ലിപിമാറ്റം (ഫൊണറ്റിക് ട്രാന്‍സ്‌ലിറ്ററേഷന്‍). പലപ്പോഴും വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് വേണ്ടി തയ്യാറാക്കപ്പെടുന്ന ഇത്തരം സമ്പ്രദായങ്ങള്‍ക്ക് തമ്മില്‍ പ്രകടമായ ചേര്‍ച്ചക്കുറവ് ദൃശ്യമാകാറുണ്ട്.

ടെക്‌സ്റ്റ് എഡിറ്റര്‍

വരമൊഴി

മൊഴി ലിപിമാറ്റ സമ്പ്രദായം ഉപയോഗിച്ച് മലയാളം എഴുതുവാനും, ടെക്സ്റ്റ് സേവ് ചെയ്ത് എഡിറ്റ് ചെയ്യുവാനും സഹായിക്കുന്ന ഒരു സോഫ്റ്റ്‌വെയര്‍ ആണു് വരമൊഴി എഡിറ്റര്‍. ഗ്നു ലൈസന്‍സ് അധിഷ്ഠിതമായ ഈ സോഫ്റ്റ്‌വെയര്‍ http://varamozhi.sourceforge.net എന്ന വെബ് വിലാസത്തില്‍ സൗജന്യമായി ലഭ്യമാണ്‌.

ടൈപ്പിങ് ഉപകരണങ്ങള്‍ | ഐ.എം.ഇ

ഒരു ടെക്സ്റ്റ് എഡിറ്ററിന്റെ സഹായം കൂടാതെ നേരിട്ട് വെബ്‌സൈറ്റുകളിലേക്ക് ടൈപ്പ് ചെയ്യുവാന്‍ സഹായിക്കുന്ന ഉപകരണങ്ങളെയാണു് ഈ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതു്. ഇപ്രകാരം എഴുതിയ ടെക്സ്റ്റ് എഡിറ്റ് ചെയ്യുന്നതിനു് പ്രസ്തുത വെബ്‌സൈറ്റിലെ “ഡാറ്റാ സബ്മിഷന്‍ ഫോം” ഉപയോഗിക്കാവുന്നതാണ് (ഈ പേജിനു് മുകളില്‍ കാണുന്ന എഡിറ്റ് ഒപ്ഷന്‍ ക്ലിക്ക് ചെയ്താല്‍ നിങ്ങള്‍ കാണുന്ന ടെക്സ്റ്റ്‌ബോക്സും മറ്റ് അനുബന്ധ ടൂളുകളും ഇപ്രകാരമുള്ളവയാണു്)

വിവിധ ഓപ്പറേറ്റിങ് സിസ്റ്റമുകള്‍ക്കായി മലയാളത്തില്‍ ലഭ്യമായിരിക്കുന്ന ടൈപ്പിങ് ഉപകരണങ്ങള്‍, അവയോടുകൂടെ ലഭ്യമായിട്ടുള്ള കീബോര്‍ഡുകളുടെ വിശദാംശങ്ങളടക്കം താഴെ വിശദീകരിച്ചിരിക്കുന്നു. ആദ്യം വ്യത്യസ്ത കീബോര്‍ഡുകളെ കുറിച്ച്:

മലയാളം കീബോര്‍ഡുകള്‍

  • റെമിങ്ടണ്‍: മലയാളം റെമിങ്ടണ്‍ ടൈപ്പ്‌റൈറ്ററിനു് സമാനമായ കീബോര്‍ഡ് ലേഔട്ട്.
  • ഇന്‍സ്ക്രിപ്റ്റ്: മലയാളം ഇന്‍സ്ക്രിപ്റ്റ് ടൈപ്പിങ്ങിനു് സമാനമായ കീബോര്‍ഡ് ലേഔട്ട്.
  • ട്രാന്‍സ്‌ലിറ്ററേഷന്‍ ലാറ്റിന്‍ ലിപി ഉപയോഗിച്ചു് മലയാളം എഴുതുവാനുള്ള കീബോര്‍ഡ്.

ഓപ്പറേറ്റിങ് സിസ്റ്റം

മൈക്രൊസോഫ്റ്റ് വിന്‍ഡോസ്

  1. വിന്‍ഡോസ് എക്സ്.പി സര്‍വീസ്‌പാക്ക് എഡിഷന്‍ 2 - ലഭ്യമായിട്ടുള്ള കീബോര്‍ഡുകള്‍: ഇന്‍സ്ക്രിപ്റ്റ് കീബോര്‍ഡ്.
  2. ഭാഷാഇന്ത്യ.കോം സൈറ്റില്‍ ലഭ്യമായിട്ടുള്ള മലയാളം ഐ.എം.ഇ - ലഭ്യമായിട്ടുള്ള കീബോര്‍ഡുകള്‍: റെമിങ്ടണ്‍, ISO മലയാളം ട്രാന്‍സ്‌ലിറ്ററേഷന്‍.
  3. മൊഴി കീബോര്‍ഡ്‍ - ലഭ്യമായിട്ടുള്ള കീബോര്‍ഡുകള്‍: മൊഴി ട്രാന്‍സ്‌ലിറ്ററേഷന്‍.
  4. വാമൊഴി കീബോര്‍ഡ് - ലഭ്യമായിട്ടുള്ള കീബോര്‍ഡുകള്‍: മൊഴി ട്രാന്‍സ്‌ലിറ്ററേഷന്‍.
  5. തൂലിക2006 കീബോര്‍ഡുകള്‍ - മലയാളം ടൈപ്പ് റൈറ്റര്‍ കീബോര്‍ഡ് റെമിങ്ടണും കേരള സര്‍ക്കാര്‍ നിഷ്കര്‍ഷിക്കുന്ന ഇന്‍സ്ക്രിപ്റ്റ് കീബോര്‍ഡും.

ഗ്നു/ലിനക്സ്

  1. ഇന്‍സ്ക്രിപ്റ്റ് രീതി - മലയാളം ഇന്‍സ്ക്രിപ്റ്റ് കീബോര്‍ഡ്.
  2. സ്വനലേഖ മലയാളം നിവേശകരീതി - മലയാളം ഫൊണറ്റിക് നിവേശകരീതി
  3. മൊഴി ട്രാന്‍സ്‌ലിറ്ററേഷന്‍ കീബോര്‍ഡ്
  4. ലളിത

ആപ്പിള്‍ - ഓ.എസ്. ഏക്സ്

  1. ഇന്‍സ്ക്രിപ്റ്റ് കീബോര്‍ഡ്
  2. വരമൊഴി എഡിറ്റര്‍ ബൈനറി

മലയാളം യൂണികോഡ് ഫോണ്ടുകള്‍

മലയാളം ഭാഷാഉപകരണങ്ങള്‍ കൃത്യതയോടെ ഉപയോഗിക്കുന്നതിനും മലയാളം ലിപി വായിക്കുന്നതിനും ശരിയായ യൂണികോഡ് മലയാളം ഫോണ്ടുകള്‍ നിങ്ങളുടെ കമ്പ്യൂട്ടറില്‍ ഉണ്ടായിരിക്കേണ്ടതുണ്ട്. മിക്കവാറും എല്ലാ പ്രധാന ഓപ്പറേറ്റിങ് സിസ്റ്റമുകളും അവയുടെ പുതിയ പതിപ്പുകളില്‍ മലയാളം ഫോണ്ടുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും കുറേകൂടി മികവുള്ള ഫോണ്ടുകള്‍ സൌജന്യമായി ലഭ്യമാണു്.

ഈ ഫോണ്ടുകളെല്ലാം കണ്ടുനോക്കി ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ഈ പേജ് ഉപകരിക്കും.

ഫോണ്ടുകള്‍ വിന്യസിക്കുന്ന വിധം

  • മൈക്രൊസോഫ്റ്റ് വിന്‍‌ഡോസ് - വിന്‍ഡോസ് ഓപ്പറേറ്റിങ് സിസ്റ്റമുകളില്‍ ഫോണ്ടുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നത് താരതമ്യേനെ എളുപ്പമാണു്. ഡൌണ്‍ലോഡ് ചെയ്തെടുത്ത ഫോണ്ടുകള്‍ വിന്‍ഡോസിന്റെ Font folder ലേക്ക് നീക്കിയാല്‍ മാത്രം മതിയാകും. കൂടുതല്‍ വിവരങ്ങള്‍ക്ക് - വിക്കിപീഡിയ: സ്വാഗതം, നവാഗതരേ... എന്ന ലേഖനം കാണുക.
  • ഗ്നു/ലിനക്സ് - നോട്ടിലസിലോ കോണ്‍ക്വററിലോ fonts:/// എന്ന ഫോള്‍ഡറില്‍ പോയി ഫോണ്ട് ഫയല്‍ പേസ്റ്റ് ചെയ്യുക. ഫോണ്ട് ഉപയോഗിക്കുന്ന അപ്ലിക്കേഷനുകള്‍ റീസ്റ്റാര്‍ട്ട് ചെയ്യുക.
ആശയവിനിമയം


aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -