See also ebooksgratis.com: no banners, no cookies, totally FREE.

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
Privacy Policy Cookie Policy Terms and Conditions
ഇടപ്പള്ളി - വിക്കിപീഡിയ

ഇടപ്പള്ളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

എറണാകുളം ജില്ലയിലെ ഒരു എറണാകുളം നഗരത്തിന് തൊട്ടു വടക്കു കിടക്കുന്ന ഒരു പ്രദേശമാണ് ഇടപ്പള്ളി (എടപ്പള്ളി എന്നും പറയാറുണ്ട്). കൊച്ചി നഗരസഭയില്‍ ഉള്‍പ്പെട്ട പ്രദേശം തന്നെയാണ് ഇത്. കേരളത്തിലൂടെ പോകുന്ന ദേശീയപാത 47, ദേശീയപാത 17 എന്നീ രണ്ടു ദേശീയപാതകള്‍ സംഗമിക്കുന്നത് ഇടപ്പള്ളിയിലാണ്. കവി ചങ്ങമ്പുഴയുടെ ജന്മസ്ഥലം എന്ന നിലയിലും പ്രശസ്തമായ ഒരു പ്രദേശമാണ് ഇത്.

ഇടപ്പള്ളിയിലെ സെന്റ് ജോര്‍ജ് ദേവാലയം, പ്രശസ്തമായ ഒരു കൃസ്തീയ ആരാധനാകേന്ദ്രമാണ്. പൂവന്‍ കോഴിയെ ബലി നല്‍കല്‍ പെരുന്നാളിനോടനുബന്ധിച്ചുള്ള ഇവിടത്തെ ഒരു ചടങ്ങാണ്‌.

ഉള്ളടക്കം

[തിരുത്തുക] പേരിനു പിന്നില്‍

വൈഷ്ണവക്ഷേത്ര സ്ഥാപാനത്തിനുമുന്ന് തൃക്കാക്കര ബൗദ്ധകേന്ദ്രമായിരുന്നു. അതിനല്പം കിഴക്കായി സ്ഥിതി ചെയ്യുന്ന കിഴക്കമ്പലം പള്ളിക്കര എന്നിവ ഇതിന്റെ സ്മാരകങ്ങള്‍ ആണ്‌. തൃക്കാക്കര, വൈദിക ബ്രാഹ്മണര്‍ക്കധീനമായപ്പോള്‍ നേതൃത്വവുംനിലനില്പും നഷ്ടപ്പെട്ട വഴിയാധാരമായ ബൗദ്ധരില്‍ ചിലര്‍ ബ്രാഹ്മണര്‍ക്കു കീഴടങ്ങി. ബാക്കിയുള്ളവര്‍ അന്നു കടപ്പുറമായിരുന്ന ഇടപ്പള്ളിയിലെ പുറം പോക്കുഭൂമയിലേക്ക് പുറം തള്ളപ്പെട്ടു. ഇക്കൂട്ടര്‍ ഇവിടെ അവരുടെ ഒരു പുതിയ പളളി പണിതു. തൃക്കാക്കരയിലെ മൂലസ്ഥാനത്തെ വലിയ പള്ളി നഷ്ടപ്പെട്ടതിനാല്‍ അവര്‍ പുതിയ പള്ളിയെ ഇടപ്പള്ളി എന്നാണ്‌ വിളിച്ചിരുന്നത്. ക്രമേണ അത് സ്ഥലനാമമായി മാറി. [1]

ഇടപ്പള്ളി യിലെ ബൈ-പാസ്സ് കവല- കേരളത്തിലെ തിരക്കേറിയ കവലകളില്‍ ഒന്നാണത്
ഇടപ്പള്ളി യിലെ ബൈ-പാസ്സ് കവല- കേരളത്തിലെ തിരക്കേറിയ കവലകളില്‍ ഒന്നാണത്

[തിരുത്തുക] ചരിത്രം

സംഘകാലത്തെ കൃതിയായ പതിറ്റുപത്തില്‍ കേരളപ്പെരുമാള്‍ ആട്കോട് പാട്ചേരന്‍ തൃക്കാക്കര കപിലതീര്‍ത്ഥക്കുളം നിര്‍മ്മിച്ചതായും കുട്ടനാട് എന്ന് അന്ന് വിളിച്ചിരുന്ന ഇടപ്പിള്ളി മുഴുവനും ബ്രാഹ്മണര്‍ക്ക് ദാനം ചെയ്തതായും സൂചനകള്‍ ഉണ്ട്.

കാണിന്റാ നീ മഹിതാമലനാടാം മണിച്ചെപ്പിലണ്‍പും
പുണാരം താര്‍നിതവരിവണ്ടിന്നു ഫുല്ലാരവിന്ദം
ക്ഷോണീപാലാവലിതിറയിടും തെന്തളിത്തമ്പുരാന്‍ താന്‍
നീണാള്‍ വാഴും പുരവരമെടപ്പള്ളി മുല്പ്പാടു പിന്നെ

എന്ന് കോകസന്ദേശം എന്ന പ്രാചീന കാവ്യത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്.[1]

[തിരുത്തുക] ആധാരസൂചിക

  1. വാലത്ത്, വി.വി.കെ. (1991). കേരളത്തിലെ സ്ഥലനാമചരിത്രങ്ങള്‍ എറണാകുളം ജില്ല. തൃശ്ശൂര്‍: കേരള സാഹിത്യ അക്കാദമി. ISBN 81-7690-105-9. 

[തിരുത്തുക] കുറിപ്പുകള്‍

  •   കോക സന്ദേശം 14 ആം നൂറ്റാണ്ടിലാണ്‌ രചിക്കപ്പെട്ടത്.
ആശയവിനിമയം
ഇതര ഭാഷകളില്‍


aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -