ആദിവാസി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വംശീയമായ സവിശേഷതകളും ആചാരാനുഷ്ഠാനങ്ങളും പുലര്‍ത്തുന്ന മനുഷ്യനാണ് ആദിവാസി. ലോകത്തിന്റെ മിക്കവാറും എല്ലാ പ്രദേശങ്ങളിലും ആദിവാസികള്‍ വസിക്കുന്നു. ആഫ്രിക്കയിലാണ് ഏറ്റവും കൂടുതല്‍ ആദിവാസികള്‍ ഉള്ളത്. ഭാരതത്തില്‍ ആദിവാസികള്‍ക്കുള്ള നിര്‍വ്വചനം- വനപ്രദേശങ്ങളിലോ മലമ്പ്രദേശങ്ങളിലോ താമസിക്കുന്നവരും വികസനപരമായി പിന്നാക്കം നില്‍ക്കുന്നവരുമായ ജനവിഭാഗങ്ങള്‍ എന്നാണ്. പീപ്പിള്‍ ഓഫ് ഇന്‍ഡ്യാ പ്രോജക്റ്റ് എന്ന നരവംശ ശാസ്ത്ര സര്‍വ്വേയില്‍ ഭാരതത്തില്‍ 461 ആദിവാസി വിഭാഗങ്ങള്‍ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. അവയില്‍തന്നെ 174 എണ്ണം ഉപവിഭാഗങ്ങളാണ്. ഭാരതത്തിലെ 2001 ലെ കാനേഷുമാരി അനുസരിച്ച് ജനസംഖ്യയുടെ 8.1% ആദിവാസി വിഭാഗങ്ങള്‍ ആണ്. ഏറ്റവും കൂടുതല്‍ ആദിവാസികള്‍ ഉള്ളത് മധ്യപ്രദേശിലും, രണ്ടാം സ്ഥാനം മഹാരാഷ്ട്രക്കുമാണ്[1] .
[തിരുത്തുക] കേരളത്തിലെ ആദിവാസികള്‍
കേരളത്തില്‍ പൊതുവേ കാണപ്പെടുന്ന ആദിവാസി വിഭാഗങ്ങള്‍ ആസ്ട്രലോയിഡുകളോ നെഗ്രോയ്ഡുകളോ ആണ്. തടിച്ച ചുണ്ട്, പതിഞ്ഞ മൂക്ക്, ചുരുണ്ട തലമുടി തുടങ്ങിയ പ്രത്യേകതകള്‍ കേരളത്തിലെ ആദിവാസികളില്‍ കാണാന്‍ സാധിക്കും. ആഫ്രിക്കയിലെ നീഗ്രോ വംശജരെപ്പോലെയുള്ള ശരീരപ്രകൃതിയായതുമൂലം ഇവര്‍ കുടിയേറിപ്പാര്‍ത്തവരാകാം എന്നാണ് നിഗമനം[1]. കേരളത്തില്‍ 37 ആദിവാസി വിഭാഗങ്ങളുള്ളതായിട്ടാണ് സര്‍ക്കാരിന്റെ കണക്ക് എങ്കിലും ഇതില്‍ കൂടുതല്‍ വിഭാഗങ്ങള്‍ ഉണ്ടാകാം എന്നാണ് ഈ രംഗത്ത് ഗവേഷണം നടത്തുന്ന ശസ്ത്രജ്ഞന്മാരുടെ നിഗമനം[1].
[തിരുത്തുക] കേരളത്തിലെ പ്രധാന ആദിവാസി വിഭാഗങ്ങള്‍
- അടിയര്‍
- അരങ്ങാടര്
- ആളാര്
- എരവള്ളന്
- ഇരുളര്‍
- കാടര്‍
- കനലാടി
- കാണിക്കാര്‍
- കരവഴി
- കരിംപാലന്‍
- കാട്ടുനായ്ക്കര്‍
- കൊച്ചുവേലന്
- കൊറഗര്‍
- കുണ്ടുവടിയര്‍
- കുറിച്യര്‍
- കുറുമര്‍
- ചിങ്ങത്താന്‍
- മലയരയന്‍
- മലക്കാരന്‍
- മലകുറവന്‍
- മലമലസര്‍
- മലപ്പണ്ടാരം
- മലപണിക്കര്‍
- മലസര്‍
- മലവേടന്
- മലവേട്ടുവന്‍
- മലയടിയര്‍
- മലയാളര്‍
- മലയന്‍
- മണ്ണാന്‍
- മറാട്ടി
- മാവിലന്
- മുഡുഗര്‍
- മുള്ളുവക്കുറുമന്‍
- മുതുവാന്‍
- നായാടി
- പളിയര്‍
- പണിയന്
- പതിയന്‍
- ഉരിഡവര്‍
- ഊരാളിക്കുറുമര്‍
- ഉള്ളാടന്‍
- തച്ചനാടന്‍ മൂപ്പന്
- വിഴവന്‍