See also ebooksgratis.com: no banners, no cookies, totally FREE.

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
Privacy Policy Cookie Policy Terms and Conditions
ഇ.വി. കൃഷ്ണപിള്ള - വിക്കിപീഡിയ

ഇ.വി. കൃഷ്ണപിള്ള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലയാളത്തിലെ പ്രശസ്ത ഹാസ്യസാഹിത്യകാരനും പത്രാധിപരും നോവലിസ്റ്റും ചെറുകഥാകൃത്തും നാടകകൃത്തും ബാലസാഹിത്യകാരനുമായിരുന്നു ഇ.വി. കൃഷ്ണപിള്ള.

ഉള്ളടക്കം

[തിരുത്തുക] ജീവിതരേഖ

പത്തനംതിട്ട ജില്ലയില്‍ അടൂരിനു സമീപം കുന്നത്തൂര്‍ ഇഞ്ചക്കാട്ടു വീട്ടില്‍ 1894 സെപ്റ്റംബര്‍‍ 16-ന്‌ ജനിച്ചു. അച്ഛന്‍ അഭിഭാഷകനായിരുന്ന കുന്നത്തൂര്‍ പപ്പുപിള്ള. അമ്മ പുത്തന്‍‍വീട്ടില്‍ കല്യാണിയമ്മ.

പെരിങ്ങനാട്‌, വടക്കടത്തുകാവ്‌, തുമ്പമണ്‍, ആലപ്പുഴ എന്നിവിടങ്ങളില്‍ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. കോട്ടയം സി എം എസ്‌ കോളജില്‍ നിന്ന് ഇന്റര്‍മീഡിയറ്റ്‌, തിരുവനന്തപുരം മഹാരാജാസ്‌ കോളജില്‍ നിന്ന് ഒന്നാം റാങ്കോടെ ബി.എ.-യും ജയിച്ചതോടെ ഗവണ്‍മന്റ്‌ സെക്രട്ടേറിയേറ്റില്‍ ജോലിയില്‍ പ്രവേശിച്ചു.

1919 മേയ്‌ 25-ന്‌ സി.വി. രാമന്‍പിള്ളയുടെ മകള്‍ മഹേശ്വരിയമ്മയെ വിവാഹം കഴിച്ചു.

1921-ല്‍ അസി. തഹസില്‍ദാരായി നിയമിതനായി. 1922-ല്‍ സര്‍വ്വീസില്‍ നിന്ന് അവധിയെടുത്ത്‌ നിയമപഠനം ആരംഭിച്ചു. 1923-ല്‍ ബി.എല്‍. ജയിച്ച്‌ തിരുവനന്തപുരം ജില്ലാ കോടതിയില്‍ പ്രവര്‍ത്തനം തുടങ്ങി. 1924-ല്‍ പ്രവൃത്തി കൊല്ലത്തേക്കു മാറ്റി. കൊല്ലത്തു നിന്നും ഇറങ്ങിയിരുന്ന മലയാളിയുടെ പത്രാധിപത്യം ഏറ്റെടുത്തു. 1927-ല്‍ ചെന്നൈയില്‍ നടന്ന കോണ്‍ഗ്രസ്സ്‌ സമ്മേളനത്തില്‍ പങ്കെടുത്തു. അവിടെ നടന്ന നാട്ടുരാജ്യ പ്രജാസമ്മേളനത്തില്‍ തിരുവതാംകൂറിന്റെ പ്രതിനിധിയായി പ്രസംഗിച്ചു. 1931-ല്‍ കൊട്ടാരക്കര-കുന്നത്തൂര്‍ നിയോജകമണ്ഡലത്തില്‍ നിന്ന് തിരുവതാംകൂര്‍ നിയമനിര്‍മ്മാണ കൗണ്‍സിലിലേക്കും, 1932-ല്‍ പത്തനംതിട്ടയില്‍ നിന്ന് ശ്രീ മൂലം അസ്സമ്പ്ലിയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. 1933-ല്‍ ഹൈക്കോടതിയില്‍ പ്രവൃത്തി ആരംഭിച്ചു.

മലയാള മനോരമ ആഴ്ച്ചപ്പതിപ്പിന്റെ ആദ്യ പത്രാധിപര്‍ ഇ.വി. കൃഷ്ണപ്പിള്ളയായിരുന്നു. കഥാകൗമുദി, സേവിനി എന്നീ മാസികകളുടെയും പത്രാധിപരായിരുന്നിട്ടുണ്ട്‌.

പ്രശസ്ത നടന്മാരായിരുന്ന അടൂര്‍ ഭാസി, ചന്ദ്രാജി, മലയാള മനോരമ ആഴ്ച്ചപ്പതിപ്പിന്റെ പത്രാധിപര്‍ കെ. പത്മനാഭന്‍ നായര്‍, കെ. കൃഷ്ണന്‍ നായര്‍, ഓമനക്കുട്ടിഅമ്മ, രാജലക്ഷ്മിഅമ്മ എന്നിവരാണ്‌ മക്കള്‍.

മരണം 1938 മാര്‍ച്ച്‌ 30.

[തിരുത്തുക] കൃതികള്‍

[തിരുത്തുക] നോവല്‍

  • ബാഷ്പവര്‍ഷം
  • ആരുടെ കൈ
  • തോരാത്ത കണ്ണുനീര്‍

[തിരുത്തുക] ചെറുകഥ

  • കേളീസൗധം (നാലു ഭാഗങ്ങള്‍)

[തിരുത്തുക] ആത്മകഥ

  • ജീവിത സ്മരണകള്‍

[തിരുത്തുക] നാടകം, സാഹിത്യപ്രബന്ധങ്ങള്‍

  • സീതാലക്ഷ്മി
  • രാജാ കേശവദാസന്‍
  • കുറുപ്പിന്റെ ഡെയ്‌ലി
  • വിവാഹക്കമ്മട്ടം
  • ഇരവിക്കുട്ടിപിള്ള
  • രാമരാജാഭിഷേകം
  • ബി. എ മായാവി
  • പെണ്ണരശുനാട്‌
  • പ്രണയക്കമ്മീഷന്‍
  • കള്ളപ്രമാണം
  • തിലോത്തമ
  • വിസ്മൃതി
  • മായാമനുഷ്യന്‍.

[തിരുത്തുക] ഹാസ്യകൃതികള്‍

  • എം.എല്‍.സി. കഥകള്‍
  • കവിതക്കേസ്‌
  • പോലീസ്‌ രാമായണം
  • ഇ.വി. കഥകള്‍
  • ചിരിയും ചിന്തയും (രണ്ട്‌ ഭാഗങ്ങള്‍)
  • രസികന്‍ തൂലികാചിത്രങ്ങള്‍.

[തിരുത്തുക] ബാലസാഹിത്യകൃതികള്‍

പ്രധാന ലേഖനം: ബാലസാഹിത്യം
  • ഗുരുസമക്ഷം
  • ഭാസ്കരന്‍
  • ബാലലീല
  • ഗുണപാഠങ്ങള്‍
  • ശുഭചര്യ
  • സുഖജീവിതം

[തിരുത്തുക] അവലംബം

ഇ.വി.യുടെ തിരഞ്ഞെടുത്ത കൃതികള്‍, ഡി സി ബുക്സ്, 1996.

ആശയവിനിമയം
ഇതര ഭാഷകളില്‍


aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -