ഇസ്ലാമിക് കലണ്ടര്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
12 മാസവും ഏകദേശം 354 ദിവസവുമുള്ള ചന്ദ്രനെ അടിസ്ഥാനമാക്കിയുള്ള ഒരു കലണ്ടറാണ് ഇസ്ലാമിക് കലണ്ടര്‍, ഹിജ് റ കലണ്ടര്‍.കേരളത്തില്‍ അറബി മാസം എന്നും അറിയപ്പെടാറുണ്ട്. ഇത് എല്ലാവര്‍ഷവും സൂര്യനെ അടിസ്ഥാനമാക്കിയുള്ള കലണ്ടറില്‍ നിന്നും എകദേശം 11 ദിവസം കുറവായിരിക്കും. ഇസ്ലാമിക് വര്‍ഷങ്ങള്‍ സാധാരണ ഹി ജറ വര്‍ഷം എന്ന് അറിയപ്പെടുന്നു.ഹിജ്ര വര്‍ഷം തുടങ്ങുന്നത് മുഹമ്മദ് നബി മക്കയില്‍ നിന്നും മദീനയിലേക്ക് പാലായനം ചെയ്ത വര്‍ഷമാണ്.
ഉള്ളടക്കം |
[തിരുത്തുക] ചരിത്രം
മുഹമ്മദ് നബി(സ്വ) ജനിച്ച വര്‍ഷത്തില്‍ അബ്റഹത്തിന്‍റെ ആനപ്പട വിശുദ്ധ കഅബയെ അക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ അബാബീല്‍ പക്ഷികളെ അയച്ചുകൊണ്ട് ആനപ്പടയെ അല്ലാഹു നശിപ്പിച്ച സംഭവം മക്കയിലെ ജനങ്ങളെ സംബന്ധിച്ചിടത്തോളം പ്രധാന സംഭവമായിരുന്നു. അതിനാല്‍ പിന്നീടുള്ള വര്‍ഷങ്ങളെ ആനക്കലഹത്തിന്‍റെ രണ്ടാം വര്‍ഷം മൂന്നാം വര്‍ഷം എന്നിങ്ങനെ അറബികള്‍ എണ്ണിത്തുടങ്ങി. പ്രധാന സംഭവത്തെ ആസ്പദമാക്കിക്കൊണ്ട് വര്‍ഷത്തെ എണ്ണുന്ന ഈ സന്പ്രദായം അറബികളില്‍ നിലവിലുണ്ടായിരിന്നു.
നബി(സ്വ)യുടെയും അബൂബക്കര്‍ സിദ്ദീഖ്(റ)ന്‍റെയും മരണശേഷം ഉമറി(റ)ന്‍റെ ഖിലാഫത്ത് കാലത്ത് അനറബി പ്രദേശങ്ങളില്‍ ഇസ്ലാം വ്യാപിച്ചപ്പോള്‍ ലോക മുസ്ലിംകള്‍ക്ക് പൊതുവായി ഒരു കാലഗണനാ സന്പ്രദായം വേണമെന്ന അഭിപ്രായം ഉയര്‍ന്നുവന്നു. ഏതു സംഭവം ആസ്പദമാക്കിയാണ് വര്‍ഷം എണ്ണിത്തുടങ്ങേണ്ടതെന്ന ചര്‍ച്ചയില്‍ വിവിധ നിര്‍ദ്ദേശങ്ങള്‍ ഉന്നയിക്കപ്പെട്ടു. നബി (സ്വ)യുടെ ജനനം, പ്രവാചകത്വം, വഫാത് തുടങ്ങിയവ മുതല്‍ വര്‍ഷം എണ്ണിത്തുടങ്ങണമെന്ന പലവിധ നിര്‍ദ്ദേശങ്ങളുമുണ്ടായെങ്കിലും ഒടുവില്‍ ഹിജ്റ (നബി(സ്വ) മക്കയില്‍ നിന്ന മദീനയിലേക്ക് പലായനം ചെയ്ത സംഭവം) ആസ്പദമാക്കിക്കൊണ്ട് കലണ്ടര്‍ ആരംഭിക്കണമെന്ന ഏകോപിത തീരുമാനത്തില്‍ എത്തുകയായിരുന്നു.
ഒന്നാമത്തെമാസം ഏതായിരിക്കണമെന്നായി അടുത്തചര്‍ച്ച. റമളാന്‍, ദുല്‍ഹിജ്ജ എന്നിങ്ങനെ പല വാദഗതികളും ഉയര്‍ന്നു. പക്ഷേ, യുദ്ധം നിഷിദ്ധമാക്കപ്പെട്ടിരുന്ന മാസം, ഹജ്ജ് കഴിഞ്ഞ് ജനങ്ങള്‍ തിരിച്ചെത്തുന്ന ഘട്ടം എന്നീ പ്രാധാന്യങ്ങള്‍ പരിഗണിച്ച് മുഹര്‍റം, ഒന്നാമത്തെ മാസമായി തീരുമാനിക്കപ്പെട്ടു.
ഹിജ്റ നടന്നത് റബീഉല്‍ അവ്വല്‍ 12നാണ്.എന്നാല്‍ ഹിജ്റ വര്‍ഷത്തിന്‍റെ ഒന്നാം ദിവസം തുടങ്ങുന്നത് രണ്ടുമാസവും പതിനൊന്ന് ദിവസവും മുന്പുള്ള മുഹറം ഒന്ന് മുതലുമാണ്. ഈ വ്യത്യാസം ഗണിക്കേണ്ടതില്ലെന്ന് ഉമറി(റ)ന്‍റെ കൂടിയാലോചനയില്‍ പങ്കെടുത്തവര്‍ ഐക്യകണ്ഠന തീരുമാനിക്കുകയായിരുന്നു [1].
ഖുര്‍ആന്നില്‍ വല്‍ഫജ്രി എന്ന് സത്യം ചെയ്ത പറഞ്ഞത് മുഹറം ഒന്നിന്‍റെ പ്രഭാതത്തെയാണെന്ന് അഭിപ്രായമുണ്ട് [2] വല്‍ഫജ്രിയില്‍ പരാമര്‍ഷിച്ച പ്രഭാതം മുഹര്‍റം ഒന്നിന്‍റെ പ്രഭാതമാണെ ന്ന് ഇമാം ഖതാദ(റ) പറഞ്ഞിട്ടുണ്ട് [3]. അല്ലാഹു സത്യസാക്ഷ്യമായി ഉപയോഗിച്ചവയ് ക്ക് പ്രധാന്യമുണ്ടാകുമെന്ന് ഇമാം ഇബ്നു ഹജര്‍ അല്‍ അസ്ഖലാനീ(റ) ഫത്ഹുല്‍ബാരി 14/339ല്‍ പറഞ്ഞതായി ഹാശിയതുല്‍ ഇഖനാഅ് എന്ന ഗ്രന്ഥത്തില്‍ കാണാം. വല്‍ഫജ്രി എന്ന വാ ചകത്തില്‍ അല്ലാഹു എടുത്തുപറഞ്ഞ മുഹര്‍റം ഒന്നിന്‍റെ പുലരി(പുതുവര്‍ഷപ്പുലരി) മുസ്ലിംകള്‍ക്ക് സുപ്രധാനമാണ്.
കഴിഞ്ഞകാല പാപങ്ങളെല്ലാം മായ്ച്ചുകളയത്തക്കവിധത്തിലുള്ള നിഷ്ക്കളങ്കമായ തൗബയുമായി മാ ത്രമേ പുതുവര്‍ഷത്തെ സ്വാഗതം ചെയ്യാവൂ എന്ന് പണ്‍ഢിതന്മാര്‍ ഒററക്കെട്ടായി പഠിപ്പിച്ചിട്ടുണ്ട്.
പുതുവത്സരാശംസകള്‍ സുന്നത്താണ് എന്ന് സുന്നികള്‍ വിശ്വസിക്കുന്നു.എങ്കിലും അത് ഹറാമാമും ദുരാചാരവുമാണെന്ന വാദമാണ് സൌദിയിലെ സലഫി പണ്ഢിതന്മാര്‍ക്ക് കൂടുതലും. പരസ്പര സ്നേഹവും സന്തോഷവും പ്രകടിപ്പിക്കലാണ് ആ ശംസകള്‍ നേരുന്നതിന്‍റെ പരമലക്ഷ്യം. തഖബ്ബലല്ലാഹു മിന്നാ വ മിന്‍ക്കും(നമ്മില്‍ നിന്നും നിങ്ങളില്‍ നിന്നും അല്ലാഹു സ്വീകരിക്കട്ടെ) തുടങ്ങിയ ആശംസവാക്കുകളാണ് പറയേണ്ടത്. കാണാനും തൊടാ നും പാടുള്ളവര്‍ തമ്മില്‍ ഹസ്തദാനം ചെയ്യലും സുന്നത്താണ്. തഖബ്ബലല്ലാഹു മിന്‍കും, അഹ് യാകുമുല്ലാഹു ലില്‍ 'അമലിസ്സ്വാലിഹി, കുല്ല 'ആം വഅന്‍തും ബിഖൈര്‍(അല്ലാഹു നിങ്ങളില്‍ നി ന്നും സ്വീകരിക്കട്ടെ, ഇതുപോലുള്ള പ്രവര്‍ത്തനം എപ്പോഴും നടത്താന്‍ ക്ഷേമത്തോടെ അല്ലാഹു താങ്കളെ ജീവിപ്പിക്കട്ടെ) എന്ന് പ്രത്യാശംസ നല്‍കലും സുന്നത്താണ് [4]
[തിരുത്തുക] മാസങ്ങളുടെ പട്ടിക
- മുഹറം محرّم
- സഫര്‍ صفر
- റബി' അല്‍-അവ്വല്‍ (റബീഉ I) ربيع الأول
- റബി' അല്‍-താനി (അല്ലെങ്കില്‍ റബീഉല്‍ ആഖിര്‍) ربيع الآخر أو ربيع الثاني
- ജമാദ് അല്‍-അവ്വല്‍ (ജമാദുല്‍ I) جمادى الأول
- ജമാദ് അല്‍-താനി (അല്ലെങ്കില്‍ ജമാദുല്‍ ആഖിര്‍, ജാംദുല്‍ II)
- റജബ് رجب
- ശ'അബാന്‍ شعبان
- റമദാന്‍ رمضان (അല്ലെങ്കില്‍ റംസാന്‍)
- ശവ്വാല്‍ شوّال
- ദു അല്‍-ഖി'ദ ذو القعدة
- ദുല്‍ അല്‍-ഹിജ്ജ ذو الحجة
[തിരുത്തുക] ആഴ്കയിലെ ദിവസങ്ങള്‍
ഇസ്ലാമിക് കലണ്ടറിലെ ആഴ്ചകള്‍ ദിവസങ്ങളും ക്രസ്ത്യന്‍ കലണ്ടറുകള്‍ക്ക് തുല്ല്യമാണ്. സൂര്യസ്തമയത്തോടെയാണ് ഇസ്ലാമിക് ജൂത കലണ്ടറുകളില്‍ ആഴ്ചയിലെ ദിവസങ്ങള്‍ തുടങ്ങുന്നത്[5] .
- യൌമുല്‍ അഹദ് -ഞായര്‍ يوم الأحد
- യൌമുല്‍ ഇത്നൈന്‍-തിങ്കള്‍ يوم الإثنين
- യൌമുല്‍ തലാത-ചൊവ്വ يوم الثُّلَاثاء
- യൌമുല്‍ അര്‍ബഅ -ബുധന്‍ يوم الأَرْبِعاء
- യൌമുല്‍ കമീസ്-വ്യാഴം يوم الخَمِيس
- യൌമുല്‍ ജുമുഅ-വെള്ളി يوم الجُمُعَة
- യൌമുല്‍ സബ്ത്-ശനി يوم السَّبْت