അന്തരീക്ഷം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആവശ്യത്തിനു പിണ്ഡമുള്ള ഒരു പ്രപഞ്ചവസ്തു അതിനു ചുറ്റും ആകര്‍ഷിച്ചു നിര്‍ത്തിയിരിക്കുന്ന വാതകങ്ങളുടെ അടുക്കിനാണ് അന്തരീക്ഷം എന്നു പറയുന്നത്.
[തിരുത്തുക] മര്‍ദ്ദം
വായുവിനെ ആകര്‍ഷിച്ചു നിര്‍ത്തിയിരിക്കുന്ന പിണ്ഡത്തിന്റെ പ്രതലത്തില്‍ അന്തരീക്ഷത്താല്‍ ലംബമായി അനുഭവപ്പെടുന്ന ബലമാണ് അന്തരീക്ഷ മര്‍ദ്ദം. വസ്തുവിന്റെ ഗുരുത്വാകര്‍ഷണ ബലവും അളക്കുന്ന പ്രദേശത്തിനു നേരേ മുകളില്‍ സ്ഥിതിചെയ്യുന്ന വാതകസ്തംഭത്തിന്റെ ഭാരവുമാണ് അന്തരീക്ഷമര്‍ദ്ദം നിര്‍ണ്ണയിക്കുന്നത്. ഡൈന്‍സ്/ചതുരശ്ര സെന്റിമീറ്റര്‍ ആണ് അന്തരീക്ഷമര്‍ദ്ദത്തിന്റെ ഏകകം.