അര്‍ത്തുങ്കല്‍ പള്ളി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആലപ്പുഴ ജില്ലയിലെ ചേര്‍ത്തലക്കടുത്തുള്ള തീരദേശ ഗ്രാമമാണ് അര്‍ത്തുങ്കല്‍. പോര്‍ട്ടുഗീസുകാര്‍ പണിത പുരാതനമായ അര്‍ത്തുങ്കല്‍ വി.സെബാസ്റ്റ്യന്‍ പള്ളി ഇവിടെയാണ്. സെന്റ്. ആന്‍ഡ്രൂസ് പള്ളി എന്നാണിത് അറിയപ്പെടുന്നത്. [1] 11 ദിവസം നീണ്ടുനില്‍ക്കുന്ന ഈ പെരുന്നാളിന് എല്ലാ മതത്തിലുമുള്ള ധാരാളം ഭക്തജനങ്ങള്‍ എത്തിച്ചേരുന്നു. ഈ പെരുന്നാളിന്റെ എട്ടാം ദിവസം ഉള്ള എട്ടാംപെരുന്നാള് പ്രശസ്തമാണ്.
കൊടിയ രോഗങ്ങളില്‍ നിന്നു മുക്തരായവരും വലിയ അപകടങ്ങളില്‍ നിന്നു രക്ഷപെട്ടവരുമാണ് സെന്റ് ആന്‍ഡ്രൂസിന് നന്ദി പ്രകാശിപ്പിക്കുവാന്‍ പെരുന്നാളിന് എത്തുന്നത്. അവര്‍ അടുത്തുള്ള കടല്‍ത്തീരത്തുനിന്ന് പള്ളി വരെ മുട്ടില്‍ ഇഴഞ്ഞ് സെന്റ് ആന്ഡ്രൂസിനോടുള്ള കൃതജ്ഞത കാണിക്കുന്നു. സ്വര്‍ണ്ണം, വെള്ളി, എന്നിവയില്‍ തീര്‍ത്ത മനുഷ്യാവയവങ്ങളുടെയും അമ്പ്, വില്ല് എന്നിവയുടെയും പ്രതിമകള്‍ സെന്റ് ആന്‍ഡ്രൂസിന് കാണിക്കയായി സമര്‍പ്പിക്കുന്നു. ശബരിമലയില്‍ തീര്‍ത്ഥാടനത്തിനുപോയി തിരിച്ചുവരുന്ന ഭക്തജനങ്ങള്‍ ഇതുവഴി വന്ന് ഈ പള്ളിയോടു ചേര്‍ന്നുള്ള കുളത്തില്‍ കുളിച്ച് പള്ളിയില്‍ പോയി വിശുദ്ധന് ആദരവ് അര്‍പ്പിക്കാറുണ്ട്.
[തിരുത്തുക] പേരിനു പിന്നില്‍
അര്‍ത്തുങ്കല്‍ എന്ന പേര് ബുദ്ധമതത്തില്‍ നിന്നാണ് ഉടലെടുക്കുന്നത് എന്ന് വാദിക്കപ്പെട്ടിട്ടുണ്ട്. ബുദ്ധസ്ഥാനം നേടുന്നവരുടെ മറ്റൊരു പേരാണ് അര്ഹതന് (പാലി),[2] (മലയാളത്തില്‍ ആതന്‍), അര്‍ത്ഥം അര്ഹതയുള്ളവന്.[2] ബുദ്ധ-ജൈനന്മാരുടെ ക്ഷേത്രത്തിനെ കല്ല് എന്നും വിളിച്ചിരുന്നു. [3]ശബരിമലയിലെന്ന പോലെ നേരെ പടിഞ്ഞാറ് അതേ അക്ഷാംശത്തില്‍ കടലോരത്തും മലയാളികള്‍ പണ്ട് ശാസ്താവിനേയും (ബുദ്ധന്) ആതനേയും വച്ച ആരാധിച്ചിരുന്നു.} ഈ വാദമനുസരിച്ച്, അര്ഹതന് കല്ല് എന്ന ഇത് അര്‍ത്തങ്കല്‍ എന്നും അര്‍ത്തുങ്കല്‍ എന്നുമായി പരണമിച്ചു.[4] പോര്‍ത്തുഗീസുകാര്‍ അര്‍ത്തുങ്കലിലെ ഈ ബൗദ്ധപള്ളിയുടെ സ്ഥാനത്ത് ക്രിസ്തീയ ദേവാലയം സ്ഥാപിച്ചു എന്ന് പറയപ്പെടുന്നു. ഇന്നും സമീപത്തുള്ളവര്‍ ഈ പള്ളിയില്‍ വച്ച് ശബരിമലയിലേക്ക് കെട്ട് കെട്ടുന്നതും തിരികെ ഇവിടെ വന്ന് മാലയൂരുന്നതും ഇതേ പാരമ്പര്യത്തിലാണ് എന്ന് വിശ്വസിക്കപ്പെടുന്നു. അര്‍ത്തുങ്കല്‍ എന്ന സ്ഥലനാമത്തെക്കുറിച്ച് വേറേയും അവകാശവാദങ്ങളുള്ളതില് ഒന്ന് സ്ഥലത്തിന്റെ പഴയപേരായ ആര്ത്തിക്കുളങ്ങരയുടെ രൂപഭേദമാണ് അതെന്നാണ്.[5]
[തിരുത്തുക] എത്തിച്ചേരാനുള്ള വഴി
- ഏറ്റവും അടുത്തുള്ള വിമാനത്താവളം: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാന്ത്താവളം, ആലുവ.
- ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷന്: ചേര്‍ത്തല.
[തിരുത്തുക] ആധാരസൂചിക
- ↑ ഇവിടത്തെ സെന്റ് ആന്‍ഡ്രൂസിന്റെ പെരുന്നാള്‍ പ്രശസ്തമാണ്.
- ↑ 2.0 2.1 പി.എം., ജോസഫ് (1995). മലയാളത്തിലെ പരകീയ പദങ്ങള്‍. തിരുവനന്തപുരം: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്.
- ↑ വാലത്ത്, വി.വി.കെ. (1991). കേരളത്തിലെ സ്ഥലനാമചരിത്രങ്ങള് എറണാകുളം ജില്ല. തൃശ്ശൂര്‍: കേരള സാഹിത്യ അക്കാദമി. ISBN 81-7690-105-9.
- ↑ പി.ഒ., പുരുഷോത്തമന് (2006). ബുദ്ധന്റെ കാല്പാടുകള്-പഠനം. കേരളം: പ്രൊഫ. വി. ലൈല. ISBN 81-240-1640-2.
- ↑ അര്‍ത്തുങ്കല്‍ പള്ളിയുടെ വെബ്സൈറ്റ് - http://www.arthunkalchurch.org/html/historyfrm.htm