See also ebooksgratis.com: no banners, no cookies, totally FREE.

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
Privacy Policy Cookie Policy Terms and Conditions
അയ്യാവഴി - വിക്കിപീഡിയ

അയ്യാവഴി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Part of the series on
അയ്യാവഴി
അയ്യാവഴി ചരിത്രം
അയ്യാവഴി വേതശസ്ത്റം

ഏഘമ്- ഒരുമാ
വേദന്‍-സ്രുഷ്ടികര്‍
തിരുമാല്‍-സംരക്ഷണം
ശിവന്‍- സംഹാരം
അയ്യാ വൈകുണ്ഡരര്‍-അവതാരം
തൃകോണം

ദിവ്യ ഷാസ്ത്രങ്ങള്‍

അഖിലത്തിരട്ടു അമ്മാനൈ
വിഞ്ചൈ
തിരുക്കല്യാണം
അരുള്‍ നൂല്

പ്രാര്‍ത്ഥനാലയങ്ങള്‍

സ്വാമിത്തോപ്പു പതി
പതിs
നിഴല്‍ തങ്ഗല്

മത പഠനം

അയ്യാവഴി പതിപ്പുകള്‍
അയ്യാവഴി സംഘടനകള്‍

അയ്യാവഴി മത ചടങ്ങുകള്‍

മുഖ്യ ബോധനങ്ങള്‍

ബന്ധപ്പെട്ട മതങ്ങള്‍

അദ്വൈഥം
സ്മാര്‍ത്തം

അയ്യാവഴി Ayyavazhi(അച്ഛന്റെ അഥവാ ദൈവത്തിന്റെ വഴി) പത്തൊമ്പതാം നൂറ്റാണ്ടില്‍ തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ല കേന്ദ്രമായി രൂപം പ്രാപിച്ച ഏകദൈവാതിഷ്ഠിതമായ മതവിഭാഗമാണ്. അയ്യാവഴി ഒരു പ്രത്യേക മതമായി അംഗീകരിക്കപ്പെട്ടിട്ടില്ലെങ്കിലും ദിവ്യശാസ്ത്രവും, ചടങ്ങുകളും, പുരാണവും ഹിന്ദു മതത്തില്‍ നിന്നും ഒട്ടേറെ വേര്‍പെട്ടു നില്ക്കുന്നതിനാലും, തെക്കന്‍ തമിഴ്‌നാട്ടില്‍ അതിന്റെ വളര്‍ച്ച കാരണവും അയ്യാവഴി വിശ്വാസികള്‍ ഒരു പ്രത്യേക മതവിഭാഗമായി അറിയപ്പെടുന്നു. ഇന്ത്യാ സര്‍ക്കാര്‍ ഇതുവരെ അയ്യാവഴിയെ ഒരു മതമായി അംഗീകരിച്ചിട്ടില്ല. ഇപ്പോഴും കാനേഷുമാരി കണക്കെടുപ്പില്‍ അയ്യാവഴി വിശ്വാസികളെ ഹിന്ദുക്കളുടെ ഗണത്തില്‍ പെടുത്തുന്നു.

അയ്യാവഴി ഇന്ത്യയുടെ വിശ്വാസികള്‍ പല തെക്കന്‍ പ്രദേശങ്ങളിലും ഉണ്ടെങ്കിലും കൂടുതലും വിശ്വാസികള്‍ തമിഴ്‌നാട്ടിന്റെ തെക്കന്‍ ജില്ലകളിലാണ് (കന്യാകുമാരി, തൂത്തുക്കുടി, തിരുനല്‍‌വേലി എന്നിവിടങ്ങളില്‍). അയ്യാവഴിയുടെ ആദ്യ കാല വളര്‍ച്ച പത്തൊന്‍പതാം നൂറ്റാണ്ടിലേ ക്രൈസ്തവ സഭകളുടെ റിപ്പോര്‍ട്ടുകളില്‍ പ്രതിപാദിച്ചിരിക്കുന്നു. അയ്യാ വൈകുണ്ഡര്‍ ആണ് അയ്യാവഴിയുടെ സ്ഥാപകന്‍. അയ്യാ വൈകുണ്ഡരുടെ ആശയങ്ങളും പ്രഭാഷണങ്ങളും അയ്യാവഴിയുടെ വളര്‍ച്ചയും പത്തൊന്‍പതാം നൂറ്റാണ്ടില്‍ തിരുവിതാംകൂര്‍ തമിഴ് സമുദായത്തില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവന്നു. തിരുവിതാംകൂറില്‍ നിലനിന്നിരുന്ന ജാതി വ്യവസ്ഥയ്ക്ക് ഒരു മറിപടിയായിരുന്നു ജാതി വ്യവസ്ഥയെ നിരാകരിച്ച അയ്യാ വൈകുണ്ഡരുടെ പ്രവര്‍ത്തികള്‍. ഈ മതവിഭാഗത്തിന്റെ ശാസ്ത്രം അഖിലതിരട്ടു അമ്മാനെ അയ്യാ വൈകുണ്ട നാരായന്നരുടെ അവതാരമായി പറയുന്നു. അയ്യാവഴിയുടെ മുഖ്യ ശാസ്ത്രങ്ങള്‍ അകിലതിരട്ടു അമ്മാനൈയും, അരുള് നൂലുമാണ്. ഈ മതത്തിന്റെ ചിന്ഹം ആയിരത്തി എട്ട് ഇതളുകളുള്ള താമരയും നാമവുമാണ്. അയ്യാവഴിയുടെ ക്ഷേത്രങ്ങള്‍ പതികള്‍ എന്നു അറിയപ്പടുന്നു.

ഉള്ളടക്കം

[തിരുത്തുക] ചരിത്രം

ഈ മതവിഭാഗം ആദ്യമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും ഉള്ള ജനങ്ങള്‍ സ്വമിത്തോപ്പില്‍ (അപ്പോഴത്തേ പൂവണ്ഡന്‍ തോപ്പ്) അയ്യാ വൈകുണ്ഡരേ ദര്‍ശിക്കാന്‍ എത്തിച്ചേര്‍ന്നതില്‍ നിന്നും ഉണ്ടായി. ഇത്ര വമ്പിച്ച ജനക്കൂട്ടം ജാതി വ്യത്യാസം മറന്നു വൈകുണ്ഡരുടെമുന്‍പു കൂടുന്നതു അപ്പോഴത്തേ തിരുവിതാങ്കൂര്‍ രാജ്യത്തില്‍ ആദ്യമായിട്ടായിരുന്നു. അതില്‍ പങ്കെടുത്തതു സമൂഹത്തില്‍ ധനശേഷിയില്‍ താഴ്ന്ന വര്‍ഗമായിരുന്നു. അയ്യാവഴിയുടെ വളര്‍ച്ച ആദ്യം മുതലേ ക്രൈസ്തവ മിഷനറിമാര്‍ക്ക് ഒരു വലിയ വെല്ലുവിളിയായിരുന്നു എന്നതു അവരുടെ റിപ്പോര്‍ട്ടുകളില്‍നിന്നും തെളിയുന്നൂ.[1]

പത്തൊമ്പതാം നൂറ്റാണ്ടിന്റെ പകുതിയില്‍ അയ്യാവഴി ഒരു പ്രത്യേക മതവിഭാഗമായി അംഗീകരിക്കപ്പെടുന്നതുവരെ ദക്ഷിണ തിരുവിതാങ്കൂറിലും തെക്കിന്‍ തമിഴ് നാട്ടിലും വിശ്വാസികള്‍ വര്‍ദ്ധിച്ചുകൊണ്ടിരുന്നു, പിന്നീട് വളര്‍ച്ച കൂടിക്കൊണ്ടിരുന്നു. വൈകുണ്ഡരുടെ ഭൂലോക ജീവിത കാലത്തിനു ശേഷം, വൈകുണ്ഡരുടെ പാഠനങ്ങളുടെ അടിസ്ഥാനത്തിലും,ദിവ്യ ശാസ്ത്ര പ്രകാരവും അയ്യാവഴി പ്രചരിപ്പിക്കപ്പട്ടു. അയ്യാ വകുണ്ഡരുടെ അഞ്ചു ശീശര്‍കളും അവരുടെ പിന്‍‌ഗാമികളും അയ്യായുടെ ആശയങ്ങള്‍ രാജ്യത്തിന്‍ പല ഭാഗങ്ങളിലും ചെന്ന് പ്രചരിപ്പിച്ചു. ഈ കാലഘട്ടത്തില്‍ സ്വമിത്തോപ്പു പതിയില്‍ പൈയ്യന്‍ വംശക്കാര്‍ പൂജകള്‍ നിര്‍വഹിക്കാന്‍ തുടങ്ങീ. മറ്റു പതികളില്‍ ആ ഭാഗങ്ങളില്‍ ജീവിച്ചു വന്ന അയ്യായുടെ വിശ്വാസികള്‍ പൂജകള്‍ നിര്‍വഹിക്കാന്‍ തുടങ്ങീ. ഇതേ സമയത്ത് രാജ്യം മുഴുവനും വര്‍ഷാവര്‍ഷം നൂറ്കണക്കിന് നിഴല്‍ താങ്കലുകള്‍ ഉത്ഥാനം ചെയ്യപ്പട്ടൂ. അയ്യാവഴിയുടെ കഴിഞ്ഞ ഇരുപതു വര്‍ഷ ചരിത്രത്തില്‍ ബാല പ്രജാപതി അഡിഗളാര്‍ക്ക് ഉചിതമായ പങ്ക് ഉണ്ട്. തമിഴ്നാടു മുതല്‍ മഹാരാഷ്ട്രാ വരെ പല നിഴല്‍ താങ്കല്‍കള്‍ക്കും അദ്ദേഹം അടിസ്ഥാനം ഇട്ടിട്ടുണ്ട്.

[തിരുത്തുക] ദിവ്യ ശാസ്ത്രങ്ങളും പുണ്യസ്ഥലങ്ങളും

അയ്യാവഴിയുടെ ദിവ്യഗ്രന്ഥങ്ങള്‍ അഖിലത്തിരട്ട് അമ്മാനൈ അരുള്‍ നൂല് എന്നിവയാണ്. ഭൂമി ഉണ്ടായത് മുതല്‍ നടന്നതും, ഇപ്പോള്‍ നടക്കുന്നതും ഇനി നടക്കാന്‍ പോകുന്നതുമായ ത്രികാല സംഭവങ്ങളെ ശ്രീനാരായണന്‍‍ ലക്ഷ്മി ദേവിയോട് പറഞ്ഞുകൊടുക്കുന്നത് സ്വമിത്തോപ്പില്‍ വെച്ച് ഹരി ഗോബാലന്‍ ശീശര്‍ പ്രവചനമായ് കേട്ട് എഴുതി രൂപം കൊടുത്തതാണ് അഖിലത്തിരട്ട് അമ്മാനൈ എന്ന് വിശ്വസിക്കപ്പെടുന്നു. അരുള്‍ നൂലിന്റെ ഉല്പത്തിക്ക് പല വിശ്വാസങ്ങള്‍ ഉണ്ടെങ്കിലും ഇത് എഴുതിയത് ശീശര്‍മാര്‍ അല്ലെങ്കില്‍ അരുളാളര്‍കള് (ദിവ്യ ശക്തികള് ലെഭിച്ചവര്‍) ആണ് എന്നു വിശ്വസിക്കപ്പെടുന്നു. അരുള്‍ നൂലില്‍‍, അയ്യാവഴിയുടെ പ്രാര്‍ത്ഥനാശ്ലോകങ്ങള്‍, സ്തുതിഗീതങ്ങള്‍, പ്രാര്‍ത്ഥനാവിധികള്‍, ചടങ്ങാചാരങ്ങള്‍, ഘടനകള്‍, പ്രവചനങ്ങള്‍, എന്നിവ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.

അയ്യാവഴിയില്‍ വിശ്വസിക്കുന്നവര്‍ക്ക് അഞ്ചു പുണ്യസ്ഥലങ്ങള്‍ ഉണ്ട്. അവകള് പതികള്‍ എന്ന് അറിയപ്പെടുന്നൂ. ഈ പതികളില്‍ പഞ്ചപ്പതികള് എന്നു അറിയപ്പെടുന്ന അഞ്ചു പതികളും പ്രധാനമാണ്. ഇവയല്ലാതെ, വഗൈപ്പതി, അവതാരപ്പതി (തിരുച്ചെന്ദൂര്‍) എന്നീ പതികളും ദിവ്യമായി കരുതുന്നുവെങ്കിലും, ഇവയ്ക്ക് പഞ്ചപ്പതികള്‍ക്കു കൊടുക്കുന്ന പ്രാധാന്യം കൊടുക്കുന്നില്ല. എന്തായാലും അയ്യാവഴിയുടെ മത തലസ്ഥാനമായ സ്വമിത്തോപ്പ് പതിയില്‍ കൊടുത്തിരിക്കുന്ന പതികളുടെ പട്ടികയില്‍ ഇവയെ ചേര്‍ത്തിട്ടില്ല.

[തിരുത്തുക] പുണ്യ സ്ഥലങ്ങള്‍

അയ്യവഴിയുടെ പുണ്യ സ്ഥലങ്ങള്‍ :

  • സ്വാമിത്തോപ്പു പതി
  • അമ്പലപ്പതി
  • മുട്ടപ്പതി
  • താമരക്കുളം പതി
  • പൂപ്പതി

ഇതുകൂടാതെ വകപ്പതി, അവതാരപ്പതി എന്ന സ്ഥലങ്ങള്‍ അഖിലത്തിരട്ടു അമ്മനൈയില്‍ പതി എന്ന സ്ഥാനം കൊടുത്തിട്ടില്ലങ്കിലും പുണ്യസ്ഥലങ്ങളായി അറിയപെടുന്നു.

[തിരുത്തുക] അവലംബം

  1. പി.സുന്ദരംസ്വമികള്, അയ്യാവൈകുണ്ഠനാഥര്‍ (ജീവചരിത്രം), 2001, പേജ് 154, 156
ആശയവിനിമയം


aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -